Jump to content

താൾ:CiXIV133.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STE 440 STE

Steely, a. ഉരുക്കുകൊണ്ട തീൎത്ത; ഉറപ്പു
ള്ള, കടുപ്പമുള്ള.

Steelyard, s. വെള്ളിക്കൊൽ, നിറകൊൽ.

Steep, a. അധൊമുഖമായുള്ള, കിഴക്കാന്തൂ
ക്കായുള്ള, ഏറ്റവും ചരിവുള്ള.

Steep, s. അധൊമുഖസ്ഥലം, കിഴക്കാന്തൂ
ക്ക, ചരിവ, ചെങ്കുത്ത.

To Steep, v. a. കുതിൎക്കുന്നു, മുക്കുന്നു, തു
വെക്കുന്നു, നനെക്കുന്നു, ൟറമാക്കുന്നു.

Steeple, s. ഗൊപുരം, മണിമാളിക.

Steepness, s. കിഴക്കാന്തൂക്ക, ചെങ്കുത്ത, ഇ
റക്കം, ചരിവ.

Steer, s. എരുത.

To Steer, v. a. വഴി കാട്ടുന്നു; ചുക്കാൻ
പിടിക്കുന്നു, കപ്പൽ ഒടിക്കുന്നു.

Steerage, s. ചുക്കാൻ പിടിത്തം; ഒടിക്കു
ന്ന ക്രമം; നടത്തൽ; കാൎയ്യം നടത്തൽ;
നിൎവ്വാഹം; അമരം.

Steersman, Steersmate, s. ചുക്കാങ്കാരൻ,
നാവികൻ, അമരക്കാരൻ, മാലുമി, പൊ
തവാഹൻ.

Steganography, s. അക്ഷരങ്ങളെ അറി
യാതെ എഴുതുന്ന വിദ്യ, ഗൂഢയെഴുത്ത.

Stegnotic, a. ബന്ധിക്കുന്ന, മലബന്ധംവ
രുത്തുന്ന.

Stellar, Stellary, a. നക്ഷത്രസംബന്ധ
മുള്ള, നക്ഷത്രങ്ങളുള്ള.

Stellate, Stellated, a. നക്ഷത്രം പൊ
ലെ മുനമുനയുള്ള.

Stellation, s. നക്ഷത്രത്തിന്റെ മിന്നൽ.

Stelliferous, a. നക്ഷത്രങ്ങളൊടു കൂടിയ.

Stellion, s. ചെറിയ പല്ലി, പുള്ളിക്കുത്തു
ള്ള ഗൌളി.

Stem, s. ചെടികളുടെയും മറ്റും തണ്ട,
താള, കാണ്ഡം, തായ്മരം; വംശം, സന്ത
തി, കുഡുംബം; കപ്പലിന്റെഅണിയം.

To Stem, v. a. തടുക്കുന്നു; ഒഴുക്ക കെറ്റു
ന്നു; നിൎത്തുന്നു, മാറ്റുന്നു.

Stench, s. ദുൎഗ്ഗന്ധം, നാറ്റം.

Stenography, s. അക്ഷരങ്ങളെ ചുരുക്കി
എഴുതുന്ന വിദ്യ, കുറുക്കെഴുത്ത.

Stentorophonic, a. ഉറക്കെ സംസാരിക്കു
ന്ന , ഉറക്കെ ശബ്ദിക്കുന്ന.

To Step, v. n. അടിവെക്കുന്നു, ചവിട്ടി
ക്കെറുന്നു, നടക്കുന്നു, ഗമിക്കുന്നു, പൊകു
ന്നു, പുതുവെ നടക്കുന്നു.

To Step to a place, ഒരിടത്ത പൊ
കുന്നു.

To Step ashore, കരെക്കിറങ്ങുന്നു.

To Step on, നടന്നുപൊകുന്നു.

To Step down, ഇറങ്ങുന്നു, ഇറങ്ങിവ
രുന്നു.

To Step aside, മാറിപ്പൊകുന്നു, മാറുന്നു.

To Step in, അകത്തെക്ക പൊകുന്നു.

To Step out, വെളിയിൽ പുറപ്പെടുന്നു.
പുറത്തെക്ക വരുന്നു.

To Step over, കടന്നുപൊകുന്നു.

Step, s. അടി, പടി; നട; പദം, പദ
വിന്യാസം; ചവിട്ടടി, ചവിട്ട, ഗതി, ന
ടപ്പ; പദവി.

Step by step, കുറെച്ച കുറെച്ചയായി,
പടിപടിയായി, ക്രമെണ.

To miss one'step, to take a false
step, കാൽ തെറ്റി പൊകുന്നു.

The step of a door, വാതിൽപടി.

Step, (സമാസത്തിൽ) വിവാഹവഴിയിൽ
സംബന്ധമുള്ള; as, Step—mother, പി
താവ പിന്നെ വിവാഹം കഴിച്ചവൾ.

Step—child, s. അപ്പന്റെയൊ അമ്മയുടെ
യൊ പൈതൽ.

Step—father, s. അമ്മയുടെ ഭൎത്താവ, ചി
റ്റപ്പൻ, രണ്ടാമത്തെ അപ്പൻ.

Step—mother, s. ചിറ്റമ്മ, രണ്ടാമത്തെ
അമ്മ.

Stepping—stone, s. ചവിട്ടുകല്ല, നടക്കല്ല.

Stercoration, s. ചാണകം ഇടുക.

Stereography, s. കല്ലുകളുടെയും മറ്റും
ഭാഷകളെ വരെക്കുന്ന വിദ്യ.

Sterometer, s. തടി കല്ല മുതലായവയെ
അളക്കുന്ന വിദ്യ.

Steril, a. വിളയാത്ത, തിപ്പായുള്ള, അഫ
ലമായുള്ള, അനപത്യമായുള്ള.

Sterility, s. വിളയായ്മ, അഫലത, അന
പത്യത്വം.

Sterling, s. ഇംഗ്ലീഷദെശത്തെ നാണ
യം, നാണിഭനിരക്ക.

Stern, a. കടുപ്പമായുള്ള , ഉഗ്രഭാവമായുള്ള,
ക്രൂരമായുള്ള, രൂക്ഷതയുള്ള; നിൎദ്ദയമായു
ള്ള, കൊടുക്രൂരമായുള്ള.

Stern, s. കപ്പലിന്റെ പിമ്പുറം, അമരം;
കാൎയ്യം നടത്തുന്ന സ്ഥാനം; പ്രഷ്ഠഭാഗം.

Sternly, ad. രൂക്ഷതയൊടെ, ഉഗ്രതയൊ
ടെ, രൌദ്രതയൊടെ.

Sternness, s. രൂക്ഷത, ഉഗ്രത, കടുപ്പശീ
ലം, രൌദ്രത.

Sternon, s. മാൎവിലെ അസ്ഥി.

Sternutation, s. തുമ്മൽ, തുമ്മുക.

Sternutative, a. തുമ്മലുണ്ടാക്കുന്ന, തുമ്മി
ക്കുന്ന.

Sternutatory, s. തുമ്മിക്കുന്ന ഒരു മരുന്ന.

To Stew, v. a. &. n. വെവിക്കുന്നു; വെക്കു
ന്നു, അനത്തുന്നു.

Stew, s. വെന്തഭക്ഷണം, അനൽവീട;
മത്സ്യം പിടിച്ചുസൂക്ഷിക്കുന്ന കുളം.

Steward, s. കലവറക്കാരൻ, സംഗ്രഹക്കാ
രൻ; രാജമന്ത്രി; വിചാരിപ്പുകാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/452&oldid=178316" എന്ന താളിൽനിന്ന് ശേഖരിച്ചത്