Jump to content

താൾ:CiXIV133.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STA 439 STE

Stately, a. ആഡംബരമുള്ള, കൊലാഹ
ലമായുള്ള, പ്രഭാവമായുള്ള.

Statement, s. ബൊധിപ്പിക്കുന്ന കാൎയ്യം,
വാമൊഴി, വചനം, വസ്തുത.

Statesman, s. രാജമന്ത്രി, രാജ്യകാൎയ്യവി
ചാരകാരൻ, പണ്ടാരഉദ്യൊഗസ്ഥൻ.

Static, Statical, a. തൂക്കത്തിന സംബ
ന്ധമുള്ള.

Statics, s. plu. തൂക്കിനൊക്കുന്നതിനുള്ള വി
ദ്യ, തൂക്കവിദ്യ.

Station, s. നില, നിലക്കൂറ, ഇരിപ്പ, കി
ടപ്പ; നില്ക്കുന്ന സ്ഥലം; അവസ്ഥ; സ്ഥാ
നം, സ്ഥലം, പദം, പദവി; ഉദ്യൊഗം,
തൊഴിൽ; ജീവാവസ്ഥ.

To Station, v. a. സ്ഥലത്ത ആക്കുന്നു,
സ്ഥാനത്ത ആക്കുന്നു, ആക്കിവെക്കുന്നു.

Stationary, a. നിലയായുള്ള, നിലവര
മായുള്ള, നില്ക്കുന്ന, സംസ്ഥിതമായുള്ള;
സ്ഥാവരമായുള്ള; ഇളകാത്ത.

Stationary, s. കടലാസ പുസ്തകം മുതലാ
യ ചരക്ക.

Stationer, s. കടലാസ മുതലായവയെ വി
ല്ക്കുന്നവൻ.

Statist, s. രാജമന്ത്രി, പണ്ടാര ഉദ്യൊഗ
സ്ഥൻ, രാജ്യകാൎയ്യങ്ങളെ അറിയുന്നവൻ.

Statistic, Statistical, a. ദെശത്തിന്റെ
യും മറ്റും അവസ്ഥയുടെ വിവരങ്ങളൊ
ട ചെൎന്ന.

Statistics, s. plu, ദെശത്തിന്റെയും മ
റ്റും വിശെഷങ്ങളുടെയും അവസ്ഥയു
ടെയും വിവരങ്ങൾ.

Statuary, s. രൂപങ്ങളെ കൊത്തിയുണ്ടാ
ക്കുന്ന വിദ്യ; കൊത്തുപണിക്കാരൻ; വി
ഗ്രഹങ്ങളെ ഉണ്ടാകുന്ന തൊഴിൽകാരൻ.

Statue, s. കൊത്തുപണിയായുള്ള രൂപം,
വിഗ്രഹം, പ്രതിബിംബം.

Stature, s. ശരീരപരിമാണം, ശരീരവ
ളൎച്ച.

Statutable, a. നീതിപ്രകാരമുള്ള, കല്പന
ച്ചട്ടത്തിൻ പ്രകാരമുള്ള.

Statute, s. നീതി, ന്യായം, കല്പനച്ചട്ടം,
രാജകല്പന.

To Stave, v. n. ഉടച്ചുതകൎക്കുന്നു, കൊൽ
കൊണ്ട തള്ളുന്നു; പീപ്പപൊട്ടിച്ച അതി
ലുള്ളതിനെ ചിന്തിക്കളയുന്നു.

Staves, s. plu, വടികൾ; കൊണിപ്പടി
കൾ; പീപ്പയുടെ പലകകൾ.

To Stay, v. n. നില്ക്കുക്കുന്നു, ഒരിടത്തിരിക്കു
ന്നു, പൊകാതിരിക്കുന്നു; നിലെക്കുന്നു;
പാൎക്കുന്നു, തങ്ങുന്നു; കാത്തിരിക്കുന്നു, താ
മസിക്കുന്നു; വസിക്കുന്നു.

To Stay, v. a. നിൎത്തുന്നു; താമസിപ്പിക്കു
ന്നു, പാൎപ്പിക്കുന്നു; തടുക്കുന്നു, വിലക്കുന്നു,

മുടക്കുന്നു; മുട്ടിക്കുന്നു; താങ്ങുന്നു, മുട്ടുകൊ
ടുക്കുന്നു.

Stay, s. നില, നില്പ, നിലെപ്പ; നിൎത്ത, നി
ൎത്തൽ; തടവ, വിരൊധം, വിലക്ക, ജാ
ഗ്രത; സംസ്ഥിതി; രംട; വാസം: ഊന്ന,
താങ്ങ; ആധാരം, ആദരം.

Stayed, part. a. സ്ഥിരപ്പെട്ട, സ്ഥിരമാ
യുള്ള; ശാന്തബുദ്ധിയുള്ള, വിവെകമുള്ള;
നിൎത്തപ്പെട്ട, നിൎത്തിയ.

Stayedness, s. സ്ഥിരത, ഘനത; ശാന്ത
ബുദ്ധി, വിവെകം, സാവധാനശീലം;
അചപലത.

Staylace, s. രവുക്ക മുറുക്കുന്നതിനുള്ളനാടാ.

Stays, s. plu. ഒരു വക രവുക്ക; താങ്ങ,
ഊന്ന; കപ്പൽ പാമരങ്ങളുടെ കയറുകൾ.

Stead, s. സ്ഥലം, ഇടാ; പകരം; പ്രയൊ
ജനം; സഹായം; കട്ടിൽച്ചട്ടം.

To Stead, v. a. സഹായിക്കുന്നു, ഉതകു
ന്നു, താങ്ങുന്നു; നില്ക്കുക്കുന്നു.

Steadfast, a. നിലയുള്ള; ഉറപ്പുള്ള, സ്ഥി
രതയുളള, നിശ്ചയമുള്ള; ചഞ്ചലമില്ലാത്ത,
ഇളക്കമില്ലാത്ത,മാറാത്ത, അഭെദമായുള്ള.

Steadfastness, s. നില, ഉറപ്പ, സ്ഥിരത,
നിശ്ചയം; നിശ്ചഞ്ചലത, അചപലം, നി
ൎഭെദ്യത.

Steadily, ad. കുലുക്കംകൂടാതെ, ഇളക്കംകൂ
ടാതെ, മാറാതെ.

Steadiness, s. ഇളക്കമില്ലായ്മ, അചാപ
ല്യം; സ്ഥിരത, സ്ഥിതി; അഭെദം, ശീല
ഭെദമില്ലായ്മ, ധൈൎയ്യം, ധീരത.

Steady, a. ഉറപ്പുള്ള, ഇളക്കമില്ലാത്ത, അ
ചപലമുള്ള, സ്ഥിരതയുള്ള, ചഞ്ചലമില്ലാ
ത്ത; അഭെദമായുള്ള, മാറാത്ത; ധീരത
യുള്ള.

To Steady, v. a. ഇളകാതാക്കുന്നു, കുലുങ്ങാ
താക്കുന്നു, ഉറപ്പിക്കുന്നു, സ്ഥിരമാക്കുന്നു.

Steak, s. വാൎന്ന ഇറച്ചിക്കണ്ടം, മാംസഖ
ണ്ഡം.

To Steal, v. a. മൊഷ്ടിക്കുന്നു, കളവുചെ
യ്യുന്നു, കക്കുന്നു; ഗൂഢമായി എടുക്കുന്നു.

Stealer, s. മൊഷ്ടാവ, കള്ളൻ, ചൊരൻ;
കക്കുന്നവൻ.

Stealth, s. മൊഷണം, കളവ; ഗൂഢമാ
യുള്ള പ്രവൃത്തി.

Stealthy, a. ഒളിച്ചുചെയ്ത.

Steam, s. ആവി, ചൂടുവെള്ളത്തിന്റെയും
മറ്റും ആവി; പുക.

To Steam, v. n. ആവി പുറപ്പെടുന്നു.

Steed, s. പടക്കുതിര, ചമയക്കുതിര.

Steel, s. ഉരുക്ക, ആയുധം; കടുപ്പം; ഉരു
ക്കകൂട്ടിയുണ്ടാക്കിയ ഔഷധം.

To Steel, v. a. വായ്തലെക്ക ഉരുക്കു വെ
ക്കുന്നു; കടുപ്പമാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/451&oldid=178314" എന്ന താളിൽനിന്ന് ശേഖരിച്ചത്