Jump to content

താൾ:CiXIV133.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STA 438 STA

വസ്ഥ; സ്ഥാനം, പദവി, തരം; ഒരു
കാൎയ്യത്തിനുള്ള സ്പൎദ്ധ.

Standish, s. മഷിയും തൂവലും മറ്റും വെ
പ്പാനുള്ള കൂട.

Stang, s. ഒര അളവുകൊൽ; അഞ്ചര ഗജ
നീളമുള്ള അളവുകൊൽ, മാനദണ്ഡം; ത
ണ്ടായം.

Stank, pret. of To Stink, നാറി.

Stannary, a. വെള്ളീയ വെല സംബന്ധി
ച്ച.

Stanza, s. ഗാഥ, ശ്ലൊകച്ചെൎച്ച, പദ്യം,
പ്രാസം; യമകം.

Staple, s. ചന്ത, വൎത്തകസ്ഥലം; മൂലസാ
ധനം, സാക്ഷാ ഇടുവാനുള്ള വളയം, കു
റ്റി.

Staple, a. സ്ഥാപിതമായുള്ള, കച്ചവടസ്ഥി
രമായുള്ള; വൎത്തക ന്യായത്തിനടുത്ത.

Star, s. നക്ഷത്രം, ഭം; ഗ്രഹനില.

Starboard, s. കപ്പലിന്റെ വലത്തുഭാഗം.

Starch, s. കഞ്ഞിപ്പശ, പുടവക്കഞ്ഞി.

To Starch, v. a. കഞ്ഞി പിഴിയുന്നു.

Starched, a. കഞ്ഞിപിഴിഞ്ഞ; സൂക്ഷമു
ള്ള, സാമലികമായുള്ള, ശൃംഗാരമുള്ള.

To Stare, v. n. തുറിച്ചുനൊക്കുന്നു, ഭ്രമിച്ചു
നൊക്കുന്നു.

Stare, s. തുറിച്ചുനൊക്കുന്ന നൊക്ക; രൂക്ഷ
ദൃഷ്ടി.

Star—gazer, s. ജ്യൊതിഷക്കാരൻ, ഗണിത
ശാസ്ത്രക്കാരൻ.

Stark, a. മരവിച്ച, ഉറപ്പുള്ള , കടുപ്പമുള്ള;
നിറഞ്ഞ; കെവലമുള്ള, അശെഷമുള്ള, ശു
ദ്ധ, വെറും.

Stark, ad. കെവലം, അശെഷം, തീരെ,
മാത്രം.

Stark—mad, തീരെ ഭ്രാന്തുള്ള.

Stark—nacked, അശെഷം നഗ്നമായുള്ള.

Starless, a. നക്ഷത്ര വെളിച്ചമില്ലാത്ത,
മീൻവെട്ടമില്ലാത്ത.

Starlight, s. നക്ഷത്രവെളിച്ചം, മീൻവെ
ട്ടം.

Starlight, a. നക്ഷത്രവെളിച്ചമുള്ള, മീൻ
വെട്ടമുള്ള.

Starlike, a. നക്ഷത്രം പൊലെയുള്ള പ്ര
കാശമുള്ള.

Starling, s. ഒരു വക പക്ഷി; പാലത്തി
ന്റെ രക്ഷണത്തിനുള്ള മുട്ട.

Starred, a. നക്ഷത്രാലങ്കാരമുള്ള; നക്ഷത്ര
വശാലുള്ള.

Starry, a. നക്ഷത്രമുള്ള, താരകിതമായുള്ള,
നക്ഷത്രാലങ്കാരമുള്ള.

The starry heaven, നക്ഷത്രമണ്ഡലം.

To Start, v. n. ഞെട്ടുന്നു , നടുങ്ങുന്നു, വി
രളുന്നു, പെട്ടന്ന എഴുനീല്ക്കുന്നു, തെറിച്ചു

പൊകുന്നു: തിടുക്കപ്പെടുന്നു, ചൂളുന്നു;
തെറ്റുന്നു; പുറപ്പെടുന്നു.

To Start, v. a. ഞെട്ടിക്കുന്നു, നടുക്കുന്നു,
വിരട്ടുന്നു, പെട്ടന്ന എഴുനില്പിക്കുന്നു; ഇ
ളക്കിവിടുന്നു; സൂത്രംതിരിക്കുന്നു; നടപ്പാ
ക്കുന്നു; ആരംഭമുണ്ടാക്കുന്നു; അഭിപ്രായം
കൊടുക്കുന്നു, കാണിക്കുന്നു, വെളിപ്പെടു
ത്തുന്നു, യാത്രയയക്കുന്നു, പറഞ്ഞയക്കുന്നു,
വെഗത്തിൽ തെറ്റിക്കുന്നു; തെറ്റുന്നു.

Start, s. ഞെട്ടൽ, നടുക്കം, വിരൾച; ഇള
ക്കിവിടുതൽ; ചഞ്ചലത; പെട്ടന്നുള്ള പൊ
ട്ടൽ; പെട്ടന്നുള്ള പാച്ചിൽ; വെഗത്തിലു
ള്ള നടപ്പ; തിടുതിടുക്കം; വെഗത്തിലുള്ള
ചാട്ടം, തെറിപ്പ; പുറപ്പാട.

To get the Start, മുമ്പെടുന്നു, മുമ്പെ
തുടങ്ങുന്നു, മെലെറുന്നു, കവിയുന്നു.

Startish, a. ഞെട്ടലുള്ള, പെടിയുള്ള.

To Startle, v. a. ഞെട്ടുന്നു, വിരളുന്നു,
പെടിക്കുന്നു.

To Startle, v. a. വിരട്ടുന്നു, ഭയപ്പെടുത്തു
ന്നു, ഭ്രമിപ്പിക്കുന്നു.

Startle, s. ഞെട്ടൽ, വിരൾച, നടുക്കം,
ഭ്രമം.

Startup, s. വെഗത്തിൽ കീൎത്തിമാനായ
വൻ.

Starvation, s. പട്ടിണി, ഉപൊഷം, ക
ഴിച്ചിലിനില്ലായ്മ.

To Starve, v. n. പട്ടിണികിടക്കുന്നു, പ
ട്ടിണികിടന്നു ചാകുന്നു; കുളിർ കൊണ്ട
ചാകുന്നു.

To Starve, v. a. പട്ടിണിയിടുന്നു, പട്ടി
ണി കൊണ്ടൊ കുളിർകൊണ്ടൊ കൊല്ല
ന്നു; ക്ഷാമം കൊണ്ട മുടിക്കുന്നു; ക്ഷീണി
പ്പിക്കുന്നു.

Starveling, s. പട്ടിണിക്കാരൻ; തീൻകെ
ടുകൊണ്ട മെലിഞ്ഞ ജന്തു.

Starving, part, a. പട്ടിണികിടക്കുന്ന,
മെലിഞ്ഞ, ക്ഷീണിച്ച.

Statary, a. നിശ്ചയിച്ച, സ്ഥാപിതമായു
ള്ള, നിശ്ചയമുള്ള, തിട്ടമായുള്ള.

State, s. നില, അവസ്ഥ, ഇരിപ്പ; ആസ്തി;
അനുഭവം; തന്നില; വൃത്തി; കൎത്തൃത്വം,
പ്രഭുത്വം; സാമാന്യ ജനം, സാധാരണ
കാൎയ്യം , അരാജകമായുള്ള രാജ്യം, ദെശ;
സ്ഥാനം, പദവി; മുഖ്യാസനം;വെഷമൊ
ടി; കൊലാഹലം; ആഡംബരം; സ്ഥാ
നമാനം; മാനി, പ്രവരൻ; മുഖ്യസ്ഥന്മാർ.

To State, v. a. ബൊധിപ്പിക്കുന്നു, അറി
യിക്കുന്നു; വിവരപ്പെടുത്തുന്നു, വിവരംപ
റയുന്നു;നിശ്ചയിക്കുന്നു, ക്രമപ്പെടുത്തുന്നു.

Stateliness, s. പ്രഭാവം, വലിപ്പം, പ്രതാ
പം, പ്രവരത, ആഡംബരം, മാഹാ
ത്മ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/450&oldid=178313" എന്ന താളിൽനിന്ന് ശേഖരിച്ചത്