ക്കുന്നതിനുള്ള കുതിരയൊ മറയൊ; ഒളി; വെഷം.
Stalky, a. തണ്ടുള്ള, കഴമ്പുള്ള.
Stall, s. ലായം; തൊഴുത്ത; പീടിക; വങ്കു പലക; പണ്യവീഥിക, ആവാരി; കച്ച വടപ്പന്തൽ; പ്രധാനപള്ളിയിൽ സ്ഥാന മുള്ള പട്ടക്കാരന്റെ പീഠം.
To Stall, v. a. ലായത്തിലെങ്കിലും തൊഴു ത്തിലെങ്കിലും സൂക്ഷിക്കുന്നു, ആക്കുന്നു; സ്ഥാനം കൊടുക്കുന്നു.
Stall-fed, a. ലായത്തിൽ തീറ്റിയ, ഉണ ക്കുപുല്ലും മറ്റും കൊണ്ട തീറ്റിയ.
Stallion, s. ഉടെക്കാത്ത ആൺകുതിര.
Stamina, s. ആദികാരണങ്ങൾ; ശരീര ബലം; കട്ടി, കരുത്; പൂക്കളുടെ അല്ലി.
To Stammer, v. n. കൊഞ്ഞപറയുന്നു, വിക്കുന്നു, വിക്കിപറയുന്നു, കുളറുന്നു, നാ വ ഇടറുന്നു.
Stammerer, s. കൊഞ്ഞക്കാരൻ, വിക്കൻ.
Stammering, s. കൊഞ്ഞ, വിക്ക, കുളൎച്ച.
To Stamp, v. a. കാൽകൊണ്ട ചവിട്ടുന്നു, ഇടിക്കുന്നു; ഉതെക്കുന്നു; മുദ്രകുത്തുന്നു, അ ടയാളം കുത്തുന്നു; ഉണ്ടികക്കുത്തുന്നു; അച്ച ടിക്കുന്നു; കമ്മിട്ടം അടിക്കുന്നു.
To stamp with infamy, ശാനമുദ്രകു ത്തുന്നു.
Stamp, s. മുദ്ര, അച്ച, കുത്തിയഅടയാളം, കുത്ത; കുറി; പുള്ളി; അച്ചടിച്ചവസ്തു; കു ത്തിയ രൂപം; തീരുവയുള്ള ചരക്കുകളി ന്മെൽ കുത്തിയ ഉണ്ടിക; കീൎത്തി, ശ്രുതി, അധികാരം; നടപടി; നടപ്പ; വില, വിധം, തരം; ഭാഷ, ഛായ, ആകൃതി.
Stamper, s. ഉലെക്ക.
To Stanch, v. a. ചൊരനിൎത്തുന്നു; ഒലി ക്കാതാക്കുന്നു; നിൎത്തുന്നു, മാറ്റുന്നു.
To Stanch, v. n. ചൊര നില്ക്കുന്നു, രക്തം കെട്ടുന്നു; നില്ക്കുന്നു.
Stanch, a. കെട്ടിയ, ഒലിക്കാത്ത, കട്ടിയാ യുള്ള, ഉറപ്പുള്ള, ദൃഢമായുള്ള, വിശ്വാസ മുള്ള, നല്ല; നിശ്ചയമുള്ള; ബലവത്ത.
Stanchion, s. തുണ ; ഊന്ന, താങ്ങ, മുട്ടു തടി.
Stanchless, a. നിൎത്തികൂടാത്ത.
Stanchness, s. ഉറപ്പ, ബലം, ദൃഢത: പ്രമാണം, വിശ്വാസം; സൂക്ഷം, ജാഗ്ര ത.
To Stand, v. n. നില്ക്കുന്നു; വീഴാതെ നി ല്ക്കുന്നു; നിവിൎന്നുനില്ക്കുന്നു, നെരെ നി ല്ക്കുന്നു; നിന്നുപൊകുന്നു; നിലയാകുന്നു; എതിരെ നില്ക്കുന്നു; മാറാതിരിക്കുന്നു; ഒ ടിപ്പൊകാതിരിക്കുന്നു; ഉറച്ചു നില്ക്കുന്നു; നിലനില്ക്കുന്നു; ൟടുനില്ക്കുന്നു; സ്ഥിര പ്പെടുന്നു; അവസ്ഥയിൽ നില്ക്കുന്നു; വി
|
ടാതിരിക്കുന്നു; ഉണ്ടായിരിക്കുന്നു; ചാഞ്ഞ നില്ക്കുന്നു; പകരം നില്ക്കുന്നു, ഒഴുകാതി രിക്കുന്നു; പറ്റിനില്ക്കുന്നു; ചാരിനില്ക്കുന്നു.
To stand by സഹായംനില്ക്കുന്നു, താ ങ്ങുന്നു; കൂടെയുണ്ടായിരിക്കുന്നു; താ ങ്ങിനില്ക്കുന്നു, ചാരുന്നു.
To stand for, കാത്തനില്ക്കുന്നു, പകരം നില്ക്കുന്നു, ൟടുനില്ക്കുന്നു, ഇടനില്ക്ക ന്നു; കാത്തുകൊള്ളുന്ന.
To stand off, ദൂരത്ത നില്ക്കുന്നു; അകന്ന നില്ക്കുന്നു;വിസമ്മതപ്പെടുന്നു; അടുപ്പം കൂടാതിരിക്കുന്നു, അടുക്കാതിരിക്കുന്നു, ആശ്വാസപ്പെടുന്നു; ഉന്തിനില്ക്കുന്നു.
To statnd out, പിടിച്ചുനില്ക്കുന്നു: മുറ ണ്ടുനില്ക്കുന്നു; കൂട്ടാക്കാതിരിക്കുന്നു; കൂ ടാതിരിക്കുന്നു; പിരിഞ്ഞുനില്ക്കുന്നു; ഉ ന്തി നില്ക്കുന്നു.
To stand to, പരിശ്രമപ്പെടുന്നു; ഉറച്ചു നില്ക്കുന്നു വിടാതിരിക്കുന്നു, ഉടമ്പടി പ്രകാരം പാൎക്കുന്നു.
To stand under, സഹിക്കുന്നു, അനുഭ വിക്കുന്നു, താങ്ങുന്നു.
To stand up, എഴുനീല്ക്കുന്നു, എഴുന്നു നില്ക്കുന്നു, പക്ഷംപിടിക്കുന്നു.
To stand upon, കാൎയ്യമാകുന്നു, എൎപ്പെ ടുന്നു: മതിക്കുന്നു; വലിപ്പംകൂറുന്നു; വി ടാതെനില്ക്കുന്നു, സിദ്ധാന്തിക്കുന്നു.
To Stand, v. a. സഹിക്കുന്നു; എതിൎക്കുന്നു; കാത്തുനില്ക്കുന്നു: വഹിക്കുന്നു; നിൎത്തുന്നു; അനുഭവിക്കുന്നു; സൂക്ഷിക്കുന്നു; പ്രമാണി ക്കുന്നു.
Stand, s നിലക്കുന്ന സ്ഥലം, സ്ഥാനം, അ വസ്ഥ, പദം, പദവി; ഉദ്യൊഗം: നില, നില്പ, നിലനില്പ; നിൎത്ത; ഊന്ന, താങ്ങ; എതിൎപ്പ; നിലയായുള്ള അവസ്ഥ, നില വരം, സ്ഥാവരം, അതിര; വിഷമം, അ മ്പരപ്പ; സംശയം, പരിഭ്രമം; ചെറിയ മെശ, ചട്ടം; നാല്ക്കാലി.
Standard, s. പടക്കൊടി, കൊടിക്കൂറ, പതാക; ധ്വജം; പ്രമാണം, ഉത്തമസാ ധനം; ചട്ടം; നിരക്ക; പ്രമാണമുള്ള അള വ, തുക്കം; നിലമരം.
Standardbeater, s. കൊടിക്കാരൻ, ധ്വ ജവാൻ, പതാകി.
Standel, s. ബഹുനാളായി നില്ക്കുന്ന വൃ ക്ഷം.
Stander, s. നില്ക്കുന്നവൻ: നില്ക്കുന്നമരം.
Standerby, നൊക്കിനില്ക്കുന്നവൻ.
Standing, part. a. നില്ക്കുന്ന; നിലയുള്ള, സ്ഥിരമായുള്ള, നിലനില്ക്കുന്ന, നിലവര മായുള്ള, ഒഴുകാത്ത.
Standing, s. നില, നിലെപ്പ, നില്പ, സ്ഥി തി; നില്പാനുള്ള സ്ഥലം, നിലക്കൂറ, അ
|