താൾ:CiXIV133.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SQU 435 SQU

ണ്ടുൽ, പ്രൊത്സാഹം; ഉന്തിനില്ക്കുന്നത.

To Spur, v. a. മുള്ളുകൊണ്ട കുത്തുന്നു; കു
ത്തി നടത്തുന്നു; ഉദ്യൊഗിപ്പിക്കുന്നു, ഉത്സാ
ഹിപ്പിക്കുന്നു, കിണ്ടുന്നു, ഇളക്കിവിടുന്നു.

To Spur, v. n. വെഗത്തിൽ പൊകുന്നു,
ബദ്ധപ്പെട്ടുപൊകുന്നു.

Spurious, s. കള്ളമായുള്ള, മായമായുള്ള;
കലൎപ്പായുള്ള, സാക്ഷാലുള്ളതല്ലാത്ത, പുല
യാട്ടുള്ള, ദുൎബീജമായുള്ള.

Spurling, s. ഒരു ചെറിയ കടൽമീൻ.

To Spurn, v. a. ചവിട്ടുന്നു, ഉതച്ചുതള്ളു
ന്നു; ത്യജിച്ചകളയുന്നു; നിന്ദിക്കുന്നു, ധിക്ക
രിക്കുന്നു; പുഛിക്കുന്നു: വെറുക്കുന്നു.

Spurn, s. ചവിട്ടു, ഉത : നിന്ദ, ധിക്കാരം,
പുഛം.

To Spurt, v. n. ചാടിപ്പുറപ്പെടുന്നു; തെ
റിച്ചുപൊകുന്നു.

Spurt, s. ചാട്ടം, ഞെട്ടൽ, നടുക്കം; തിടുക്കം.

Sputation, s. തുപ്പുക.

To Sputter, v. n. തുള്ളിതുള്ളിയായി തെ
റിക്കുന്നു, പതറിപ്പറയുന്നു; സംസാരിക്കു
മ്പൊൾ തുപ്പൽ തെറിക്കുന്നു; വളരെ തുപ്പു
ന്നു.

To Sputter, v. a. പീച്ചുന്നു, തുപ്പൽതെറി
പ്പിക്കുന്നു.

Sputterer, s. തുപ്പൽ തെറിപ്പിച്ചപറയുന്ന
വൻ.

Spy, s. ദൂതൻ, ഒറ്റുകാരൻ, ചാരൻ, ഗൂ
ഡപുരുഷൻ, അവസൎപ്പൻ; മന്ഥരൻ.

To Spy, v. a. ഒറ്റുനൊക്കുന്നു; ദൂരത്തുനി
ന്ന താൻ മറഞ്ഞു താൻ കാണുന്നു; ശൊ
ധന ചെയ്യുന്നു; കിണ്ണാണിക്കുന്നു.

Spyboat, s. ഒറ്റിന അയക്കുന്ന തൊണി.

Squab, s. ഇരിക്കക്കട്ടിൽ, ചാവട്ട.

Squab, a. തൂവൽ വരാത്ത: വിരിഞ്ഞതായു
ള്ള; അധികം സ്ഥൂലിച്ച, മുഴുപ്പുള്ള.

Squab, ad. പെട്ടന്നുള്ള വീഴ്ചയൊടെ, ത
ടുപിടെ, പെട്ടന്നുള്ള ഞെരിച്ചിലൊടെ.

To Squabble, v. n. ശണ്ഠപിടിക്കുന്നു, വ
ക്കാണിക്കുന്നു, പിണങ്ങുന്നു, കലഹിക്കു
ന്നു, വാഗ്വാദം ചെയ്യുന്നു.

Squabble, s. ശണ്ഠ, വക്കാണം, പിണക്കം,
കലഹം, വാഗ്വാദം.

Squabbler, s. വക്കാണക്കാരൻ, ശണ്ഠപി
ടിക്കുന്നവൻ.

Squadron, s. സമൂഹം, പടവ്യൂഹം, സെ
നയിൽ ഒരു ഭാഗം; പടക്കപ്പൽ കൂട്ടം.

Squalid, a. അഴുക്കായുള്ള, മലിനതയുള്ള,
ചീത്ത.

To Squall, v. n. നിലവിളിക്കുന്നു, നില
വിളികൂടുന്നു, അലറുന്നു; കാറുന്നു.

Squall, s. നിലവിളി, അലൎച്ച, കാറൽ;
പെരിങ്കാറ്റടി, കൊൾ.

Squally, a. അലൎച്ചയുള; പെരിങ്കാറ്റുള്ള,
കൊളുള്ള.

Squamose, Squamous, a. ചെതുമ്പലുള്ള;
പരുപരയുള്ള, മിനുസമില്ലാത്ത.

To Squander, v. a. ദുൎവ്വ്യയം ചെയ്യുന്നു,
ചിലവഴിച്ചുകളയുന്നു, നാനാവിധമാക്കു
ന്നു , അഴിമതിയാക്കുന്നു, ചിതറിച്ചുകളയു
ന്നു; ധാരാളം വെക്കുന്നു.

Squander, s. ദുൎവ്വ്യയക്കാരൻ, വിടുക
യ്യൻ, അഴിമതിക്കാരൻ, ധാരാളക്കാരൻ.

Square, a. ചതുരമായുള്ള, ചതുരശ്രമായു
ള്ള , തുല്യമായുള്ള, ശരിയായുള്ള; സമമാ
യുള്ള; തിട്ടമുള്ള; ബലമുള്ള ; ഉചിതമുള്ള;
പരമാൎത്ഥമുള്ള.

Square, s. നാലുചതുരം, ചതുഷ്കം; നാലുവ
ശവും ഒരുപൊലെയുള്ള സ്ഥലം; പട്ടണ
ത്തിലും മറ്റും നാലു ചതുരമുള്ള സ്ഥലം;
നടുമിറ്റം; മട്ടം, തൊത; ചട്ടം, പട
വ്യൂഹം; നിരപ്പ, തുല്യത, ശരി; സമ
ത്വം; അനുരൂപത.

To Square, v. a. ചതുരിക്കുന്നു; അളക്കു
ന്നു; ശരിയാക്കുന്നു; ചട്ടപ്പെടുത്തുന്നു, ഭാ
ഷയാക്കുന്നു: ഉചിതമാക്കുന്നു.

To Square, v. n. ശരിപ്പെടുന്നു, ചെരു
ന്നു: മറുപക്ഷത്തിലാകുന്നു, മറുഭാഗത്തിൽ
കൂടുന്നു.

Squareness, s. ചതുരശ്രത.

Squash, s. പതുപതുപ്പുള്ള വസ്തു, മയമുള്ള
വസ്തു; മൂക്കാത്ത വസ്തു, പെട്ടന്നുള്ള വീഴ്ച.

To Squash, v. a. കുഴെക്കുന്നു, ചതുക്കുന്നു,
കുഴമ്പാക്കുന്നു, നുലെക്കുന്നു; പിതുക്കുന്നു.

To Squat, v. n. നിലത്തൊടുപതുങ്ങിയി
രിക്കുന്നു, പതിഞ്ഞുകിടക്കുന്നു, ഒതുങ്ങിയി
രിക്കുന്നു, കുത്തിയിരിക്കുന്നു.

Squat, a. നിലത്തൊടപതുങ്ങിയിരിക്കുന്ന,
ഒതുങ്ങികിടക്കുന്ന.

Squat, s. നിലത്തൊടുള്ള പതുങ്ങൽ; പെ
ട്ടന്നുള്ള വീഴ്ച.


To Squeak, v. n. നിലവിളിക്കുന്നു, നില
വിളികൂടുന്നു; കാറുന്നു, വാവിട്ടുകരയുന്നു.

Squeak, s. നിലവിളി; കാറൽ.

Squeamish, a. ഒക്കാനിക്കുന്ന, അരൊച
കമുള്ള, ചളിപ്പുള്ള.

Squeamishness, s. ഒക്കാനം, മനംമറി
ച്ചിൽ: അരൊചകം, വിരക്തി, ചളിപ്പ.

To Squeeze, v. a. പിഴിയുന്നു; കശക്കു
ന്നു, പിതുക്കുന്നു, ഞെക്കുന്നു; ആട്ടുന്നു; ഇ
റുക്കുന്നു; ഇടുക്കുന്നു; പീഡിപ്പിക്കുന്നു.

Squeeze, v. n. ഇടറുന്നു, ഇടുങ്ങുന്നു,
ഞെങ്ങുന്നു; തിക്കികടക്കുന്നു.

Squeeze, s. പിഴിച്ചിൽ, കശക്കൽ, ഞെ
ക്കൽ, ഇറുക്കൽ, ഇടുക്കം; ആട്ടം; പീഡനം.

Squelch, s. പടുവീഴ്ച, ഉറക്കെയുള്ളവീഴ്ച.


2 K 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/447&oldid=178310" എന്ന താളിൽനിന്ന് ശേഖരിച്ചത്