Jump to content

താൾ:CiXIV133.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SOT 428 SOU

Sordes, s. അഴുക്ക, മലിനത.

Sordid, a. മലിനതയുള്ള; ഹീനതയുള്ള;
ലുബ്ധുള്ള, പിശുക്കുള്ള.

Sordidness, s. മലിനത; ഹീനത; ലുബ്ധ,
പിശുക്ക.

Sore, s. പ്രണം, പുണ്ണ; ക്ഷതം, മുറിവ.

Sore, a. വെദനയുള്ള ; കടുപ്പമുള്ള.

Sorel, s. മൂന്നുവയസ്സുള്ള കല.

Sonely, ad. വെദനയൊടെ, വിഷമമാ
യി, കടുപ്പമായി, ഭ്രമമായി.

Soreness, s. വെദന, നൊവ; കഷ്ടം.

Sorites, s. തൎക്കത്തൊടെ തൎക്കം.

Sororicide, s. സഹൊദരിഘാതകം.

Sorrel, s. പുളിപ്പുള്ള ഒരു വക ചീര, ചു
ക്രം, പുളിയാരൽ.

Sorriness, s. ലഘുത്വം, ഇളപ്പം, ഹീന
ത്തരം, ചീത്തത്വം; നിസ്സാരം, നീചത്വം.

Sorrow, s. ദുഃഖം, ഖെദം, അല്ലൽ, കുണ്ഠി
തം; വ്യസനം; താപം, പരിതാപം;
ആയാസം, അനുശൊചനം; കഷ്ടം.

To Sorrow, v. n. ദുഃഖിക്കുന്നു, പരിതപി
ക്കുന്നു, കുണ്ഠിതപ്പെടുന്നു.

Sorrowful, a. ദുഃഖമുള്ള, ഖദമുള്ള, സങ്ക
ടമുള്ള, ഖിന്നതയുള്ള, വ്യാകുലമുള്ള.

Sorrowfulness, s. ദുഃഖം, ഖിന്നത, സങ്ക
ടം; കുണ്ഠിതം, വിഷാദം, വ്യാകുലത.

Sorry, a. ദുഃഖമുള്ള, സങ്കടമുള്ള; നിസ്സാര
മുള്ള, നികൃഷ്ടമായുള്ള.

Sort, s. വക, വിധം; ജാതി; തരം; തര
പ്പടി; കൂട്ടം; ക്രമം, വരി, മാതിരി.

To Sort, v. a. തരംതിരിക്കുന്നു, വകതിരി
ക്കുന്നു; വെർതിരിക്കുന്നു; ക്രമപ്പെടുത്തു
ന്നു; കൂട്ടമായികൂട്ടിചെൎക്കുന്നു; തെരിഞ്ഞ
ടുക്കുന്നു.

To Sort, v. n. തരംതിരിയുന്നു, കൂട്ടമായി
കൂടുന്നു; ഒന്നിച്ചുനടക്കുന്നു; യൊജിക്കുന്നു.

Sortilege, s. ചീട്ടുകളെ എടുക്കുക.

Sortition, s. ചീട്ടുകളെ ഇടുക.

Sortment, s. തരംതിരിച്ചിൽ, തരംതിരി
വ, തിരിഞ്ഞെടുപ്പ; തരംതിരിഞ്ഞുകെട്ട,
വകതിരിച്ചുകെട്ടിയ കെട്ട.

To Soss, v. n. കസെരയിൽ പെട്ടന്ന വീ
ഴുന്നു, മിനക്കെട്ടിരിക്കുന്നു.

Sot, s. മദ്യപൻ, കുടിയൻ; ബുദ്ധിമന്ദൻ,
മൂഢൻ.

To Sot, v. a. & n. മദ്യപാനം കൊണ്ട
ബുദ്ധികെടുക്കുന്നു; ബുദ്ധികെടുന്നു.

Sottish, a. മദ്യപാനംചെയ്യുന്ന; മന്ദതയു
ള്ള, ബുദ്ധികെട്ട, ബൊധമില്ലാത്ത, ഭൊ
ഷത്വമുള്ള.

Sottishness, s. മദ്യപാനം കൊണ്ടുള്ള മ
ന്ദത, ബുദ്ധികെട, ബൊധക്കെട; മന്ദ
ബുദ്ധി.

Souchong, s. നല്ലവക തെയില.

Sovereign, a. മെലധികാരമുള്ള, ആധി
പത്യമുള്ള, രാജസംബന്ധമുള്ള.

Sovereign, s. രാജാവ, രാജൻ, രാജ്യാധി
പതി, നൃപതി, ചക്രവൎത്തി, കിരീടപതി.

Sovereignty, s. രാജാധിപത്യം; മെലധി
കാരം, രാജപദവി, രാജത്വം: പ്രഭുത്വം.

Sought, pret. & part. pass of To Seek,
അന്വൊഷിച്ചു, അന്വെഷിച്ച.

Soul, s. ആത്മാവ; ദെഹി, ചെതനൻ,
ചൈതന്യം; സാരം; സത്ത, ബുദ്ധിശക്തി.

Soulless, a. സാരമില്ലാത്ത, ബുദ്ധിക്ഷയമു
ള്ള, ചൈതന്യമില്ലാത്ത.

Sound, a. സൌഖ്യമുള്ള, ആരൊഗ്യമുള്ള,
ബലമുള്ള, നല്ല; നെരുള്ള, പരമാത്രമു
ള്ള; തെറ്റില്ലാത്ത; കെടില്ലാത്ത; പുഷ്ടി
യുള്ള; ദൃഢതയുള്ള ;ഉറപ്പുള്ള.

Sound, s. ശബ്ദം, സ്വരം, ഒച്ച, ധ്വനി,
നിനാദം; ആരവം; രവം; മുഴക്കം; സ
മുദ്രത്തിൽ ആഴംനൊക്കുന്ന സ്ഥലം, ശൊ
ധനക്കൊൽ.

To Sound, v. a. & n. ശബ്ദിപ്പിക്കുന്നു; ശ
ബ്ദിക്കുന്നു; നിനദിപ്പിക്കുന്നു, നിനദിക്കു
ന്നു; നീരാഴം നൊക്കുന്നു; ശൊധനചെ
യ്യുന്നു; കിണ്ണാണിക്കുന്നു.

Sounding, part. a. ശബ്ദിക്കുന്ന, ശബ്ദി
പ്പിക്കുന്ന, നിനദിക്കുന്ന.

Sounding-board, s. ശബ്ദം പുറപ്പെടുവി
പ്പാനുള്ള പലക.

Soundings, s. സമുദ്രത്തിൽ ആഴംനൊ
ക്കിയാൽ എത്തുന്ന ദിക്കുകൾ.

Soundly, ad. സുഖമായി; പുഷ്ടിയായി;
നന്നായി.

Soundness, s. ആരൊഗ്യം, അനാമയം;
സത്യം, പരമാൎത്ഥം; ബലം; ദൃഢത: കെ
ടില്ലായ്മ.

Soup, s. ചാറ, ഇറച്ചിയുടെ ചാറ, ഇറച്ചി
യുടെ സാരം.

Sour, a. പുളിച്ച, പുളിപ്പുള്ള; രൂക്ഷമായു
ള്ള ; ദുഷ്കൊപമുള്ള; വെദനയുള്ള, സന്തു
ഷ്ടികെടുള്ള.

Sour, s പുളി, അമ്ലം.

To Sour, v. a. പുളിപ്പിക്കുന്നു; രൂക്ഷമാ
ക്കുന്നു; ദുഷ്കൊപമുണ്ടാക്കുന്നു; സന്തുഷ്ടി
കെടുവരുത്തുന്നു.

To Sour, v. n. പുളിക്കുന്നു; രൂക്ഷതപ്പെ
ടുന്നു.

Source, s. ഉറവ, ഉൽപത്തി, ഉത്ഭവം; മൂ
ലം; ആദികാരണം.

Sourish, a. അല്പം പുളിയുള്ള.

Sourness, s. പുളിപ്പ, പുളിരസം, ചുക്രം,
അമ്ലം.

Sous, s. ഒരു ചെറിയ നാണയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/440&oldid=178298" എന്ന താളിൽനിന്ന് ശേഖരിച്ചത്