താൾ:CiXIV133.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SON 427 SOR

ശക്തിയുള്ള, നയവുള്ള, കടവും മറ്റും തീ
ൎപ്പാൻ പ്രാപ്തിയുള്ള.

Solute, a. അയവുള്ള, ഒഴിയുന്ന, ഒഴുകു
ന്ന.

Solution, s. വിയൊഗം, പിരിച്ചിൽ; ദ്ര
വിച്ച വസ്തു: സംശയം പൊക്കൽ; തൎക്കം
തീൎക്കുക; നിൎണ്ണയം.

Solutive, a. അയവുവരുത്തുന്ന; ഒഴിച്ചി
ലുള്ള; ഇളക്കുന്ന.

Sombre, a. മങ്ങലായുള്ള, ഇരുണ്ട.

Some, a. ഏറക്കുറവായുള്ള, ചില, ചിലർ;
എതാനും, എതാനുംപെർ; കുറയ, അ
സാരം.

Somebody, s. ഒരുത്തൻ, ആരാനും, ക
ശ്ചിൽ.

Somehow, ad. വല്ലവിധത്തിലും, വല്ലാജാ
തിയും, ഒരുവിധത്തിൽ; വല്ല പ്രകാരത്തി
ലും, എതുപ്രകാരമായാലും.

Somerset, or Somersault, s. പിമ്പുമറി
ച്ചിൽ , പിമ്പുചാട്ടം.

Something, s. വല്ലതും, ചിലത, ഒന്ന, എ
താണ്ട, എതാനും, കിഞ്ചിൽ; എറക്കുറവ.

Something, ad. ഒരുപ്രകാരത്തിൽ, ഒരു
വിധത്തിൽ, അല്പം, കുറെ, കിഞ്ചിൽ.

Sometime, ad. ഒരിക്കൽ, മുമ്പെ, കദാച
ന.

Sometimes, ad. ചിലപ്പൊൾ, അപ്പപ്പൊൾ,
പലപ്പൊഴും, കദാചിൽ.

Somewhat, s. അല്പം, അസാരം, എറക്കു
റവ, എതാണ്ട, കിഞ്ചിൽ.

Somewhat, ad. എതാനും, ഒട്ടൊട്ട, കി
ഞ്ചിൽ.

Somewhere, ad. എങ്ങാണ്ട, വല്ലടത്തും,
ഒരെടത്ത, ചിലെടത്ത, കുത്രചിൽ.

Somniferous, Somnific, a. നിദ്രാകരമാ
യുള്ള, ഉറക്കമുണ്ടാക്കുന്ന.

Somnolence, Sommolency, s. നിദ്രാമ
യക്കം, ഉറക്കംതുക്കൽ.

Son, s. മകൻ, പുത്രൻ, നന്ദനൻ; ആത്മ
ജൻ; ആൺപൈതൽ.

Son-in-law, s. മകളുടെ ഭൎത്താവ, മരുമ
കൻ ; ജാമാതാ.

Sonship, s. പുത്രത്വം, പുത്രസ്ഥാനം, പു
ത്രസ്വീകാരം.

Song, s. പാട്ട, ഗീതം, സംഗീതം, ഗാനം,
പദം.

Songster, s. പാട്ടുകാരൻ, സംഗീതകാ
രൻ, ഗായകൻ.

Songstress, s. പാട്ടുകാരി, സംഗീതക്കാ
രി, ഗായക.

Sonnet, s. ചെറിയ പാട്ട, ചെറുകവിത.

Sonneteer, s. ചെറുകവി.

Soniferous, Sonorific, a. നിനദിപ്പിക്കു

ന്ന, നിനാദകരമായുള്ള; ധ്വനിപ്പിക്കുന്ന,
ഒച്ചയുള്ള.

Sonorous, a. ഉറച്ച ശബ്ദമുള്ള, ഒച്ചയുള്ള,
നിനാദമുള്ള, ധ്വനിയുള്ള, ഉച്ചസ്മരമാ
യുള്ള.

Sonorousness, s. ഉറക്കെയുള്ള ശബ്ദം, ഉ
ച്ചദ്ധ്വനി.

Soon, ad. വെഗം, ശീഘ്രം, ക്ഷിപ്രം, നി
മിഷം, ഉടനെ; കാലത്ത, കാലെ.

Soot, s. പുകയറ, ഇല്ലറക്കരി, ദീപകിട്ടം.

Sooth, s. പരമാൎത്ഥം, സത്യം.

Sooth, a. രസമുള്ള, ഇഷ്ടമുള്ള.

To Sooth, v. a. പുകഴ്ത്തുന്നു, പ്രശംസിക്കു
ന്നു; ഇഷ്ടപ്പെടുത്തുന്നു; ശമിപ്പിക്കുന്നു; ശാ
ന്തതപ്പെടുത്തുന്നു; ആശ്വസിപ്പിക്കുന്നു;
സന്തൊഷിപ്പിക്കുന്നു.

Soother, s. ചപ്പടാച്ചിക്കാരൻ, പൊക്കിപ്പ
റയുന്നവൻ; തക്കാരി; തണുപ്പിക്കുന്നവൻ.

Soothing, a. ഇഷ്ടമുള്ള, ശമിപ്പിക്കുന്ന, ആ
ശ്വസിപ്പിക്കുന്ന.

To Soothsay, v. n. ലക്ഷണം പറയുന്നു,
വരും ഫലംപറയുന്നു, മുമ്പിൽ കൂട്ടി ശകു
നം പറയുന്നു.

Soothsayer, s. ലക്ഷണം പറയുന്നവൻ,
വരും ഫലം പറയുന്നവൻ.

Soothsaying, s. ലക്ഷണം പറയുക.

Sooty, a. പുകയറകൊണ്ട കറുത്ത, ഇളക്ക
രി പിടിച്ച.

Sop, s. ചാറ്റിൽ കുതിൎത്ത ഭക്ഷണ സാധ
നം.

To Sop, v. a. കുതിൎക്കുന്നു, മുക്കുന്നു.

Sophi, s. പാൎശിദെശത്തെ മഹാ രാജാവ.

Sophism, s. തറുതല, ദുസ്തൎക്കം.

Sophist, s. തൎക്കക്കാരൻ, താൎക്കികൻ; ചാ
ൎവ്വാകൻ, ദുസ്തൎക്കക്കാരൻ.

Sophistical, a. തൎക്കമായുള്ള, തറുതലയുള്ള.

To Sophisticate, v. a. കൂട്ടുചെൎക്കുന്നു, മാ
യംചെൎക്കുന്നു, സമ്മിശ്രമാക്കുന്നു.

Sophisticate, a. കൂട്ടുള്ള, മായമുള്ള.

Sophistication, s. കൂട്ടിക്കലൎപ്പ, ഉരുട്ടുപി
രട്ട.

Sophistrty, s. തൎക്കം, തറുതല, ചാൎവ്വാകം;
തൎക്കശാസ്ത്രം.

Soporiferous, Soporific, a. നിദ്രാകരമാ
യുള്ള, ഉറക്കമുണ്ടാക്കുന്ന.

Sorbile, a. കുടിക്കാകുന്ന, പാനീയം.

Sortbition, s. കുടി, പാനം.

Sorcerer, s. ആഭിചാരക്കാരൻ, മന്ത്രവാദി,
ക്ഷുദ്രകാരൻ; ശൂന്യവിദ്യക്കാരൻ.

Sorceress, s. ആഭിചാരക്കാരി, ക്ഷുദ്രക്കാരി.

Sorcery, s. ആഭിചാരം, ക്ഷുദ്രം, മന്ത്രവാ
ദം, കൂടപത്രം, ശൂന്യവിദ്യ.

Sord, s. പുൽക്കട്ട, പുൽതറ.


2 I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/439&oldid=178297" എന്ന താളിൽനിന്ന് ശേഖരിച്ചത്