Jump to content

താൾ:CiXIV133.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SOL 426 SOL

Soil, s. അഴുക്ക; വളം; എക്കൽ, നിലം, മ
ണ്ണ.

Soiled, part. a. മുഷിഞ്ഞ, അഴുക്കുപിടി
ച്ച; മലിനതപ്പെട്ട.

Soiliness, s. അഴുക്ക, മുഷിച്ചിൽ; മലിന
ത; കറ, വഷളത്വം

Sojourn, s. വന്നുപാൎപ്പ, തങ്ങൽ, വാസം;
പരദെശവാസം.

To Sojourn, v. n. വന്നുപാൎക്കുന്നു, തങ്ങു
ന്നു, തങ്ങിയിരിക്കുന്നു; വസിക്കുന്നു: പര
ദെശത്തപാൎക്കുന്നു.

Sojourner, s. വന്നുപാൎക്കുന്നവൻ, പര
ദെശി.

To Solace, v. a. ആശ്വസിപ്പിക്കുന്നു; സ
ന്തൊഷിപ്പിക്കുന്നു: ഉല്ലാസപ്പെടുത്തുന്നു.

To Solace, v. n. ആശ്വാസപ്പെടുന്നു.

Solace, s. ആശ്വാസം, സന്തൊഷം; ആ
ദരവ; ഉല്ലാസം.

Solar, Solarly, a. സൂൎയ്യനൊടുചെർന്ന, സൂ
ൎയ്യസംബന്ധമുള്ള: സൂൎയ്യനെ കൊണ്ട അ
ളന്ന; ആദിത്യന്റെശക്തികൊണ്ടുണ്ടായ.

Sold, pret. & part. pass. of To Sell, വി
റ്റു, വിറ്റ.

Soldan, Sultan, s. സുൽത്താൻ.

Soldier, s. ഭടൻ, പടയാളി, പട്ടാള ശി
പായി, സെവകൻ, കുഞ്ചുകൂട്ടക്കാരൻ.

Soldierlike, a. യുദ്ധസാമൎത്ഥ്യമുള്ള, സെ
വകയുക്തമായുള്ള, സെവകന്നടുത്ത.

Soldierly, a. യുദ്ധസാമൎത്ഥ്യമുള്ള, സെ
വകയുക്തമായുള്ള, സെവകന്നടുത്ത.

Soldiership, s. യുദ്ധസാമൎത്ഥ്യം, യുദ്ധവൈ
ദഗ്ദ്ധ്യം.

Soldiery, s. ഭടജനം, പടജ്ജനകൂട്ടം;
യുദ്ധസാമൎത്ഥ്യം.

Sole, s. ഉള്ളങ്കാൽ; ചെരിപ്പിന്റെ അടി
ത്തൊൽ; അടിവശം; കരിമീൻ.

To Sole, v.a. ചെരിപ്പിന്റെ അടിത്തൊൽ
ഇടുന്നു.

Sole, a. എകമായുള്ള, ഒറ്റയായുള്ള, തനി,
തനിച്ച, മാത്രമുള്ള.

Solicism, s. ഭടഭാഷ, അയുക്തി ഭാഷ,
ചെൎച്ചയില്ലാത്ത വാക്ക, സം ബന്ധമില്ലാ
ത്ത വാക്ക.

Solely, ad. മാത്രം, തന്നെ.

Solemn, a. ഭയഭക്തിയുള്ള, ഭയങ്കരമായു
ള്ള; അച്ചടക്കമുള്ള മുഖ്യമായുള്ള; മൎയ്യാദ
യുള്ള; ഘനഭക്തിയുള്ള; ആണ്ടുതൊറും
ആചരിക്കുന്ന.

Solemnity, s. ഭയഭക്തി, ഘനഭക്തി, അ
ച്ചടക്കം ; ആചാരമുറ; വെദമൎയ്യാദ; മുഖ്യ
ത; അനുഷ്ടാനം, കൎമ്മം.

Solemnization, s. ആചരണം, അനുഷ്ഠാ
നം, കൎമ്മംകഴിക്കുക.

To Solemnize, v. a. ആചരിക്കുന്നു, അ

നുഷ്ഠിക്കുന്നു, കഴിക്കുന്നു കൊണ്ടാടുന്നു;
ആണ്ടുതൊറും കഴിക്കുന്നു.

To Solicit, v. a. അപെക്ഷിക്കുന്നു, യാ
ചിക്കുന്നു; ചൊദിക്കുന്നു; നിൎബന്ധിക്കുന്നു;
കെഞ്ചുന്നു; മുഷിപ്പിക്കുന്നു.

Solicitation, s. അപെക്ഷ, യാചന; കെ
ഞ്ചൽ; നിൎബന്ധം.

Solicitor, s. അപെക്ഷക്കാരൻ, യാചകൻ;
കാൎയ്യസ്ഥൻ, വക്കീൽ.

Solicitous, a. വിചാരമുള്ള, ആകുലമുള്ള;
താത്പൎയ്യമുള്ള, കവലയുള്ള, ചരതമുള്ള.

Solicitude, s. ആകുലം; വിചാരം, വി
ഷാദം; കവല; താത്പൎയ്യം; ചരതം.

Solid, a. കട്ടിയായുള്ള, ഘനമുള്ള, കടുപ്പ
മുള്ള; പൊള്ളയില്ലാത്ത; ബലമുള്ള, ഉറ
പ്പുള്ള; പുഷ്ടിയുള്ള, സാക്ഷാലുള്ള, പരമാ
ൎത്ഥമുള്ള, സത്യമുള്ള, നിശ്ചയമുള്ള.

Solidity, s. കട്ടി, ഘനം, കനം; ഘട്ടി;
ബലം, ഉറപ്പ, കരുത്ത, കടുപ്പം, പരമാ
ൎത്ഥം, സത്യം; ബുദ്ധിശക്തി; നിശ്ചയം.

Solidness, s. ഘട്ടി, ബലം, ഉറപ്പ.

Soliloquy, s. ഒരുത്തൻ തന്നൊടു തന്നെ
പറയുന്ന വാക്ക.

Solipede, s. കുളമ്പ പിരിയാത്ത മൃഗം.

Solitaire e, s. എകാകി, തനിച്ചുവസിക്കുന്ന
വൻ, എകാന്തവാസി; വനവാസി; ക
ണ്ഠഭൂഷണം.

Solitariness, s. തനിച്ചുള്ള വാസം, എകാ
കിത്വം ; എകാന്തം; രഹസ്യവാസം;
നിൎജ്ജനദെശം.

Solitary, a. എകാകിയായുള്ള, തനിച്ച,
തനിച്ചിരിക്കുന്ന, എകാന്തമായുള്ള; നി
ൎജ്ജനമായുള്ള, ജനസഞ്ചാരമില്ലാത്ത.

Solitary, s. തനിച്ചപാൎക്കുന്നവൻ; എകാ
ന്തവാസി.

Solitude, s. തനിക്കുള്ള പാൎപ്പ, ഇരിപ്പ;
തനിവാസം; എകാകിത്വം; എകാന്തസ്ഥ
ലം, നിൎജ്ജനദെശം.

Solo, s. ഒറ്റരാഗം.

Solstice, s. അയനസംക്രമം; അയനാന്തം.

Solvable, a. തെളിയിക്കാകുന്ന; അഴിവു
ള്ള; കടംതീൎക്കാകുന്ന.

Solubility, s. വെർപിരിവ, വിയൊഗി
പ്പ; അലിച്ചിൽ, ഉരുകൽ, ദ്രവിപ്പ; അഴി
വ.

Soluble, a. വെവ്വെറാക്കതക്ക; വെർപിരി
ക്കാകുന്ന; വിയൊഗിക്കാകുന്ന, അലിക്കാ
കുന്ന, ഉരുക്കാകുന്ന; അഴിവുള്ള.

To Solve, v. a. തെളിയിക്കുന്നു; തീൎക്കുന്നു,
നിൎണ്ണയിക്കുന്നു: കുഴച്ചിൽ തീൎക്കുന്നു.

Solvency, s. കടവും മറ്റും തീൎപ്പാനുള്ള
പ്രാപ്തി.

Solvent, a. വിയൊഗിക്കുന്ന, അലിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/438&oldid=178296" എന്ന താളിൽനിന്ന് ശേഖരിച്ചത്