താൾ:CiXIV133.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SIT 418 SKI

Sinoffering, s. പാപബലി, പാപശാന്തി
ക്കുള്ള അൎപ്പണം.

Sinoper, s. കാവിമണ്ണ.

To Sinuate, v. a. അകത്തെക്കും പുറത്തെ
ക്കും വളെക്കുന്നു; തിരിക്കുന്നു.

Sinuous, a. അകത്തെക്കും പുറത്തെക്കും വ
ളയുന്ന.

Sinus, s. ഉൾകടൽ, കൂടാകടൽ, തുറവ.

To Sip, v. n. രംമ്പുന്നു, ആചമിക്കുന്നു;
രുചിനൊക്കുന്നു.

Sip, s. ൟമ്പൽ, ആചാരം, അസാരംപാ
നം ചെയ്യുന്നത.

Siphon, or Syphon, s. മദ്യവും മറ്റും
പാത്രത്തിൽനിന്ന എടുക്കുന്നതിനുള്ള ഒരു
കുഴൽ.

Sippet, s. ചെറിയ അപ്പനുറുക്ക.

Sir, s. അങ്ങുന്നെ, സായ്പെ; മഹാനായു
ള്ളൊവെ; സ്ഥാനപ്പെർ.

Sire, s. പിതാവ; തിരുമനസ്സ.

Siren, s. പാടുന്ന കടൽദെവി.

Sirius, s. പുണൎതം, എഴാമത്തെ നക്ഷത്രം.

Sirocco, s. തെക്കുകിഴക്കെ മൂല; അഗ്നി
കൊണം.

Sirrah, s. എടാ.

Sirup, s. പഞ്ചസാരരസം, പഞ്ചസാര
പാവ; ശൎക്കരപാവ.

Sirupy, a. ശൎക്കരപാവുപൊലെയുള്ള.

Sister, s. പെങ്ങൾ, ഉടപ്പിറന്നവൾ, സ
ഹൊദരി, ഭഗിനി.

Sisterhood, s. സഹൊദരിത്വം, സഹൊ
ദരിമാരുടെ കൂട്ടം.

Sister—in—law, s. ഭൎത്താവിന്റെ എങ്കിലും
ഭംൎയ്യയുടെ എങ്കിലും സഹൊദരി.

Sisterly, a. പെങ്ങളൊട ചെൎന്ന, സഹൊ
ദരിസ്നെഹമുള്ള, പ്രിയമുള്ള.

To Sit, v. n. ഇരിക്കുന്നു; പൊരുന്നുന്നു,
അടയിരിക്കുന്നു; ഉറെക്കുന്നു; മടിച്ചിരി
ക്കുന്നു; പാൎക്കുന്നു; കൂടിയിരിക്കുന്നു; ഭക്ഷ
ണത്തിനിരിക്കുന്നു.

To sit down, തടങ്ങൽ ചെയ്തു തുടങ്ങുന്നു;
ഇളച്ചിരിക്കുന്നു, വിശ്രമിക്കുന്നു; തങ്ങു
ന്നു, ഉറച്ചപാൎക്കുന്നു; സ്ഥിരപ്പെടുന്നു.

To sit out, വെലകൂടാതിരിക്കുന്നു; അവ
സാനം വരെ താമസിക്കുന്നു.

To sit up, എഴുനീറ്റിരിക്കുന്നു; ഉറക്കമി
ളെക്കുന്നു.

Site, s. ഇരിപ്പ, സ്ഥാനം, തലം, വാടി,
നിലം, പദം.

Sitting, s. ഇരിക്കുക, ഇരിപ്പ, ഇരിത്തം;
പൊരുന്നൽ; കൂട്ടം; സംഘം കൂടിയിരിക്കു
ന്ന കാലം.

Situate, a. ഇരിക്കുന്ന, കിടക്കുന്ന, ഉള്ള;
സ്ഥിതമായുള്ള.

Situation, s. ഇരിപ്പ, കിടപ്പ; ഇടം, സ്ഥ
ലം, സ്ഥാനം; അവസ്ഥ; നില; തൊഴിൽ,
ഉദ്യൊഗം.

Six, a. ആറ, ൬, ഷട.

Sixpence, s. കാൽ രൂപാ വിലയുള്ള ഒരു
നാണയം.

Sixscore, a. ആറുകൊടി, ൧൨൦.

Sixteen, a. പതിനാറ, ഷൊഡശം.

Sixteenth, a. പതിനാറാമത്തെ.

Sixth, a. ആറാം, ആറാമത്തെ, ആറാമത.

Sixth, s. ആറിലൊന്ന, ഷൾഭാഗം.

Sixtieth, a. അറുപതാം, അറുപതാമത്തെ
ഷഷ്ടിതരം.

Sixty, a. അറുപത, ൬൦; ഷഷ്ടി.

Size, s. വലിപ്പം; ദൃഢം; വളൎച്ച; പരിമാ
ണം; നീളം; സ്ഥൂലത, ഗാത്രത; ഒരുവക
പശ.

To Size, v. a. പശയിടുന്നു, പശപിരട്ട
ന്നു; വലിപ്പത്തരം പൊലെ നിരത്തുന്നു,
അടുക്കുന്നു.

Sizeable, a. വെണ്ടുന്ന വലിപ്പമുള്ള, ദൃഢ
മായുള്ള.

Sizer, s. പാഠകശാലയിൽ പഠിക്കുന്നവ
രിൽ ഒരു തരക്കാരൻ.

Sizy, a. പശയുള്ള.

Skate, s. തിരണ്ടി; ഉറച്ച വെള്ളത്തിന്മീ
തെ വഴുക്കുന്നതിനുള്ള ഒരു വക ഇരിമ്പു
ചെരിപ്പ.

Skean, s. ഒരു ചെറുവാൾ; ഒരു വക ക
ത്തി.

Skein, s. നൂൽതാര, കഴി; മുടി.

Skeleton, s. അസ്ഥികൂടം, എല്ലിന്റെ കൂ
ടം.

Skeptic, s. സംശയക്കാരൻ, സൎവ്വസന്ദെ
ഹക്കാരൻ.

Skeptical, a. സംശയമുള്ള, സൎവ്വസന്ദെഹ
മുള്ള.

Slkepticism, s. സൎവ്വസന്ദെഹം, സംശ
യം, അവിശ്വാസം.

Sketch, s. രെഖ, വര, പുറവര, ഛായ:
വെഞ്ചൽ; നക്കൽ; വരെച്ചച്ചട്ടം, കുറി
പ്പാട; മട്ടം.

To Sketch, v. a. വരക്കുന്നു, ചട്ടംവരെ
ക്കുന്നു; ഛായഎടുക്കുന്നു; കീറുന്നു.

To Skew, v. n. എറികണ്ണിട്ട നൊക്കുന്നു,
ചരിച്ചുനൊക്കുന്നു.

Skewer, s. ഇറച്ചിയും മറ്റും കുത്തിയിടു
ന്ന നീണ്ടയാണി, നീണ്ടുമരയാണി.

To Skewer, v. a. നീണ്ട ആണികൊണ്ട
ഇറച്ചിയും മറ്റും കുത്തിയിടുന്നു.

Skiff, s. ഒരു വക ചെറിയ തൊണി.

Skilful, a. സാമൎത്ഥ്യമുള്ള, പടുത്വമുള്ള, മി
ടുക്കുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/430&oldid=178284" എന്ന താളിൽനിന്ന് ശേഖരിച്ചത്