താൾ:CiXIV133.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SHE 412 SHI

ള്ളിവാക്ക; പുളിപ്പ; അത്യാശ; വിശപ്പ,
വെദന: ഉഗ്രത, രൂക്ഷത; ബുദ്ധിവെഗം.

Sharpset, a. തീക്ഷ്ണതയുള്ള; അത്യാശയുള്ള.

Sharpsighted, a. സൂക്ഷ്മദൃഷ്ടിയുള്ള.

To Shatter, v. a. തകൎക്കുന്നു, ചിതറിക്കു
ന്നു, ഉടെച്ചുകളയുന്നു; ചിന്നിക്കളയുന്നു,
നുറുക്കി കളയുന്നു; തുമ്പില്ലാതാക്കുന്നു, മലെ
പ്പിക്കുന്നു.

To Shatter, v. n. തകരുന്നു, തകൎന്നുപൊ
കുന്നു, ചിതറുന്നു.

Shatterbrained, a. നിനവുപതറിയ, അ
ജാഗ്രതയുള്ള; ശുഷ്കാന്തിയില്ലാത്ത.

Shattery, a. എളുപ്പത്തിൽ ഉടഞ്ഞുപൊകു
ന്ന, നുറുങ്ങിപ്പൊകുന്ന, ചിതറുന്ന.

To Shave, v. a. ചിരെക്കുന്നു, ക്ഷൌരം ചെ
യ്യുന്നു, മുഖംവടിക്കുന്നു, മുണ്ഡനം ചെയ്യുന്നു.

Shaver, s. ചിരെക്കുന്നവൻ, ക്ഷൗരകൻ;
തന്റെ കാൎയ്യം താത്പൎയ്യമായി നൊക്കു
ന്നവൻ; പിടിച്ചുപറിക്കാരൻ.

Shaving, s. രൊക്കപ്പൊടി, ചീകിയനെൎത്ത
പൊടി; നുറുക്ക; ക്ഷൌരം, പരീവാപം.

She, pron. അവൾ.

Sheaf, s. ധാന്യക്കറ, ചുരുട്ട.

To Shear, v. a. കത്ത്രിക്കുന്നു; അരിയുന്നു,
അറുക്കുന്നു, കൊയ്യുന്നു.

Shear, s. നുറുക്ക, ഒs, ഒട്ടുമുറി.

Shearer, s. കത്ത്രികക്കാരൻ, കൊയിത്തു
കാരൻ.

Shears. s. pl. കത്ത്രിക.

Sheath, s. ഉറ, ആയുധയുറ.

To Sheath, Sheathe, v. a. ഉറയിലിടു
ന്നു; കപ്പലിന്റെയും മറ്റും അടിയിൽ
പലകകളെ വെച്ച തറെക്കുന്നു.

Shed, s. പന്തൽ, ചാച്ചുകെട്ട, ഇറയം, ഇ
റമ്പ; ഒലിപ്പ, തുകൽ.

To Shed, v. a. ചിന്നുന്നു, ചിന്തുന്നു, ചൊ
രിയുന്നു, ഒലിപ്പിക്കുന്നു, തൂകുന്നു; ഒടുന്നു;
ചിതറിക്കുന്നു; വീഴ്ത്തുന്നു; വീശുന്നു, വകുക്കു
ന്നു, കൊതുന്നു.

To shed blood, രക്തംചിന്നുന്നു.

Blood—shedding, രക്തചൊരിച്ചിൽ.

To Shed, v. n. വീഴുന്നു, ഇറ്റുവീഴുന്നു.

Sheen, s. കാന്തി, ശൊഭ; പ്രഭ.

Sheen, Sheeny, a. കാന്തിയുള്ള, പ്രകാ
ശമുള്ള.

Sheep, s. ആട, അജം, മെഷം; ഭൊഷൻ.

Sheepcot, Sheepfold, a. ആട്ടിൻതൊ
ഴുത്ത, ആട്ടിൻപെട്ടി, ആട്ടിൻകൂട.

Sheepish, a. മഹാ അടക്കമുള്ള, നാണമു
ള്ള, സാധുത്വമുള്ള; ഭീരുത്വമുള്ള.

Sheep's—eye, s. സ്നെഹഭാവമുള്ള നൊക്ക.

Sheepshearing, s. ആടുകളുടെ രൊമം
കത്ത്രിക്കുന്ന കാലം.

Sleepwalk, s. ആടുമെയിക്കുന്ന സ്ഥലം,
തീമ്പുലം.

Sheer, a. ശുദ്ധ, കെവലമായുള്ള, സ്വഛ
തയുള്ള; നിൎമ്മലമായുള്ള.

Sheer, ad. തീരെ, കെവലം, വെഗത്തിൽ,
ഒരിക്കൽ.

Sheet, s. തുപ്പട്ടി, വിരിപ്പിലുള്ള തുപ്പട്ടി,
മെത്തശ്ശീല; പുതപ്പ; പായ; കടലാസു
താൾ; വിരിപ്പ.

Sheet—anchor, s. വലിയ നങ്കൂരം.

Shekel, s. യെഹൂദന്മാരുടെ ഒരു നാണ
യം, എകദെശം ഒരു രൂപാ വില.

Shelf, s. സാധനങ്ങളെ വെക്കുന്നതിന
ചുവരിനരികെയും മറ്റും ഉള്ള പലക,
തട്ട; കടലിൽ മണൽതിട്ട; ആഴമില്ലാത്ത
സ്ഥലത്തുള്ള ഒരു പാറ.

Shell, s. ഒട, ശംഖ, ചിപ്പി, കക്കാ, ചിര
ട്ട; പുട്ടിൽ; കത്തി, തൊട; ബഹിൎഭാഗം;
തീക്കുടുക്ക.

To Shell, v. a. ഒടുകളയുന്നു; തൊടുകള
യുന്നു.

Shelfish, s. ഒടുള്ള മത്സ്യം.

Shelly, a. ഒടുള്ള.

Shelter, s. മറവിടം, മറവ, തണൽ, അ
ഭയസ്ഥലം, രക്ഷാസ്ഥലം; ആശ്രയം,
ആദരവുസ്ഥലം.

To Shelter, v. a. മറെക്കുന്നു, രക്ഷിക്കു
ന്നു; ആദരിക്കുന്നു; അഭയം കൊടുക്കുന്നു.

To Shelter, v. n. അഭയം പ്രാപിക്കുന്നു.

Shelving, a. ചാഞ്ഞുള്ള, ചരിഞ്ഞിട്ടുള്ള,
ചരിവുള്ള.

Shelvy, a. മണൽതിട്ടകളും പാറകളും ഉള്ള.

Shepherd, s. ആട്ടിടയൻ, ഇടയൻ, അ
ജപാലകൻ.

Shepherdess, s. ആട്ടിറച്ചി, അജപാലിക.

Shepherdy, s. ആടുമെയ്പ, അജപാലനം.

Sherbet, s. നാരങ്ങാനീരും പഞ്ചസാര
യും വെള്ളവും കൂടിയ പാനകം.

Sherd, s. കലം ഉടഞ്ഞ നുറുക്ക, ഒട.

Sheriff, s. ആണ്ടുതൊറുമുള്ള നാട്ടധികാ
രി; നഗരാധികാരി.

Sheriffalty, s. നഗരാധികാരം.

Sherry, s. സ്പനിയ ദെശത്തെ ഉണ്ടാക്കുന്ന
ഒരു വക നല്ല വീഞ്ഞ.

To Shew, Show, v. a. കാണിക്കുന്നു, കാ
ട്ടുന്നു, ശൊഭിപ്പിക്കുന്നു.

Shewbread, or Showbread, s. കാഴ്ചയ
പ്പം.

Shield, s. പരിച; കാവൽ ; തടവ; രക്ഷ
ണം, ആദരം.

To Shield, v. a. പരിചകൊണ്ട മറെക്കു
ന്നു, മറെക്കുന്നു; കാക്കുന്നു, രക്ഷിക്കുന്നു,
ആദരിക്കുന്നു; തടുക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/424&oldid=178278" എന്ന താളിൽനിന്ന് ശേഖരിച്ചത്