താൾ:CiXIV133.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SEC 404 SEC

Seaport, s. കപ്പൽചാൽ, തുറമുഖം.

Sear,a. ഉണങ്ങിയ, വരണ്ട, കരിഞ്ഞ.

To Sear, v. a. ചുടുന്നു, ചൂടുവെക്കുന്നു,
കാച്ചുന്നു, ഇരിമ്പുപഴുപ്പിച്ച വെക്കുന്നു, ക
ടുപ്പമാക്കുന്നു.

To Searce, v. a. നെൎമ്മയായി അരിക്കുന്നു.

Searce, s. നെൎമ്മയുള്ള അരിപ്പുവട്ടി, നെ
ൎമ്മയുള്ള ചല്ലടം.

To Search, v. a. ശൊധനചെയ്യുന്നു, വി
ചാരണ ചെയ്യുന്നു, തെടുന്നു, അന്വെഷി
ക്കുന്നു, തിരക്കുന്നു, ആരായുന്നു; തിരയു
ന്നു; ചൊദിച്ചറിയുന്നു.

Search, s. ശൊധന, വിചാരം, വിചാര
ണ; അന്വെഷണം;തിരക്ക; ആരായനം.

Searcher, s. ശൊധനക്കാരൻ, തിരച്ചിൽ
കാരൻ.

Searcloth, s. മുറിമരുന്ന തെച്ച ശീല.

Searoom, s. കരയിൽനിന്ന ദൂരം; സമുദ്ര
വിസ്താരം; കടലിട.

Seaservice, s. കപ്പലിലെ സെവ.

Seashell, s. കടൽക്കക്കാ.

Seashore, Seaside, s. കടൽപുറം, കടൽ
കര, തീരം, കൂലം.

Seasick, a. ചൊരുക്കുള്ള.

Seasickness, s. ചൊരുക്ക.

Season, s. ഒരു ഋതു; സമയം; ഉചിതസ
മയം, തൽസമയം, കാലം, തക്കകാലം, ത
രുണം; രുചികരവസ്തു, വ്യഞ്ജനം.

A season of distress, ആപത്തുകാലം.

To Season, v. a. രുചിവരുത്തുന്നു, വ്യ
ഞ്ജിപ്പിക്കുന്നു; കണക്കിലാക്കുന്നു, പാകമാ
ക്കുന്നു.

Seasonable, a. തൽസമയത്തുള്ള, തരമാ
യുള്ള, തക്കമായുള്ള, തരത്തിലുള്ള, പാങ്ങു
ള്ള.

Seasonableness, s. തക്കം, തൽസമയം;
ഉചിതകാലം; അവസരം, പാങ്ങ.

Seasoning, s. രുചി വരുത്തുന്ന സാധനം,
വ്യഞ്ജനം: പക്വത.

Seasurgeon, s. കപ്പലിലെ വൈദ്യൻ.

Seat, s. ഇരിപ്പിടം, പീഠം, ആസനം; ഭ
ദ്രാസനം; സ്ഥാനം; സംസ്ഥാനം, സ്ഥാ
നീകരം; നില; ഭവനം, വാസസ്ഥലം:
കുടിയിരിപ്പ.

To Seat, v. a. പീഠത്തിൽ ഇരുത്തുന്നു; ആ
സനത്തിന്മെൽ കരെറ്റുന്നു; ഇരുത്തുന്നു,
പാൎപ്പിക്കുന്നു.

Seaterm, s. കപ്പൽക്കാർ തമ്മിൽ സംസാ
രിക്കുന്ന ഭാഷരീതി.

Seawater, s. കടൽ വെള്ളം, കടലിലെ ഉ
പ്പുവെള്ളം.

Secant, a. രണ്ടായി വെർതിരിക്കുന്ന, ഖ
ണ്ഡിക്കുന്ന.

To Secede, v. n. പിൻമാറുന്നു, പിരിഞ്ഞു
പൊകുന്നു, അകലുന്നു, ഒഴിയുന്നു, ഭിന്നി
ക്കുന്നു.

Seceder, s. പിൻവാങ്ങുന്നവൻ, പിരിഞ്ഞു
പൊകുന്നവൻ; ഭിന്നൻ, ഒഴിഞ്ഞുപൊ
കുന്നവൻ.

To Secern, v. a. നെൎമ്മയുള്ളതും പരു
പരയായുള്ളതും വെർതിരിക്കുന്നു, ഭെദി
പ്പിക്കുന്നു.

Secession, s. പിൻമാറ്റം, പിൻവാങ്ങൽ;
പിരിവ; ഒഴിവ; അകല്ച, ഭിന്നത.

Secle, s. നൂറ സംവത്സര, കാലാ.

To Seclude, v. a. പുറത്താക്കുന്നു; വെറി
ട്ട ആക്കിഅടെച്ചുകളയുന്നു; ഒളിപ്പിക്കുന്നു.

Seclusion, s. വെറിട്ട ആക്കി അടെച്ചുകള
യുക; പുറത്താക്കൽ; ഒളിപ്പ, മാറിപാൎപ്പ.

Second, s. രണ്ടാമൻ; ദ്വന്ദ്വയുദ്ധത്തിൽ
രണ്ടാമൻ; സഹായി; ഒത്താശക്കാരൻ; വി
നാഴികയിൽ അറുപതിൽ ഒന്ന, ["] ഇ
പ്രകാരം അടയാളമിട്ടത.

Second, a. രണ്ടാം, രണ്ടാമത, രണ്ടാമ
ത്തെ, ഇളമുറയായുള്ള, ഇളത്തരമായുള്ള.

To Second, v. a. തുണെക്കുന്നു, സഹാ
യിക്കുന്നു; ഒത്താശചെയ്യുന്നു; പിൻചെല്ലു
ന്നു, പിന്നാലെ വരുന്നു.

Secondarily, ad. രണ്ടാമത്തതിൽ, ര
ണ്ടാം തരത്തിൽ.

Secondary, a. രണ്ടാമത്തെ, ഇളമയായു
ള്ള, രണ്ടാം തരത്തിലുള്ള; ആൾപെരായു
ള്ള; ഇളമുറയായുള്ള.

Secondary, s. ആൾപെർ, കാൎയ്യക്കാരൻ.

Second—hand, a. രണ്ടാം പരിവൃത്തിയാ
യുള്ള, രണ്ടാം അനുഭവമായുള്ള; പെരു
മാറിയ.

Second—hand, s. രണ്ടാം അനുഭവം; കൈ
പഴകിയ വസ്തു.

Secondly, a. രണ്ടാമത, രണ്ടാമത്തെതിൽ.

Secondrate, s. രണ്ടാം സ്ഥാനം, ഇളങ്കൂറു
വാഴ്ച; രണ്ടാം മുറ; ഇളമാസ്ഥാനം.

Second—sight, s. മെലിൽ വരുന്ന കാൎയ്യങ്ങ
ളെ ജ്ഞാനദൃഷ്ടിയായി കാണുന്ന ബുദ്ധി;
രണ്ടാമത്തെ കാഴ്ച.

Secrecy, s. രഹസ്യം, ഗൊപ്യം; മറവി;
എകാന്തം, എകാന്തസ്ഥലം; രഹസ്യസ്ഥ
ലം; മൌനം; അടക്കം.

Secret, a. രഹസ്യമായുള്ള, ഗൂഢമായുള്ള,
ഗൊപ്യമായുള്ള.

Secret, s. രഹസ്യം, രഹസ്യകാൎയ്യം, ഗൂഢ
കാൎയ്യം: മറവ.

Secretariship, s. രായസസ്ഥാനം, എഴു
ത്തുസ്ഥാനം.

Secretary, s. രായസകാരൻ, മലെഴുത്തു
കാരൻ, എഴുത്തുകാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/416&oldid=178270" എന്ന താളിൽനിന്ന് ശേഖരിച്ചത്