താൾ:CiXIV133.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SEA 403 SEA

Sculler, s. ഒരു തണ്ടുള്ള വള്ളം; വള്ളക്കാ
രൻ.

Scullery, s. കലവും മറ്റും തെച്ചകഴുകുന്ന
സ്ഥലം.

Scullion, s. അടുക്കളക്കാരന്റെ ഭൃത്യൻ,
പാചകന്റെ വെലക്കാരൻ.

To Sculp, v. a. കൊത്തുപണിചെയ്യുന്നു,
ചിത്രംകൊത്തുന്നു.

Sculptile, a. കൊത്തുപണിയായുള്ള.

Sculptor, s. കൊത്തുപണിക്കാരൻ, ചിത്ര
പ്പണിക്കാരൻ.

Sculpture, s. കൊത്തുപണി, ചിത്രവെല.

To Sculpture, v. a. കൊത്തുപണിചെയ്യു
ന്നു, ചിത്രപ്പണിചെയ്യുന്നു, ചിത്രംകൊത്തു
ന്നു.

Scum, a. പാട, പത, നുര; ഊറൽ, ക
ല്കം, അഴുക്ക.

To Scum, v. a. പാടഎടുക്കുന്നു, പതക
ളയുന്നു.

Scummer, s. പാടഎടുക്കുന്നതിനുള്ള കൊ
രിക, കയ്യിൽ.

Scupper—holes, s. കപ്പലിൽ വെള്ളം കട
ലിലെക്ക ഒഴുകിപൊകുന്ന ദ്വാരങ്ങൾ.

Scurf, s. പൊരി, വരട്ടുചിരങ്ങ, പറ്റി
യിരിക്കുന്ന പാട; മെലെ പറ്റിയിരിക്കു
ന്നത; കറ.

Scurfy, a. പൊരിയുള്ള, വരട്ടുചിരങ്ങുള്ള.

Scurrility, s. ദുൎമ്മുഖം, വാക്കെറ്റം, ദുൎവ്വാ
ക്ക; ചീത്തവാക്ക, ശകാരം; മുൾവാക്ക, മ
ഹാ അപഹാസം.

Scurrilous, a. ദുഷ്പരിഹാസമുള്ള, മഹാ
പരിഹാസമുള്ള, അസഭ്യമായുള്ള.

Scurvily, ad. ഹീനതയൊടെ, അധമമാ
യി, വഷളായി, പരുപരയായി.

Scurviness, s. ഹീനത, വഷളത്വം, ദുൎഗ്ഗു
ണം, ആകായ്മ.

Scurvy, s. കുളിരുള്ള ദിക്കുകാൎക്കുണ്ടാകുന്ന
ചൊരകെട്ട രൊഗം.

Scurvy, a. പൊരിയുള്ള, വരട്ടുചിരങ്ങുള്ള;
ഹീനതയുള്ള, നിസ്സാരമുള്ള.

Scurvy—grass, s. രക്തക്കെട്ടുരൊഗത്തിന
കൊള്ളാകുന്ന പുല്ല.

Scut, s. മുയൽവാൽ.

Scutage, s. പരിചപ്പണം.

Scutcheon, s. പ്രധാനന്മാരുടെ ചിഹ്ന
പരിച.

Scutiform, a. പരിചപൊലെയുള്ള.

Scuttle, s. കരിപ്പാത്രം; ചീനവെലി,
ചെറുഅഴി; കുഴപ്പം, ബദ്ധപ്പാടുള്ള ഒട്ടം.

To Scuttle, v. n. ബദ്ധപ്പെട്ട ചുറ്റിഒടുന്നു.

Scythe, s. പുല്ലംമറ്റും അറക്കുന്നതിനുള്ള
ഒരു വക അരിവാൾ.

Sea, s. കടൽ, സമുദ്രം; അബ്ധി; വാരി.

Seabeat, a. ഒളം അടിച്ച.

Seabeach, s. കടൽകര, കടൽപുറം, തീ
രം, കൂലം.

Seaboat, s. കടൽതൊണി, കടൽവഞ്ചി.

Seaboy, s. കപ്പലിലെ ചെൎക്കൻ.

Seabreeze, s. കടൽകാറ്റ.

Seacalf, s. ഒരു കടൽ ജന്തു.

Seacap, s. കപ്പൽക്കാർ ഇടുന്ന തൊപ്പി.

Seachart, s. കടൽകരമുതലായവ എഴുതി
യ പടം.

Seacoal, s. കടൽകരി, കടൽവഴിയായി
കൊണ്ടുപൊകുന്ന കരി.

Seacoast, s. കടൽകര, കടൽപുറം.

Seacompass, s. കപ്പലിൽ പെരുമാറുന്ന
വടക്കുനൊക്കി; തെക്കുവടക്ക അറിയുന്ന
തിനുള്ള സൂത്രം.

Seacow, s. ഒരു വലിയ മത്സ്യം.

Seadog, s. കടൽനായ, ചിറാക.

Seafarer, s. സമുദ്രത്തിൽ കൂടി കപ്പലിൽ
യാത്രക്കാരൻ; കപ്പൽക്കാരൻ.

Seafaring, a. കടൽവഴിയായി പൊകു
ന്ന, കപ്പലിൽ സഞ്ചാരമുള്ള.

Seafight, s. കടലിൽവെച്ച ഉണ്ടാകുന്ന
യുദ്ധം.

Seafish, s. കടൽമീൻ.

Seafowl, s. കടൽകൊഴി.

Seagreen, a. സമുദ്രനിറമുള്ള, സമുദ്രത്തി
ലെ വെള്ളം പൊലെ പച്ചയായുള്ള.

Seagirt, part. കടൽചൂഴപ്പെട്ട, ചുറ്റും
സമുദ്രമുള്ള.

Seal, s. മുദ്ര; ഒരു വക വലിയ മീൻ.

To Seal, v. a. മുദ്രയിടുന്നു, മുദ്രവെക്കുന്നു;
ഉറപ്പിക്കുന്നു.

Sealingwax, s. മുദ്രയരക്ക, മുദ്രത്തിരി.

Seam, s. കൂട്ടിതുന്നൽ, മൂട്ട, ഇണെച്ച തു
ന്നൽ; വടു, വിടൎപ്പ; അടുക്ക; ഒരഅളവ;
കപ്പലിലെ പലകച്ചെൎപ്പ, ഒരായച്ചെൎപ്പ.

To Seam, v. a. കൂട്ടിതുന്നുന്നു, മൂട്ടുന്നു; ഇ
ണെച്ചുതൈക്കുന്നു; നീളത്തിൽ വടുവിടു
ന്നു.

Seaman, s. കപ്പലാൾ, കപ്പൽക്കാരൻ; സ
മുദ്രസഞ്ചാരി; നിയാമകൻ.

Seamarks, s. കപ്പൽക്കാൎക്ക സമുദ്രത്തിലുള്ള
അടയാളം.

Seamew, s. കടൽകൊഴി.

Seamless, s. തുന്നലില്ലാത്ത, മൂട്ടില്ലാത്ത,
തൈപ്പുകൂടാത്ത.

Seamonster, s. സമുദ്രത്തിലെ ഒരു ഘൊ
രജന്തു.

Seamstress, s. തുന്നൽകാരി, കുത്തുപണി
ക്കാരി, തൈക്കുന്നവൾ.

Seamy, a. കൂട്ടിതുന്നലുള്ള, മൂട്ടുള്ള, ചെൎപ്പു
ള്ള.


2 F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/415&oldid=178269" എന്ന താളിൽനിന്ന് ശേഖരിച്ചത്