താൾ:CiXIV133.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RUM 393 RUN

Rudiment, s. ആദ്യപാഠം, മൂലം; മൂലപീ
ഠിക; ഭാഷാവിധി.

Rue, s. വെപ്പിലപൊലെയുള്ള ഒരു ഔഷ
ധം.

To Rue, v. n. സങ്കടപ്പെടുന്നു, ഖെദിക്കുന്നു.

Rueful, a. ദുഃഖമുള്ള, സങ്കടമുള്ള.

Ruefulness, s. ദുഃഖം, സങ്കടം, ഖെദം.

Ruelle, s. വട്ടം, വൃത്തം.

Ruff, s. ചുളുക്കിയ ഉടുചമയം, ഞെറിഞ്ഞ
വസ്ത്രം; ഒരു വക മത്സ്യം.

Ruffian, a. മൃഗസ്വഭാവമുള്ള, മഹാ വല്ലാ
ത്ത, കലശലുള്ള.

Ruffian, s. മഹാ വല്ലാത്തവൻ; പൊല്ലാ
പ്പുകാരൻ; കൊള്ളക്കാരൻ; കുത്തിക്കൊല്ലി;
ഘാതകൻ.

To Ruffle, v. a. അലങ്കൊലമാക്കുന്നു, ക
ലശലാക്കുന്നു; കുഴപ്പിക്കുന്നു, അസഹ്യപ്പെ
ടുത്തുന്നു; ചഞ്ചലപ്പെടുത്തുന്നു; ഞെറിയു
ന്നു, ചുളുക്കുന്നു.

To Ruffle, v. n. കലശലാകുന്നു, കൊപ
പ്പെടുന്നു, കുഴപ്പുന്നു, സംഭ്രമിക്കുന്നു, ച
ഞ്ചലപ്പെടുന്നു.

Ruffle, s. വസ്ത്രഞെറിച്ചിൽ, ചുളുക്ക; കല
ശൽ, അമളി.

Rug, s. പരിക്കൻകമ്പിളി; പരിക്കൻ പര
വിതാനി; ചവിട്ടിമെതി.

Rugged, a. നിരപ്പില്ലാത്ത; ദുൎഘടമുള്ള;
ദുശ്ശീലമുള്ള; രൂക്ഷതയുള്ള; കലശലുള്ള;
കൎണ്ണരസമില്ലാത്ത, ദുരാചാരമുള്ള; വളര
രൊമമുള്ള.

Ruggedness, s. കുന്നുംകുഴിയുമുളളസ്ഥലം,
നിരപ്പില്ലാത്ത സ്ഥലം, ദുൎഘടമുള്ള വഴി;
കാഠിന്യത; രൂക്ഷത.

Rugine, s. ശസ്ത്രവൈദ്യന്റെ ഒര അരം.

Rugose, a. ചുളുചുളുക്കായുള്ള.

Ruin, s. വീഴ്ച, ഇടിവ; നാശം ; മുടിവ;
സംഹാരം; ജീൎണ്ണത; ക്ഷയം, ലയം, ചെ
തം.

To Ruin, v. a. ഇടിച്ചുകളയുന്നു, നശി
പ്പിക്കുന്നു, നാശം വരുത്തുന്നു, മുടിക്കുന്നു;
ക്ഷയിപ്പിക്കുന്നു, സംഹരിക്കുന്നു.

Ruination, s. ഇടിവ, വിനാശം.

Ruinous, s. നാശമുള്ള, നാശകരമായുള്ള.

Rule, s. വാഴ്ച, അധികാരം; ചട്ടം, സൂ
ത്രം; പ്രമാണം, വിധി; നിൎവ്വാഹം, ന
ടപ്പ; ക്രമം, മുറ; വരകൊൽ, മട്ടം; ആ
ചാരം.

To Rule, v. a. വാഴുന്നു, ഭരിക്കുന്നു, അ
ധികാരം ചെയ്യുന്നു: വരെക്കുന്നു.

Ruler, s. ഭരിക്കുന്നവൻ, നാടുവാഴി, അ
ധികാരി, പ്രമാണി; കൎത്തൻ: വരകൊൽ.

Rum, s. ശൎക്കരയിൽനിന്ന് വാറ്റി എടുക്കു
ന്ന മദ്യം.

Rumble, Rumbling, s. മുഴക്കം, മുറുമ്മൽ

To Rumble, v. n. ഇരമ്പുന്നു, ഇരെക്കുന്നു,
മുഴങ്ങുന്നു, മുറുക്കുന്നു.

Ruminant, a. അയറുന്ന, അയവിറക്കുന്ന.

To Ruminate, v. a. അയറുന്നു, അയവി
റക്കുന്നു; ധ്യാനിക്കുന്നു.

To Rummage, v. a. വസ്തുക്കളെ ഒക്കെ
യും മാറ്റി ശൊധനചെയ്യുന്നു നന്നായി
തിരക്കുന്നു; കവൎച്ചചെയ്യുന്നു.

Rummage, s. സകലത്തെയും മാറ്റിശൊ
ധന ചെയ്യുക; താത്പൎയ്യമുള്ള തിരക്ക; ക
വൎച്ച.

Rummer, s. ഒരു വലിയ പാനപാത്രം.

Rumour, s. ശ്രുതി, ജനശ്രുതി, പ്രവാദം,
കെൾവി; പ്രസ്ഥാപം; വൎത്തമാനം.

To Rumour, v. a. ശ്രുതിപ്പെടുത്തുന്നു,
പ്രസിദ്ധപ്പെടുത്തുന്നു.

Rump, s. പ്രഷ്ഠഭാഗം, പിൻപുറം.

To Rumple, v. a. & n. ചുളുക്കുന്നു, ചുളു
ങ്ങുന്നു, ചുളിയുന്നു.

Rumple, s. ചുളുക്ക, ചുളിവ.

To Run, v. n. ഒടുന്നു, പായുന്നു; ഒടി
പ്പൊകുന്നു; പൊയ്പൊകുന്നു, ഒഴുകുന്നു;
അലിയുന്നു; ദ്രവിക്കുന്നു; ഉരുകുന്നു; പൊ
കുന്നു; ബദ്ധപ്പാടാകുന്നു; മനസ്സിൽ കട
ക്കുന്നു: നടപ്പാകുന്നു; ഒലിക്കുന്നു; ചൊരു
ന്നു, കാലുന്നു; ഊറുന്നു; കാടായിതീരുന്നു;
ക്രമംവിട്ടനടക്കുന്നു; വ്യാജമായി കിട്ടുന്നു;
വീഴുന്നു.

To run after, പിന്നാലെ ഒടുന്നു, പുറ
കെ ഒടിച്ചെല്ലുന്നു, തെടിച്ചെല്ലുന്നു.

To run away with, പിടിച്ചുകൊണ്ടു
പൊകുന്നു, സമ്മതം കൂടാതെ ബദ്ധ
പ്പെടുന്നു, ഒടിപ്പൊകുന്നു.

To run in with, സമ്മതപ്പെടുന്നു.

To run on, ഇടവിടാതെ നടക്കുന്നു, ഇ
ടവിടാതെ ചെയ്യുന്നു; നടന്നുപൊകു
ന്നു.

To run over, വടിയുന്നു, കവിഞ്ഞൊഴു
കുന്നു, വഴിയുന്നു; മീതെ കെറിപ്പൊ
കുന്നു.

To run out, അവസാനിക്കുന്നു, എത്തി
പ്പൊകുന്നു; ചൊൎന്നുപൊകുന്നു നീളു
ന്നു, പരക്കുന്നു; വിസ്താരമായി പറയു
ന്നു; ഒടുങ്ങുന്നു; വരവിന തക്കവണ്ണമ
ല്ലാത്ത ചിലവുകൊണ്ട ക്ഷയിക്കുന്നു.

To Run, v. a. കുത്തുന്നു, ഒടിക്കുന്നു; പാ
യിക്കുന്നു; തള്ളുന്നു, തള്ളിക്കെറ്റുന്നു; തെ
ളിക്കുന്നു: ചെലുത്തുന്നു; ഉരുക്കുന്നു: ഇട
വരുത്തുന്നു; തുനിഞ്ഞുചെയ്യുന്നു: തീൎവകൂ
ടാതെ ചരക്ക ഇറക്കുക എങ്കിലും കെറ്റി
കൊടുത്തയക്കുക എങ്കിലും ചെയ്യുന്നു; മ
നസ്സിൽ വിചാരിക്കുന്നു.


2 E

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/405&oldid=178259" എന്ന താളിൽനിന്ന് ശേഖരിച്ചത്