Jump to content

താൾ:CiXIV133.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ROS 391 ROU

Room, s. ഇട, ഇടം, സ്ഥലം; മുറി, പുര
മുറി; അറ, അകം: സ്ഥാനം; പട്ടം.

Roonmage, Roominess, s. ഇടവിസ്താരം,
സ്ഥലവിസ്താരം.

Roomy, a. വിസ്താരമുള്ള, വിശാലതയുള്ള.

Roost, s. ചെക്ക, പക്ഷികൾ രാത്തങ്ങുന്ന
ഇടം; പക്ഷികളുടെ ഉറക്കം.

To Roost, v. n. ചെക്കഎറുന്നു, പക്ഷികൾ
പൊലെ ഉറങ്ങുന്നു.

Root, s. വെർ, മൂലം; ചുവട; അടി; പ്ര
ധാനസംഗതി, ആദികാരണം; കാരണ
ഭൂതൻ; സ്ഥിരവാസം; കൊൾ.

To Root, v. n. വെരൂന്നുന്നു, വെർ
പിടിക്കുന്നു, ചുവടുവെക്കുന്നു.

To Root, v. a. വെർ പിടിപ്പിക്കുന്നു; ന
ന്നായി കൊള്ളിക്കുന്നു; വെർഎടുക്കുന്നു, ചു
വടപറിക്കുന്നു; നിൎമ്മൂലമാക്കുന്നു; നാടുക
ടത്തുന്നു.

Rooted, a. ആഴത്തിൽ സ്ഥാപിക്കപ്പെട്ട,
വെരൂന്നിയ, സ്ഥിരമായുള്ള.

Rope, s. കയറ, പാശം, ചരട, ദാമം,
ബന്ധം.

To Rope, v. n. കുറുകുന്നു, പശപൊലെ
ആയിതീരുന്നു.

Ropedancer, s. ഞാണിന്മെൽ ദണ്ഡിപ്പു
കാരൻ.

Ropiness, s. ഒട്ടൽ, കുറുകൽ, പശപ്പിടി
ത്തം.

Ropemaker, s. കയറ പിരിക്കുന്നവൻ,
പാശം ഉണ്ടാക്കുന്നവൻ.

Ropewalk, s. കയറുകൾ ഉണ്ടാക്കുന്ന സ്ഥ
ലം.

Ropy, a. ഒട്ടലുള്ള, പശയുള്ള.

Roquelaure, s. പുരുഷന്മാർ ഇടുന്ന ഒരു
മെൽകുപ്പായം.

Roration, s. മഞ്ഞുവീഴുക.

Rosary, s. അക്ഷമാല, മാല, ജപമാല.

Rose, s. പനിനീർപുഷ്പം, ഒരു സുഗന്ധ
പുഷ്പം.

Roseate, a. ചുവപ്പവൎണ്ണമുള്ള, സുഗന്ധമു
ള്ള.

Rosemary, s. സുഗന്ധമുള്ള ഒരു ഔഷധ
ച്ചെടി.

Roset, s. ചിത്രമെഴുതുന്നവൎക്ക ഉതകുന്ന
ഒരു ചുവന്ന ചായം.

Rosette, s. കൃതിയായുള്ള ഒരു പുഷ്പം.

Rosewater, s. പനിനീർ.

Rosin, s. പയിനെണ്ണ, തെള്ളി; ഒരു വക
ചെഞ്ചല്യം.

To Rosin, v. a. ചെഞ്ചല്യമിടുന്നു.

Rostrum, s. പക്ഷികളുടെ ചുണ്ട, കപ്പ
ലിന്റെ ചുണ്ട; പ്രസംഗസ്ഥലം, പ്രസ്ഥാ
പസ്ഥലം.

Rosy, a. പനിനീർപുഷ്പം പൊലെ നിറ
വും ഭംഗിയും ഗന്ധവും ഉള്ള.

To Rot, v. n. അഴുകുന്നു, ചീയുന്നു, നുല
യുന്നു, കെട്ടുപൊകുന്നു, ചെതുക്കുപിടിക്കു
ന്നു, കുശുമ്പിക്കുന്നു; അലിയുന്നു.

Rot, s. ആടുകൾക്ക ഉണ്ടാകുന്ന ഒരു ദീനം;
പണ്ടപ്പുഴു; ചീച്ചിൽ, അഴുകൽ.

Rotary, a. ഉരുളുന്ന, വട്ടത്തിൽ തിരിയുന്ന.

Rotated, a. ചക്രംതിരിഞ്ഞ, വട്ടത്തിൽ തി
രിഞ്ഞ.

Rotation, s. ഉരുൾച, ചുരുൾച, ചക്രം
തിരിച്ചിൽ, ചുറ്റൽ; ചുറ്റ, മാറിമാറി ചെ
യ്യുക.

Rote, s. അൎത്ഥംഗ്രഹിക്കാതെ ചൊല്ലിയ
വാക്ക, കാണാപ്പാഠം.

Rotoco, s. അഞ്ചറാത്തലുള്ള ഒരു തുക്കം,
ഇട.

Rotten, a. അഴുകിയ, ചീഞ്ഞ, ചെതുക്കി
ച്ച, കെട്ട, കുശുമ്പിച്ച.

Rottenness, s. അഴുകൽ, ചീച്ചിൽ, നുല
ച്ചിൽ, കെട്ട, ചെതുക്ക, പഴുപ്പ; പുഴുക്കുത്ത.

Rotund, a. ഉരുണ്ട, വൃത്താകാരമായുള്ള.

Rotundity, s. വൃത്തം, ഉരുൾമ.

Rotundo, s. വൃത്താകാരമായി പണിചെ
യ്ത ഒരു വീട.

To Rove, v. n. ഉഴന്നുനടക്കുന്നു, അല
ഞ്ഞുനടക്കുന്നു, ചുറ്റിസഞ്ചരിക്കുന്നു.

Rover, s. ഉഴന്നുനടക്കുന്നവൻ: അസ്ഥി
രൻ; കൊള്ളക്കാരൻ.

Rouge, s. മുഖത്തിടുന്ന ചുവപ്പ ചായം.

Rough, a. പരുപരയുള്ള, പരുപരുപ്പുള്ള,
ദുൎഘടമുള്ള, വിഷമമായുള്ള: നിരപ്പില്ലാ
ത്ത; രസഭംഗമുള്ള; രൂക്ഷമായുള്ള, പുരു
ഷമുള്ള; ചെവിക്ക
ദുസ്സഹമായുള്ള; ദുശ്ശീ
ലമുള്ള; അപചാരമുള്ള; കഠിനമായുള്ള,
ക്രൂരതയുള്ള; വികടമുള്ള; മിനുസമില്ലാ
ത്ത; അപലക്ഷണമുള്ള; പെരുമ്പടിയാ
യുള്ള: കൊടുതായുള്ള; കലശലായുള്ള;
രൊമമുള്ള.

To Roughcast, v. a. മിനുസംകൂടാതെ
പരുപരയുള്ള വിധത്തിൽ കരുപ്പിടിക്കു
ന്നു; പെരുമ്പടിക്കുമ്മായമിടുന്നു.

Roughcast, s. പെരുമ്പണി, പെരുമ്പടി
ക്കുമ്മായമിട്ടത.

Roughdraught, s. മഴുപ്പണി, വഞ്ചൽ
പണി; നക്കൽ.

To Roughdraw, v. a. മഴുപ്പണി ചെയ്യു
ന്നു; നക്കലുണ്ടാക്കുന്നു.

To Roughen, v. a. & n. പരുപരയാക്കു
ന്നു, പരുപരയാകുന്നു.

Roughhewn, part. a. പരുപരയുള്ള, മി
നുസമാകാത്ത, കുറതീരാത്ത, വഞ്ചെലാ
യുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/403&oldid=178257" എന്ന താളിൽനിന്ന് ശേഖരിച്ചത്