Jump to content

താൾ:CiXIV133.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ROI 390 ROO

To Rod, v. a. കവരുന്നു, മൊഷ്ടിക്കുന്നു,
കൊള്ളയിടുന്നു.

Robber, s. കവലക്കാരൻ, മൊഷ്ടാവ, ചൊ
രൻ, കള്ളൻ, തസ്കരൻ, അപഹാരി.

Robbery, s. കവൎച്ച, മൊഷണം, കൊള്ള,
അപഹാരം.

Robe, s. വിശെഷവസ്ത്രം, ദിവ്യവസ്ത്രം,
നിലയങ്കി: പട്ടാംബരം.

To Robe, v. a. വിശെഷവസ്ത്രം ധരിപ്പി
ക്കുന്നു, പട്ടുവസ്ത്രം ഉടുപ്പിക്കുന്നു.

Robust, a. തടിച്ചു, പുഷ്ടിയുള്ള, ബലമുള്ള,
സ്ഥൂലമായുള്ള, കരുത്തുള്ള, തിറമുള്ള, ആ
രൊഗ്യമുള്ള.

Robustness, s. തടിപ്പ, പുഷ്ടി, സ്ഥൂലത,
കരുത്ത, തിറം.

Rocambole, s. ഒരു വക കാട്ടുള്ളി.

Roche—alum, s. ഒരു വക വിശെഷ പടി
ക്കാരം.

Rochet, s. മെല്പട്ടക്കാരൻ ധരിക്കുന്ന വെ
ള്ള വസ്ത്രം; ഒരു മത്സ്യം.

Rock, s. പാറ, കൽപാറ, അശ്മാവ; ര
ക്ഷസ്ഥലം.

To Rock, v. a. ആട്ടുന്നു, തൊട്ടിൽ ആട്ടു
ന്നു; ചാഞ്ചാടിക്കുന്നു, താരാട്ടുന്നു.

To Rock, v. n. ആടുന്നു, ചാഞ്ചാടുന്നു,
വെക്കുന്നു.

Rocket, s. ബാണം; ഒരു ചെടി.

Rockruby, s. ഒരു വക ചുവപ്പുകല്ല.

Rocksalt, s. കല്ലൂപ്പ, ഇന്തുപ്പ.

Rockwork, s. കുമ്മായത്തിൽ പതിച്ച കല്ലു
കൾ.

Rocky, a. പാറകളുള്ള, പാറപൊലെയു
ള്ള, കടുപ്പമുള്ള.

Rod, s. വടി, കൊൽ; അളവുകൊൽ.

Rode, pret. of To Ride, വാഹനം
എറി.

Rodomontade, s. വീണയിരെപ്പ, തൊ
ള്ളയുള്ള വിളയാട്ട, മുഷ്കുള്ള വാക്ക.

Roe, s. മാൻ, പെടമാൻ; മീൻമൊട്ട, പ
നഞ്ഞിൽ.

Rogation, s. പ്രാൎത്ഥന, അപെക്ഷ, ലി
ത്താനി.

Rogation—week, s. പരിശുദ്ധാത്മാവി
ന്റെപെരുനാളിന മുമ്പിലത്തെ ആഴ്ച.

Rogue, s. കള്ളൻ, ഖലൻ, എമാളി, വഞ്ച
കൻ, ചാരൻ, യൂൎത്തൻ, ദുൎവൃത്തൻ, ദു
ൎമാഗ്ഗി; ഒമനപ്പെർ; വമ്പൻ.

Roguery, s. കമാന്ത്രാണം, കൈതവം,
കളവ, ധൂൎത്ത: വിളയാട്ടുപരിഹാസം.

Roguish, a. കള്ളന്ത്രാണമുള്ള, കൈതവ
മുള്ള, ധൂൎത്തുള്ള, വിളയാട്ടു പരിഹാസമു
ള്ള.

To Roist, Roister, v. n. ഇരെപ്പിക്കുന്നു,

തൊള്ളയിടുന്നു; വമ്പുപറയുന്നു, ഊറ്റം
പറയുന്നു.

Roisterer, s. ഇരച്ചിൽകാരൻ, അമളിക്കാ
രൻ, വമ്പുപറയുന്നവൻ, ഊറ്റക്കാരൻ.

To Roll, v. a. ഉരുട്ടുന്നു; ചുറ്റിത്തിരിക്കു
ന്നു; തിരിക്കുന്നു, ചക്രം ചുറ്റിക്കുന്നു, ചു
റ്റുന്നു; ചുരുട്ടുന്നു; ചുറ്റികെട്ടുന്നു.

To Roll, v. n. ഉരുളുന്നു; ചക്രംചുറ്റുന്നു;
തിരിയുന്നു; കാലചക്രം തിരിയുന്നു; തിര
കൾ അലെക്കുന്നു, അലയുന്നു.

Roll, s. ഉരുൾച, ചുരുൾച; ഉരുൾ, ചു
രുൾ, ചുരുട്ട, ചുരുണ: ചാൎത്ത, പെർ വ
രിച്ചാൎത്ത.

Roller, s. ഉരുണ്ടവടി, ഉരുൾ, വഴിനിര
പ്പാക്കുന്ന ഉരുൾ; ചുറ്റിക്കെട്ടുന്ന നാട.

Rollingpin, s. അപ്പവും മറ്റും പരത്തുന്ന
കൊൽ.

Rollingpress, s. ചിത്രങ്ങൾ അച്ചടിപ്പാൻ
ഉതകുന്ന ഉരുളുകളുള്ള അച്ച.

Rollypooly, s. ഒരു വക കളി.

Romage, s കലഹം, ഇരച്ചിൽ; തൊള്ള
യിട്ടുള്ള തിരക്ക, അരവം.

Roman, s. റൊമാദെശക്കാരൻ.

Romance, s. കെട്ടുകഥയായുള്ള ചരിത്രം,
കബന്ധം, കെട്ടുകഥ, കള്ളചരിത്രം.

Romancer, s. കെട്ടുകഥയുണ്ടാക്കുന്നവൻ,
കള്ളചരിത്രകാരൻ.

Romanist, s. റൊമാക്കാരൻ, റൊമാമത
ക്കാരൻ, പാപ്പാമതക്കാരൻ.

To Romanize, v. n. ലത്തിൻ ഭാഷയിൽ
എഴുതുന്നു, ലത്തീൻ വാക്കുകളെ പ്രയൊ
ഗിക്കുന്നു.

Romantic, a. അബദ്ധമായുള്ള, കെട്ടുക
ഥയായുള്ള, കബന്ധമായുള്ള, കള്ളമായു
ള്ള; ഉണ്ടാകാത്ത, മൊടിഭാവമുള്ള, മനൊ
ഹരമായുള്ള.

Rome, s. റൊമാനഗരം.

Romp, s. മുട്ടാളശീലമുള പെണ്ണ, ദുരാചാ
രമായി ചാടി കളിക്കുന്ന പെണ്ണ: ഭടാചാ
രമുള്ള കളി, തൊള്ളയിട്ടുള്ള കളി.

To Romp, v. n. തൊള്ളയൊടും ഭടാചാ
രത്തൊടും കളിക്കുന്നു; ചാടിക്കളിക്കുന്നു.

Rondeau, s. ഒരു വക ശ്ലൊകം.

Rood, s. ഒരു മാതിരി ദണ്ഡ, പതിനാറര
അടിനീളമുള്ള അളവ.

Roof, s. മെൽകൂട്ട, മെൽപുര; വളവിന
കം: മെലണ്ണാക്ക.

To Roof, v. a. മെൽകൂട്ടകെറ്റുന്നു, മെൽ
പുരകെട്ടുന്നു.

Rook, s. അണ്ടങ്കാക്ക, കാക്കപൊലുള്ള ഒരു
പക്ഷി; ആൾക്കരു; വഞ്ചകൻ,
ചതിയൻ.

Rookery, s. കാക്കകൾ കൂടുന്ന സ്ഥലം, കാ
ക്കച്ചെക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/402&oldid=178256" എന്ന താളിൽനിന്ന് ശേഖരിച്ചത്