താൾ:CiXIV133.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REQ 382 RES

ന്നു, പ്രത്യുല്പാദിപ്പിക്കുന്നു, രണ്ടാമത എടു
ത്തുകാട്ടുന്നു.

Reproof, s. ശാസന, അനുശാസന, ആ
ക്ഷെപവാക്ക, വാചികശിക്ഷ; കുറ്റപ്പാ
ട.

Reprovable, a. ശാസ്യമായുള്ള, ആക്ഷെ
പിക്കതക്ക, കുറ്റം ചുമത്താകുന്ന.

To Reprove, v. a. ശാസിക്കുന്നു, അനു
ശാസിക്കുന്നു, ശിക്ഷിച്ചുപറയുന്നു, പറ
ഞ്ഞുവിലക്കുന്നു; ആക്ഷെപിക്കുന്നു; ദുഷി
ക്കുന്നു.

Reptile, s. ഇഴയുന്ന ജന്തു, അരിച്ചുനട
ക്കുന്ന ജന്തു.

Republic, s. അരാജക രാജ്യം, ജനങ്ങൾ
ഒത്തുകൂടി ഭരിക്കുന്ന ദെശം; കഴകം; പ
രക്കെയുള്ള ഗുണം.

Republican, a. അരാജകമായുള്ള, കഴക
മുള്ള, ഊരായ്മയായുള്ള.

Republican, s. ഊരായ്മക്കാരൻ.

To Repudiate, v. a. തള്ളിക്കളയുന്നു, ഉ
പെക്ഷിച്ചുകളയുന്നു, ത്യജിക്കുന്നു.

Repudiation, s. തള്ളിക്കളയുക, ഭാൎയ്യ ത്യാ
ഗം.

Repugnance, s. മനസ്സുകെട; വിരക്തി;
Repugnancy, s. വിപരീതം, വിരൊ
ധം; ചെൎച്ചകെട.

Repugnant, a. വിപരീതമുള്ള, ഇണങ്ങാ
ത്ത; മനസ്സുകെടുള്ള, വെറുപ്പുള്ള, അരൊ
ചകമുള്ള.

To Repulse, v. a. പിൻ തട്ടിക്കളയുന്നു;
തടുത്തുകളയുന്നു; ഒടിക്കുന്നു, മടക്കുന്നു, മ
ടുപ്പിക്കുന്നു.

Repulse, s. പിൻ തട്ടൽ, മടക്കം, മടുപ്പ.

Repulsion, s. പിൻ തട്ടിക്കളയുക, പുറ
കൊട്ടുള്ള തള്ളൽ, ധിക്കാരം.

Repulsive, a. അകത്തിക്കളയുന്ന, ക്രൂരഭാ
വമുള്ള.

To Repurchase, v. a. രണ്ടാമത വിലെ
ക്കു മെടിക്കുന്നു, വീണ്ടും വിലെക്ക കൊള്ളു
ന്നു.

Reputable, a. യശസ്സുള്ള, കീൎത്തിയുള്ള,
മാനമുള്ള.

Reputation, s. യശസ്സ, കീൎത്തി, മാനം.

To Repute, v. a. നിരൂപിക്കുന്നു, വിചാ
രിക്കുന്നു, പ്രമാണിക്കുന്നു.

Repute, s. യശസ്സ, മാനം, കീൎത്തി.

Request, s. അപെക്ഷ, യാചന.

To Request, v. a. അപെക്ഷിക്കുന്നു, യാ
ചിക്കുന്നു.

Requirable, a. വെണ്ടുന്ന, വെണ്ടിവരുന്ന.

To Require, v. a. & n. വെണമെന്ന പ
റയുന്നു; ചൊദിക്കുന്നു, ആവശ്യപ്പെടുത്തു
ന്നു; ആവശ്യപ്പെടുന്നു.

Requisite, a. വെണ്ടുന്ന, ആവശ്യമുള്ള.

Requisite, s. വെണ്ടുന്ന കാൎയ്യം, ആവശ്യ
കാൎയ്യം.

Requisition, s. ആവശ്യം.

Requital, s. പ്രതിഫലം, പ്രതികാരം, പ
കരം വീഴ്ച; പ്രതിപ്രിയം, സമ്മാനം.

To Requite, v. a. പകരം ചെയ്യുന്നു, പ്ര
തിഫലം നൽകുന്നു; പ്രതിക്രിയ ചെയ്യു
ന്നു; പകരം വീട്ടുന്നു.

Rereward, s. പ്രിൻപുറത്തെ സെന.

To Rescind, v. a. ഛെദിച്ചുകളയുന്നു, ത
ള്ളിക്കളയുന്നു, ഇല്ലായ്മചെയ്യുന്നു; നിൎത്തൽ
ചെയ്യുന്നു.

Rescission, s. ഛെദനം, തള്ളിക്കളയുക,
ഉത്സൎജ്ജനം; ചട്ടമഴിവ; നിൎത്തൽചെയ്യു
ക.

To Rescribe, v. a. തിരികെ എഴുതുന്നു,
തിരികെ പെൎക്കുന്നു.

Rescript, s. രാജകല്പന.

To Rescue, v. a. ഉദ്ധാരണം ചെയ്യുന്നു,
മൊചിക്കുന്നു, വിടുവിക്കുന്നു, രക്ഷിക്കുന്നു;
തടുത്തുവിടുന്നു, ത്രാണനം ചെയ്യുന്നു.

Rescue, s. വിടുവിപ്പ, ഉദ്ധാരം, മൊച
നം, രക്ഷ.

Research, s. അന്വെഷണം, ശൊധന,
പരിശൊധനം, വിചാരണ; പാരായ
ണം.

Resemblance, s. ഛായ, പ്രതിമ, ഉപമ,
ഉപമിതി, പ്രതിനിധി; സദൃശം; നിഭം;
തുല്യത.

To Resemble, v. a. &. n. ഛായയാക്കു
ന്നു, ഛായയാകുന്നു, ഉപമിക്കുന്നു, സദൃ
ശമാക്കുന്നു, സദൃശമാകുന്നു; തുല്യമാക്കുന്നു,
തുല്യമാകുന്നു.

To Resend, v. a. തിരികെ അയക്കുന്നു,
രണ്ടാമത അയക്കുന്നു.

To Resent, v. a. ഉള്ളിൽ വെക്കുന്നു, വൈ
രം വെക്കുന്നു, നീരസിക്കുന്നു, കൊപം
കൊളളുന്നു.

Resentment, s. ഉള്ളിൽ വെക്കുക, പക,
വൈരം, നീരസം; മനൊവ്യസനം.

Reservation, s. അടക്കം, മനസ്സിൽ അട
ക്കി വെക്കുക; സംഗ്രഹിക്കുക; മറെച്ചുവെ
ച്ചത; സംഗ്രഹം; കരുതൽ, ചരതം.

To Reserve, v. a. അടക്കിവെക്കുന്നു, പി
ടിച്ചു വെക്കുന്നു; നിൎത്തിവെക്കുന്നു, സം
ഗ്രഹിച്ചു വെക്കുന്നു, സൂക്ഷിച്ചുവെക്കുന്നു,
വച്ചെക്കുന്നു; ചാരതിക്കുന്നു; കരുതിവെക്കു
ന്നു.

Reserve, s. അടക്കം; മനസ്സിലുള്ള സംഗ്ര
ഹം; കരുതൽ; കലവറ, ലജ്ജാഭാവം,
ശങ്ക.

Reserved, a. അടക്കമുള്ള; ലജ്ജയുള്ള; സം

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/394&oldid=178248" എന്ന താളിൽനിന്ന് ശേഖരിച്ചത്