താൾ:CiXIV133.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REG 377 REJ

Regardful, a. ശ്രദ്ധയുള്ള, താത്പൎയ്യമുള്ള,
ജാഗ്രതയുള്ള.

Regarding, part. സംബന്ധിച്ച, പ്രമാ
ണിച്ച.

Regardless, a. നിഷ്കൎഷയില്ലാത്ത, വിചാ
രമില്ലാത്ത, കൂട്ടാക്കാത്ത, പ്രമാണിക്കാത്ത,
ജാഗ്രതയില്ലാത്ത.

Regency, s. അധികാരം, രാജാധികാരം:
രാജാവിനവെണ്ടി മറ്റൊരുത്തൻ ഭരിക്കു
ന്ന രാജ്യം; രാജാധികാരം നടത്തുന്നവർ.

To Regenerate, v. a. വീണ്ടും ജനിപ്പി
ക്കുന്നു, പിന്നെയും ഉത്ഭവിപ്പിക്കുന്നു.

Regenerate, a. കൃപയാൽ പുതിയതായി
ജനിച്ച, വീണ്ടും ജനിച്ച, പ്രത്യുത്പന്നമാ
യുള്ള.

Regeneration, s. പുതിയ ജനനം, മറുജ
നനം, പുനൎജ്ജന്മം.

Regent, s. രാജ്യം ഭരിക്കുന്നവൻ; ഇളവ
യസ്സുള്ള രാജാവിനപകരം രാജ്യം ഭരി
ക്കുന്നവൻ.

Regent, a. ഭരിക്കുന്ന, രാജാധികാരം ന
ടത്തുന്ന.

Regicide, s. രാജഘാതകൻ; രാജവധം,
രാജഹത്യ.

Regimen, s. പഥ്യം.

Regiment, s. എകദെശം ആയിരം ഭട
ന്മാരുടെ ഒരു കൂട്ടം; സഹസ്രബലം.

Regimental, a. ഭടന്മാരൊട ചെൎന്ന.

Region, s. ദെശം, ദിക്ക, രാജ്യം, നാട,
മണ്ഡലം.

Register, s. ചാൎത്ത, വരിച്ചാൎത്ത; പട്ടൊ
ല; ന്യായസ്ഥലത്തിലെ നടപടി പുസ്ത
കം; പട്ടൊലക്കാരൻ.

To Register, v. a. ചാൎത്തുന്നു, പതിക്കു
ന്നു, ചാൎത്തപുസ്തകത്തിൽ പതിക്കുന്നു.

Registrar, s. ബിശൊപ്പിന്റെ കാൎയ്യ
സ്ഥൻ.

Registry, s. പതിക്കുക, പതിവ; വരിച്ചാ
ൎത്ത വെക്കുന്ന സ്ഥലം.

Regnant, a. ഭരിക്കുന്ന, അധികാരമുള്ള,
പ്രബലമുള്ള.

To Regrate, v. a. അടക്കം പിടിക്കുന്നു: മു
മ്പിൽ കൂട്ടിവിലെക്ക കൊള്ളുന്നു; ഉപദ്രവി
ക്കുന്നു.

To Regress, v. n. പുറകൊട്ട തിരിയുന്നു,
തിരിച്ചുവരുന്നു.

Regress, Regression, s. പുറകൊട്ടുള്ള
തിരിച്ചുവരവ.

Regret, s. ആകുലം, സങ്കടം, മനസ്താപം,
ഖെദം, ശൊകം.

To Regret, v. a. ആകുലപ്പെടുന്നു, സങ്ക
ടപ്പെടുന്നു, മനസ്താപപ്പെടുന്നു, ശൊകി
ക്കുന്നു.

Regular, a. ക്രമമായുള്ള, ചട്ടപ്രകാരമുള്ള
തിട്ടമുള്ള, പതിവുള്ള.

Regularity, s. ക്രമം, ചട്ടം, ചട്ടവട്ടം, പ
തിവ.

Regularly, ad. ക്രമമായി, യഥാക്രമമാ
യി, ചട്ടപ്രകാരം, ഇടവിടാതെ, പതി
വായി.

To Regulate, v. a. ക്രമപ്പെടുത്തുന്നു, ക്ര
മമാക്കുന്നു, ചട്ടപ്പെടുത്തുന്നു, നടത്തുന്നു,
ചൊവ്വാക്കുന്നു.

Regulation, s. ക്രമം, ചട്ടം, ചട്ടവട്ടം.

Regulator, s. ക്രമപ്പെടുത്തുന്നവൻ; യഥാ
ക്രമമായി നടത്തുന്ന സൂത്രം.

Regulus, s. പഞ്ചലൊഹങ്ങളിൽ അധി
കം മിനുസവും കട്ടിയുമുള്ളത.

To Regurgitate, v. a. തിരിച്ചപകരുന്നു.

Rehearsal, s. വിവരം ചൊല്ലുക, വിവര
ണം, ചൊല്ലുക; ഉരുക്കഴിക്കുക; മുമ്പിൽ
കൂട്ടി വിവരം പറയുക.

To Rehearse, v. a. വിവരം പറയുന്നു,
മുമ്പിൽ കൂട്ടി വിവരം ചൊല്ലുന്നു, കൂടക്കൂ
ടെ ചൊല്ലുന്നു, ഉരുക്കഴിക്കുന്നു, ചൊല്ലുന്നു.

To Reject, v. a. തള്ളിക്കളയുന്നു, ഉപെ
ക്ഷിക്കുന്നു, ത്യജിക്കുന്നു, നീക്കിക്കളയുന്നു.

Rejection, s. തള്ളിക്കളയുക, നീക്കം, ത്യാ
ഗം, ഉപെക്ഷണം, പ്രത്യാദെശം.

Reign, s. രാജ്യഭാരം, രാജ്യവാഴ്ച, വാഴ്ച.

To Reign, v. a. രാജ്യംവാഴുന്നു, രാജ്യഭാ
രം ചെയ്യുന്നു, വാഴുന്നു.

To Reimburse, v. a. തിരികെ കൊടുക്കു
ന്നു; ചെതം വക വെക്കുന്നു, ശരിയിടുന്നു.

Reimbursement, s. തിരികെ കൊടുക്കു
ക, ശരിയിടൽ.

To Reimpregnate, v. a. പിന്നെയും ഉ
ത്ഭവിപ്പിക്കുന്നു.

Rein, s. കടുവാളവാറ; അടക്കൽ.

To Rein, v. a. കടിഞ്ഞാണ ഇട്ട അടക്കു
ന്നു, അമൎച്ച വരുത്തുന്നു, ഭരിക്കുന്നു.

Reins, s. അന്തരിന്ദ്രിയങ്ങൾ, കുണ്ടിക്കാ
യ, കടിതടം.

To Reinstal, v. a. ഒരു സ്ഥാനത്തിൽ
പിന്നെയും ആക്കുന്നു, പിന്നെയും സ്ഥാ
പിക്കുന്നു.

To Reinstate, v. a. മുമ്പിലത്തെ സ്ഥാന
ത്ത ആക്കുന്നു.

To Reinvest, v. a. പിന്നെയും കൊടുക്കു
ന്നു, പിന്നെയും മുടക്കുന്നു.

Reinvestigation, s. പുനൎവിസ്താരം, പുന
ൎവിചാരം.

To Rejoice, v. n. സന്തൊഷിക്കുന്നു, സ
ന്തൊഷപ്പെടുന്നു, ആനന്ദിക്കുന്നു, പ്രസാ
ദിക്കുന്നു; രസിക്കുന്നു, മൊദിക്കുന്നു.

To Rejoice, v. a. സന്തൊഷിപ്പിക്കുന്നു,


2 C

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/389&oldid=178243" എന്ന താളിൽനിന്ന് ശേഖരിച്ചത്