താൾ:CiXIV133.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REF 376 REG

To Reflect, v. a. & n. പ്രതിബിംബിക്കു
ന്നു; പിന്നൊട്ട വളയുന്നു; വീണ്ടുവിചാ
രിക്കുന്നു; ചിന്തിക്കുന്നു : ദൂഷ്യം പറയുന്നു,
തെറി പറയുന്നു.

Reflection, s. പ്രതിബിംബം, പ്രതിഫ
ലം, വെയിലിന്റെ പ്രതിഛായ വീണ്ടു
വിചാരം, ചിന്ത; ദൂഷ്യം, തെറി.

Reflective, a. പ്രതിബിംബിക്കുന്ന പ്രതി
ഫലിക്കുന്ന; വീണ്ടുവിചാരമുള്ള ചിന്തയു
ള്ള.

Reflector, s. ചിന്തിക്കുന്നവൻ, വീണ്ടുവി
ചാരമുള്ളവൻ; പ്രതിബിംബിക്കുന്നവസ്തു.

Reflex, s. ചിന്തനം, പ്രതിഫലം: പുറകൊ
ടുള്ള വളവ.

Reflex, a. പ്രതിഫലിക്കുന്ന, പുറകൊട്ട ത
ള്ളുന്ന.

Reflexible, a. പ്രതിഫലിക്കാകുന്ന, പുറ
കൊട്ട വളയതക്ക.

To Reflow, v. n. പിന്നൊക്കം ഒഴുകുന്നു.

Refluent, a. പിന്നൊക്കം ഒഴുകുന്ന.

Reflux, s. പിന്നൊക്കമുള്ള ഒഴുക്ക, വെലി
ഇറക്കം.

Reform, s. നന്നാക്കുക, നന്നാക്കുക, മത
സംസ്കാരം, മറുചട്ടം.

To Reform, v. a. നന്നാക്കുന്നു, ചൊവ്വാ
ക്കുന്നു; സംസ്കരിക്കുന്നു; മറുചട്ടംകെട്ടുന്നു.

To Reform, v. n. നന്നാകുന്നു, നന്നായി
വരുന്നു.

Reformation, s. നന്നാക്കുക; മതസംസ്കാ
രം, പുതുചട്ടം കെട്ടുക.

Reformer, s. നന്നാക്കുന്നവൻ, മതസം
സ്കാരകൻ, പുതുചട്ടം കെട്ടുന്നവൻ.

To Refract, v. a. രശ്മിഭെദിക്കുന്നു.

Refraction, s. രശ്മിപ്രകാശഭെദം; ചാ
യിവ, വഴിമാറ്റം.

Refractory, a. ശാഠ്യമായുള്ള ദുശ്ശഠതയുള്ള,
മുറണ്ടുള്ള, കൂട്ടാക്കാത്ത, അനുസരിക്കാത്ത.

Refractoriness, s. ശാഠ്യം, ദുശ്ശഠത, മുറ
ണ്ട, കൂട്ടാക്കായ്മ.

Refragable, a. ആക്ഷെപിക്കാകുന്ന, യു
ക്തികൊണ്ട സാധിക്കാകുന്ന, മറുക്കാകുന്ന.

To Refrain, v. a. അടക്കുന്നു, വിരൊധി
ക്കുന്നു, വിലക്കുന്നു, തടുക്കുന്നു; വിട്ടൊഴി
ക്കുന്നു.

To Refrain, v. n. അടങ്ങുന്നു, വിട്ടുമാറു
ന്നു; പൊറുക്കുന്നു, ക്ഷമിക്കുന്നു.

Refrangible, a. ഗതിയിൽനിന്ന തിരിക്ക
പെട്ട, ഗതിയിൽനിന്ന മാറ്റാകുന്ന.

Refrenation, s. അടക്കം, വിരൊധം, ത
ടവ, വിലക്ക.

To Refresh, v. a. ശമിപ്പിക്കുന്നു; കുറതീ
ൎക്കുന്നു; തണുപ്പിക്കുന്നു, ആശ്വസിപ്പിക്കുന്നു;
കുളിൎപ്പിക്കുന്നു; കാറ്റുകൊള്ളുന്നു.

Refreshment, s. തണുപ്പ, ആശ്വാസം,
സൌഖ്യം, സുഖം; ആഹാരം, ഭക്ഷണം.

Refrigerant, a. തണുപ്പിക്കുന്ന, കുളിൎപ്പി
ക്കുന്ന, ആശ്വസിപ്പിക്കുന്ന.

To, Refrigeration, v. a. തണുപ്പിക്കുന്നു, കു
ളിൎപ്പിക്കുന്നു, ശീതളിപ്പിക്കുന്നു.

Refrigeration, s. തണുപ്പ, കുളിൎപ്പ, ശീത
ളം.

Refrigeratory, a. ശീതളിപ്പിക്കുന്ന, തണു
പ്പിക്കുന്ന.

Reft, pret. &. part. of To Reave, അ
പഹരിച്ചു, അപഹരിച്ച.

Refuge, s. ആശ്രയം, ശരണം, സങ്കെ
തം, അഭയസ്ഥാനം; ആദരം.

To take refuge, അഭയംപ്രാപിക്കുന്നു.

Refugee, s. അഭയംപ്രാപിച്ചവൻ, ശര
ണാഗതൻ, ആശ്രിതൻ.

Refulgence, s. പ്രകാശം, ശൊഭ, കാന്തി,
തെജസ്സ.

Refulgent, a. പ്രകാശമുള്ള, ശൊഭയുള്ള.

To Refund, v. a. തിരികെ പകരുന്നു:
തിരിച്ചൊഴിക്കുന്നു; തിരികെ കൊടുക്കുന്നു,
മെടിച്ചതിനെ തിരികെകൊടുക്കുന്നു.

Refusal, s. അനംഗീകാരം; നിഷെധ
നം, നിരസനം, പ്രത്യാഖ്യാനം, തള്ളൽ,
വിരൊധം, മറുപ്പ; മുമ്പെയുള്ള തെരി
ഞ്ഞെടുപ്പ.

To Refuse, v. a. നിഷെധിക്കുന്നു, നിര
സിക്കുന്നു, വിരൊധിക്കുന്നു, തള്ളിക്കളയു
ന്നു; കൊടുക്കാതിരിക്കുന്നു.

To Refuse, v. n. വാങ്ങാതിരിക്കുന്നു.

Refuse, s. തള്ളുപടി, എച്ചിൽ, കഴിപ്പ,
പീര; തിരിവ.

Refutation, s. അബദ്ധമാക്കക, പ്രത്യാ
ഖ്യാനം, നിഷെധം.

To Refute, v. a. മറിച്ചകളയുന്നു; അബ
ദ്ധമാക്കുന്നു; പ്രത്യാഖ്യാനിക്കുന്നു, നിഷെ
ധിക്കുന്നു.

To Regain, v. a. തിരികെ കിട്ടുന്നു, പി
ന്നെയും ലഭിക്കുന്നു.

Regal, a. രാജസംബന്ധമുള്ള, രാജയൊ
ഗ്യമായുള്ള.

To Regale, v. a. വിരുന്ന കൊടുക്കുന്നു;
ഉല്ലാസപ്പെടുത്തുന്നു, തൊഷിപ്പിക്കുന്നു.

Regalia, s. രാജചിഹ്നങ്ങൾ.

Regality, s. രാജത്വം, രാജപട്ടം.

To Regard, v. a. അഭിമാനിക്കുന്നു, മതി
ക്കുന്നു; ആദരിക്കുന്നു; പ്രമാണിക്കുന്നു; അ
നുസരിക്കുന്നു; ശ്രദ്ധിക്കുന്നു; കൂട്ടാക്കുന്നു,
വിചാരിക്കുന്നു, കരുതുന്നു.

Regard, s. അഭിമാനം, മതിപ്പ, ആദരം,
വണക്കം; പ്രമാണം, വിചാരം, കരുതൽ,
മാനം, പക്ഷം; സംബന്ധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/388&oldid=178242" എന്ന താളിൽനിന്ന് ശേഖരിച്ചത്