താൾ:CiXIV133.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PUN 362 PUR

Pullet, s. പിടക്കൊഴിക്കുഞ്ഞ, മുറ്റിയപി
ടക്കൊഴി.

Pulley, s. കപ്പി.

To Pullulate, v. n. മുളെക്കുന്നു, തളിൎക്കു
ന്നു, പല്ലവമുണ്ടാകുന്നു.

Pulmonary, a. ശ്വാസ നാഡികളൊട
ചെൎന്ന.

Pulp, s. കാമ്പ, കഴമ്പ, ചുള.

Pulpit, s. പള്ളിയിൽ പ്രസംഗം ചെയ്യു
ന്നതിന ഉയൎത്തിപ്പണുത സ്ഥലം.

Pulpy, a. കഴമ്പുള്ള, മയമുള്ള.

Pulsation, s. നാഡി ഒട്ടം.

Pulse, s. നാഡി, ധാതു, നാഡിയടി; പ
യർ.

To feel one's pulse, നാഡി പിടിച്ചു
നൊക്കുന്നു; കിണ്ണാണിക്കുന്നു.

Pulsion, s. മുമ്പൊട്ടുള്ള തള്ളൽ.

Pulverable, a. പൊടിക്കാകുന്ന, പൊടി
യുന്ന.

Pulverization, s. പൊടിച്ചിൽ, ചൂൎണ്ണനം.

To Pulverize, v. a. പൊടിയാക്കുന്നു,
പൊടിക്കുന്നു, ചൂൎണ്ണിക്കുന്നു.

Pulvil, s. സുഗന്ധചൂൎണ്ണം.

To Pulvil, v. a. തലയിൽ സുഗന്ധചൂൎണ്ണം
വിതറുന്നു.

Pulmice, s. ഒരു വക കല്ല.

Pump, s. വെള്ളം കയറ്റുന്ന യന്ത്രം, ജ
ലസൂത്രം; ഒരു വക ചെരിപ്പ.

To Pump, v. a. & n. യന്ത്രം കൊണ്ട വെ
ള്ളം കയറ്റുന്നു; പൂരായം ചെയ്യുന്നു: കി
ണ്ടാടുന്നു, ഉറ്റുശൊധന ചെയ്യുന്നു.

Pun, s. വക്രൊക്തി, ഉഭയാൎത്ഥവാക്ക, ഗൂ
ഢാൎത്ഥവാക്ക, ഗൂഢാൎത്ഥം, വിടുകഥ.

To Pun, v. n. വക്രൊക്തിപറയുന്നു, ഗൂ
ഢാൎത്ഥവാക്കുപറയുന്നു, വിളയാടുന്നു.

Punch, s. കുത്തുക, തുളെക്കുന്ന യന്ത്രം;
ചുരുൾ; പാവകളിയിൽ കൊടങ്കി; ഒരു
വക പാനകം: (ഹാസ്യത്തിൽ) മുണ്ടൻ.

To Punch, v. a. ഊടതുളെക്കുന്നു, തുളച്ചു
ഞൊപ്പിക്കുന്നു, കുത്തുന്നു, ചുരുൾ അടിച്ചു
തുളെക്കുന്നു.

Puncheon, s. ദ്വാരമുണ്ടാക്കുന്ന കരു, ചു
രുൾ: ഒരളവ.

Punchinello, s. കൊടങ്കി ; പാവ.

Punctilio, s. ഉപചാരസൂക്ഷ്മം.

Punctilious, a. ഉപചാരസൂക്ഷ്മമുള്ള, തി
ട്ടമുള്ള.

Puncto, s. ഉപചാര രീതി.

Punctual, a. തിട്ടമുള്ള, ശരിയായുള്ള, നി
ശ്ചയിച്ചസമയത്ത ചെയ്യുന്ന, ഭെദംകൂടാ
തുള്ള, സാമലികമായുള്ള.

Punctuality, s. തിട്ടം, സൂക്ഷ്മം, നിശ്ച
യം; സാമലികത.

Punctuation, s. രെഖ, പുള്ളി, മുതലായ
വയെ ഇടുക.

Puncture, s. ചെറിയ കുത്ത, തുള.

Pundle, s. തടിച്ചമുണ്ടിയായ സ്ത്രീ.

Pungency, s. കുത്തൽ; എരിവ, തീക്ഷ്ണം;
കാരം.

Pungent, a. കുത്തലുള്ള; എരിവുള്ള, തീ
ക്ഷ്ണമുള്ള.

Punic, a. വ്യാജമുള്ള, ചതിവുള്ള.

Puniness, s. അല്പതരം; കൃശത

To Punish, v. a. ശിക്ഷിക്കുന്നു, ദണ്ഡിപ്പി
ക്കുന്നു.

Punishable, a. ശിക്ഷിക്കതക്ക, ദണ്ഡിപ്പി
ക്കാകുന്ന.

Punishment, s. ശിക്ഷ, ദണ്ഡം.

Punition, s. ശിക്ഷ, ദണ്ഡം.

Punk, s. തെവിടിച്ചി, വെശ്യ.

Punster, s. വക്രൊക്തിക്കാരൻ, വിളയാട്ടു
വാക്കുകാരൻ; ദ്വായാൎത്ഥവാദി.

Puny, a. ഇളയ, ചെറിയ; ക്ഷീണമുള്ള.

Puny, s. ഇളയവൻ, നവീനൻ, പുതിയ
വൻ.

To Pup, v. a. നായപെറുന്നു.

Pupil, s. കണ്മിഴി, കണ്മണി; ശിഷ്യൻ.

Pupilage, s. ശിഷ്യത്വം; വിചാരക്കാരന
കീഴായിരിക്കുന്ന അവസ്ഥ.

Puppet, s. പാവ; ധിക്കാരവാക്ക.

Puppetshow, s. പാവകളി.

Puppy, s. നായ്ക്കുട്ടി: ദുൎബുദ്ധിക്കാരനൊട
പറയുന്ന ധിക്കാരവാക്ക.

Purblind, a. വെള്ളെഴുത്തുള്ള, മാലക്കണ്ണു
ള്ള, കൺ്കാഴ്ച കുറഞ്ഞ.

Purblindness, s. വെള്ളെഴുത്ത, മാലക്കണ്ണ.

Purchasable, a. മെടിക്കാകുന്ന, ക്രയ്യം,
കിട്ടുന്ന.

To Purchase, v. a. കൊള്ളുന്നു, മെടിക്കു
ന്നു, വിലക്കുവാങ്ങുന്നു; ക്രയം ചെയ്യുന്നു.

Purchase, s. കൊൾ, വിലെക്കുവാങ്ങൽ,
ക്രയം; വിലെക്ക കൊണ്ട വസ്തു.

Purchaser, s. കൊളുകാരൻ, കൊളാൾ;
ക്രയികൻ.

Pure, s. ശുദ്ധ, ശുദ്ധമുള്ള, ശുചിയുള്ള, സ്വ
ഛമുള്ള, വെടിപ്പുള്ള, നിൎമ്മലമായുള്ള,
മെധ്യമായുള്ള, പുണ്യമുള്ള; സമ്മിശ്രമല്ലാ
ത്ത, തനി, മായംകൂടാത്ത, ദൊഷരഹിത
മായുള്ള, കുറ്റംകൂടാത്ത, പതിവ്രതയുള്ള.

Pureness, s. ശുദ്ധി, ശുചി, വെടിപ്പ, സ്വ
ഛത, നിൎമ്മലത, പുണ്യം; പരമാൎത്ഥം; കുറ്റമില്ലായ്മ.

Purgation, s. വിരെചനം, ശൊധന, ഒ
ഴിച്ചിൽ.

Purgative, a. വിരെചിപ്പിക്കുന്ന, ശൊധ
നവരുത്തുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/374&oldid=178228" എന്ന താളിൽനിന്ന് ശേഖരിച്ചത്