Jump to content

താൾ:CiXIV133.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRO 360 PRU

To Protract, v. a. ദീൎഘമാക്കുന്നു, നീക്കം
ചെയ്യുന്നു, താമസം വരുത്തുന്നു, നീട്ടിവെ
ക്കുന്നു, നീട്ടുന്നു.

Protraction, s. നാൾനീക്കം, താമസം,
ദീൎഘം; നീട്ടം; കുളകം, പ്ലവം.

Protective, a. താമസമുള്ള, ദീൎഘസൂത്രമു
ള്ള, നീട്ടുന്ന.

To Protrude, v. a. ഉന്തിത്തള്ളുന്നു, പുറ
ത്തൊട്ട തള്ളുന്നു.

To Protrude, v. n. മുമ്പൊട്ട തള്ളിനില്ക്കു
ന്നു, തുറിക്കുന്നു, പുറത്തൊട്ടു ഇറങ്ങുന്നു.

Protrusion, s. മുമ്പൊട്ടുള്ള തള്ളൽ, തുറി
പ്പ പുറത്തൊട്ടുള്ള ഇറക്കം.

Protuberant, s. മുഴ; വീക്കം, വീൎപ്പ.

Protuberant, a. മുഴയുള്ള, പൊങ്ങി നി
ല്ക്കുന്ന.

To Protuberate, v. n. വീങ്ങിയിരിക്കുന്നു,
വീൎത്തിരിക്കുന്നു, പൊങ്ങിനില്ക്കുന്നു.

Proud, a. അഹങ്കാരമുള്ള, ഡംഭമുള്ള, നി
ഗളമുള്ള, അഹംഭാവമുള്ള, മെനിയുള്ള:
പൊങ്ങിനില്ക്കുന്ന, ദുഷ്ടുള്ള.

To Prove, v. a. നെരുതെളിയിക്കുന്നു, സാ
ക്ഷീകരിക്കുന്നു, സാക്ഷിബൊധംവരുത്തു
ന്നു; ഒപ്പിക്കുന്നു; കാണിക്കുന്നു; പരീക്ഷി
ക്കുന്നു; ശൊധനചെയ്യുന്നു.

To Prove, v. n. തെളിയുന്നു, കാണുന്നു;
പരിചയിക്കുന്നു; സാധിക്കുന്നു, ആയി
ത്തീരുന്നു.

Proveable, a. തെളിയിക്കാകുന്ന, തെളി
യുന്ന.

Proveditor, Provedore, s. സൈന്യത്തി
ന വെണ്ടുന്ന കൊപ്പുകളെ ശെഖരിക്കു
ന്നവൻ.

Provender, s. മൃഗങ്ങൾക്കുള്ള തീൻ സാധ
നം, തീൻപണ്ടം.

Proverb, s. പഴഞ്ചൊല്ല, പഴമ, ഉപമ.

Proverbial, a. പഴഞ്ചൊല്ലായുള്ള, നട
പ്പായി പറയുന്ന.

To Provide, v. a. സമ്പാദിക്കുന്നു, സംഭ
രിക്കുന്നു, ശെഖരിക്കുന്നു, വട്ടംകൂട്ടുന്നു; ഉ
ണ്ടാക്കികൊടുക്കുന്നു: മുമ്പിൽകൂട്ടിവിചാരി
ക്കുന്നു, ചട്ടംകെട്ടുന്നു.

Providence, s. ദൈവവിചാരണ, ദൈ
വാധീനം; ദൈവഗതി; മുൻകാഴ്ച, മുൻ
വിചാരം, മുൻകരുതൽ, ദീൎഘദൃഷ്ടി: ക
ഷ്ടിപ്പ, സൂക്ഷം, വിവെകം.

Provident, a. മുൻകരുതലുള്ള, മുൻവിചാ
രമുള്ള, മുമ്പിൽകൂട്ടിവിചാരിക്കുന്ന; കഷ്ടി
പ്പായുള്ള, മട്ടായിചിലവിടുന്ന, സൂക്ഷമു
ള്ള, ബുദ്ധിയുള്ള.

Providential, a. ദൈവവിചാരണയുള്ള,
ദൈവാധീനമുള്ള, ദൈവഗതിയായുള്ള.

Provider, s. ശെഖരിപ്പുകാരൻ.

Province, s. സമസ്ഥാനം, ശീമ, രാജ്യം,
ദെശം; നാട; തൊഴിൽ , വെല, മുറ.

Provincial, a. സമസ്ഥാനത്തിനടുത്ത,
ദെശത്തൊടുചെൎന്ന; ഭടാചാരമുള്ള പ്ര
ധാനമെല്പട്ടക്കാരന്റെ അധികാരത്തൊ
s മാത്രം ചെൎന്ന.

Provincial, s. ആത്മസംബന്ധമായുള്ള അ
ധികാരി, അധിപതി.

Provision, s. മുൻകരുതൽ, മുമ്പിൽ കൂട്ടിയു
ള്ള വിചാരം; മുമ്പിൽകൂട്ടി വട്ടംകൂട്ടുക;
ഭക്ഷണസാധനം, തീൻപണ്ടങ്ങൾ, കൊ
പ്പുശെഖരം; ഉടമ്പടി.

Provisional, a. തൽകാലത്തെക്ക നിശ്ചയി
ച്ച, നിയമിച്ച.

Proviso, s. ജ്ഞാപകത്തിനുള്ള ഒര ഉടമ്പ
ടി, സൂക്ഷണം; പറഞ്ഞുവെച്ച ചട്ടം.

Provocation, s. മുറിച്ചിൽ, കൊപഹെതു,
ക്രൊധകാരണം; രൊഷകം; ജ്വലിപ്പ.

Provocative, s. അഗ്നിമാന്ദ്യം തീൎക്കുന്ന
സാധനം.

To Provoke, v. a. കൊപിപ്പിക്കുന്നു, രൊ
ഷിപ്പിക്കുന്നു; ജ്വലിപ്പിക്കുന്നു; ഉണ്ടാക്കുന്നു;
ഉദ്യൊഗിപ്പിക്കുന്നു, ഉത്സാഹിപ്പിക്കുന്നു.

Provoker, s. കൊപിപ്പിക്കുന്നവൻ; കാര
ണഭൂതൻ.

Provost, s. ഒരു സമൂഹത്തിന പ്രമാണി.

Prow, s. കപ്പലിന്റെ തല, അണിയം,
മുൻപുറം.

Prowess, s. ധീരത, ശൌൎയ്യം, പരാക്രമം,
വിക്രമം, വീൎയ്യം.

To Prowl, v. a. ഇര തെടിനടക്കുന്നു; അ
ലഞ്ഞനടക്കുന്നു, സഞ്ചരിക്കുന്നു.

Proximate, a. സമീപത്തുള്ള, അടുത്ത,
പിന്നത്തെ, ഉടനടിയായുള്ള.

Proxime, a. അടുത്ത, ഉടനടിയായുള്ള.

Proximity, s. സമീപത, അടുപ്പം, സ
ന്നിധി, സന്നിധാനം.

Proxy, s. ആൾപെർ, ഒരുവന്റെ കാൎയ്യ
സ്ഥൻ.

Pruce, s. പ്രുശിയദെശത്തുണ്ടാകുന്നതൊൽ.

Prudence, s. വിവെകം, ബുദ്ധി, ദീൎഘദൃ
ഷ്ടി.

Prudent, a. വിവെകമുള്ള, ബുദ്ധിയുള്ള,
മുമ്പിൽകൂട്ടികാണുന്ന.

Prudential, a. ബുദ്ധിയൊടുകൂടിയ, വി
വെകത്തൊടുള്ള.

Prudentials, s. pl. വിവെകസംഗതികൾ,
ബുദ്ധി പ്രകാരമുള്ള കാൎയ്യങ്ങൾ.

Prudery, s. അതിസൂക്ഷ്മമുള്ള നടപ്പ.

Prudish, a. അതിസൂക്ഷമുള്ള.

To Prune, v. a. കൊതുന്നു, അധികമുള്ള
കൊമ്പിറക്കുന്നു, മുഴ തറിക്കുന്നു; ശൃംഗാ
രിക്കുന്നു, തെളിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/372&oldid=178226" എന്ന താളിൽനിന്ന് ശേഖരിച്ചത്