താൾ:CiXIV133.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRO 359 PRO

Prosaic, a. വാചകമായുള്ള, സംസാരരീ
തിയായുള്ള.

To Proscribe, v. a. ഭ്രഷ്ടാക്കി കളയുന്നു,
ആട്ടിക്കളയുന്നു, നാശത്തിന വിധിക്കുന്നു.

Proscription, s. നാശത്തിനുള്ള തീൎപ്പ.

Prose, s. വാചകം, സംസാരരീതി.

To Prose, v. n. നീട്ടി സംസാരിക്കുന്നു.

To Prosecute, v. a. പിന്തുടരുന്നു, പിൻ
തെൎന്ന ചെല്ലുന്നു; നടത്തുന്നു, നടത്തി
കൊണ്ടുപൊകുന്നു; വഴക്ക തുടങ്ങുന്നു, അ
ന്യായം ചെയ്യുന്നു.

Prosecution, s. പിന്തുടൎച്ച; നടത്തൽ: വ
ഴക്ക, വഴക്കുതുടൎച്ച.

Prosecutor, s. പിന്തുടൎച്ചക്കാരൻ; വഴക്ക
തുടങ്ങുന്നവൻ, അന്യായക്കാരൻ.

Proselyte, s. മാൎഗ്ഗമനുസരിച്ചവൻ, മാൎഗ്ഗ
ത്തിൽ കൂടിയവൻ, പുതുമാൎഗ്ഗക്കാരൻ.

To Proselyte, v. a. മാൎഗ്ഗത്തിൽ കൂട്ടുന്നു.

Prosemination, s. വിത്തുവിതച്ചിട്ട വൎദ്ധി
പ്പിക്കുക.

Prosodian, s. കവിതാപദ്ധതിയറിയുന്ന
വൻ.

Prosody, s. കവിതാപദ്ധതി, കവിതലക്ഷ
ണം, ശബ്ദലക്ഷണം.

Prosopopæia, s. മൂൎത്തീകരണം, രൂപകം.

Prospect, s. കാഴ്ച, വിസ്താരകാഴ്ച, ദൃഷ്ടി
സ്ഥാനം; ദൎശനം; തൊന്നൽ; മുൻകാഴ്ച.

Prospective, a. ദൂരനിന്നകാണുന്ന, മു
മ്പിൽകൂട്ടികണ്ട ചെയ്യുന്ന.

Prospective glass, കുഴൽക്കണ്ണാടി.

Prospectus, s. മുഖവുര, അവതാരിക.

To Prosper, v. n. ശുഭപ്പെടുത്തുന്നു, ഭാഗ്യ
പ്പെടുത്തുന്നു, ഗുണപ്പെടുത്തുന്നു; ഭദ്രപ്പെ
ടുത്തുന്നു; സാധിപ്പിക്കുന്നു.

To Prosper, v. a. ശുഭപ്പെടുന്നു, ഭാഗ്യ
പ്പെടുന്നു, ഗുണപ്പെടുന്നു, ഭദ്രപ്പെടുന്നു;
സാധിക്കുന്നു, ഫലിക്കുന്നു; വായ്ക്കുന്നു, വാ
ഴുന്നു.

Prosperity, s. ശുഭം, മംഗലം, കല്യാണം,
ഭദ്രം, സൌഭാഗ്യം, സുഖം, സൌഖ്യം; ന
ന്മ, ഗുണം; സിദ്ധി; വാഴ്പ.

Prosperous, a. ശുഭമായുള്ള, മംഗലമായു
ള്ള, ഭദ്രമായുള്ള, സൌഭാഗ്യമുള്ള, സുഖമു
ള്ള.

Prospicience, s. മുൻനൊട്ടം, മുമ്പൊട്ടു
നൊക്കുക.

Prosternation, s. കുണ്ഠിതം, മനസ്സിടിവ,
വ്യസനം.

To Prostitute, v. a. ഗണികാവൃത്തി തുട
ങ്ങുന്നു, വെശ്യാവൃത്തി ചെയ്യുന്നു; ദുൎമ്മാൎഗ്ഗ
മായി നടക്കുന്നു.

Prostitute, a. തെവിടിച്ചിമാൎഗ്ഗമായുള്ള,
വെശ്യാവൃത്തിയുള്ള.

Prostitute, s. തെവിടിച്ചി, വിലമകൾ,
കൂത്തച്ചി, വെശ്യ.

Prostitution, s. ഗണികാവൃത്തി, വെശ്യാ
വൃത്തി.

Prostrate, a. സാഷ്ടാംഗമായിവീണ, മു
ഖംകവിണുവീണ; ബലക്ഷയമുള്ള, താ
ണ, ഇടിവുള്ള.

To Prostrate, v. n. സാഷ്ടാംഗമായി വീഴു
ന്നു, മുഖം കവിണുവീഴുന്നു, കാല്പിടിക്കുന്നു.

Prostration, s. സാഷ്ടാംഗം, മുഖംകവി
ണുവീഴ്ച, കാല്പിടിക്കുക ; ബലക്ഷയം, ത
ളൎച്ച; കുണ്ഠിതം, ഇടിവ.

Protasis, s. പൂൎവ്വപക്ഷം; തൊടയം.

To Protect, v. a. രക്ഷിക്കുന്നു, കാത്തുര
ക്ഷിക്കുന്നു, പാലിക്കുന്നു, ആദരിക്കുന്നു.

Protection, s. രക്ഷ, സംരക്ഷണം, പ
രിരക്ഷണം, പാലനം, പരിത്രാണം,
ആദരവ; ശരണം, ആശ്രയം.

Protective, a. രക്ഷിക്കുന്ന, പാലിക്കുന്ന,
ആദരിക്കുന്ന.

Protector, s. രക്ഷകൻ, പാലകൻ, ആദ
രിക്കുന്നവൻ, ബന്ധു.

Protectress, s. രക്ഷക, പാലക, ആദരി
കന്നവൾ.

To Portend, v. a. നീട്ടുന്നു.

Protervity, s. ദുഷ്കൊപം, ദുശ്ശീലം.

To Protest, v. n. തീൎത്തപറയുന്നു, നിശ്ച
യമായി പറയുന്നു.

To Protest, v. a. ഒന്നിനപ്രതിയായിസാ
ക്ഷീകരികുന്നു, സാക്ഷിവെക്കുന്നു.

Protest, s. ഒന്നിന പ്രതിയായുള്ള സാക്ഷീ
കരണം, പ്രമാണം.

Protestant, a. പ്രതിയായി സാക്ഷീകരി
ക്കുന്ന.

Protestant, s. പാപ്പാമതത്തിന പ്രതിയാ
യി സാക്ഷീകരിക്കുന്ന ക്രിസ്ത്യാനിക്കാരൻ,
സത്യമതക്കാരൻ, പ്രൊത്തെസ്താന്ത.

Protestantism, s. സത്യമതം, പ്രൊത്തെ
സ്താന്തുമതം.

Protestation, s. ഒന്നിന പ്രതിയായുള്ള
സാക്ഷീകരണം; ഭയഭക്തിയുള്ള തീൎച്ച
വാക്ക.

Protester, s. സാക്ഷിയായി തീൎത്ത പറയു
ന്നവൻ.

Prothonotary, s. വലിയ കണക്കപ്പിള്ള,
വലിയ മെലെഴുത്തുപിള്ള, വ്യവഹാര
സ്ഥലത്തിലെ രായസക്കാരൻ.

Protocol, s. മാതൃക, യാതൊരു എഴുത്തി
ന്റെ മൂലം.

Protomartyr, s. ഒന്നാമത്തെ രക്തസാ
ക്ഷിക്കാരൻ.

Prototype, s. യാതൊരു പെൎപ്പിന്റെയും
മൂലം, മാതൃക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/371&oldid=178225" എന്ന താളിൽനിന്ന് ശേഖരിച്ചത്