താൾ:CiXIV133.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRO 358 PRO

മടങ്ങായ്മ; പ്രവെശിച്ചുകൂടായ്മ; പിഴതീ
ൎപ്പാൻ അച്ചടിച്ച കടലാസ.

Proof, a. ഉൾപ്രവെശിച്ചുകൂടാത്ത ആയു
ധവും മറ്റും കടക്കാത്ത: തടുക്കാകുന്ന; മ
ടങ്ങാത്ത.

Prop, s. ഊന്ന, താങ്ങ, മുട്ട, ആധാരം.

To Prop, v. a. താങ്ങിടുന്നു; മുട്ടുകൊടുക്കു
ന്നു, ഊന്നുകൊടുക്കുന്നു; ആദരിക്കുന്നു, താ
ങ്ങുന്നു.

To Propagate, v. a. ജനിപ്പിക്കുന്നു, പ
ടൎത്തുന്നു; നട്ടുണ്ടാക്കുന്നു; പരത്തുന്നു; വ
ൎദ്ധിപ്പിക്കുന്നു; പ്രസിദ്ധപ്പെടുത്തുന്നു.

Propagation, s. സന്തതി; പടൎപ്പ; പര
പ്പ, വൎദ്ധന; പ്രസിദ്ധപ്പെടുത്തുക.

To Propel, v. a. മുമ്പൊട്ടു തള്ളുന്നു, മു
മ്പൊട്ട ഒടിക്കുന്നു.

To Propend, v. n. ചായുന്നു, മനം ചായു
ന്നു.

Propendency, s. മനച്ചായിവ, മനൊഗ
തം.

Propense, a. ചായിവുള്ള, മനൊഗതമാ
യുള്ള, ശീലമുള്ള, കാംക്ഷയുള്ള.

Propensity, s. മനച്ചായിവ, മനൊഗതം,
ശീലം, മനസ്സ, കാംക്ഷ.

Proper, a. ഉചിതമായുള്ള, കൊള്ളാകുന്ന,
ചിതമുള്ള, തക്ക, യുക്തമായുള്ള; യൊഗ്യ
മായുള്ള; പ്രത്യെകമുള്ള, സ്വന്തമായുള്ള;
സ്വതെയുള്ള; തിട്ടമുള്ള; വാസനയുള്ള,
വിശെഷമുള്ള, പുഷ്ടിയുള്ള.

Property, s. ലക്ഷണം, ഗുണം, അനുഭ
വം, ആധീനത, സ്വധനം; സ്വത്ത, വ
സ്തുവക, ആസ്ഥി, വക, ദ്രവ്യം, സമ്പത്ത,
വിത്തം.

Prophecy, s. ദീൎഘദൎശനം, മുന്നറിയിപ്പ.

To Prophesy, v. a. ദീൎഘദൎശനം പറയു
ന്നു, മുമ്പിൽ കൂട്ടി അറിയിക്കുന്നു; അറി
യിക്കുന്നു.

Prophet, s. ദീൎഘദൎശി, ഭവിഷ്യവാദി.

Prophetess, s. ദീൎഘദൎശിനി.

Prophetic, a. ദീൎഘദൎശനമായുള്ള, മുമ്പിൽ
കൂട്ടിപറയുന്ന, മുമ്പിൽകൂട്ടി കാണുന്ന.

Prophylactic, a. കാത്തുരക്ഷിക്കുന്നു.

Propinquity, s. സമീപത, അടുപ്പം, സം
ബന്ധം.

To Propitiate, v. a. അനുകൂലപ്പെടുത്തു
ന്നു, ശാന്തിവരുത്തുന്നു, ശമിപ്പിക്കുന്നു, ഇ
ണക്കുന്നു, പക്ഷമാക്കുന്നു.

Propitiation, s. ശാന്തി, പ്രതിശാന്തി, പ
രിഹാരം, സംസ്കാരം, പ്രായശ്ചിത്തം.

Propitiator, s. ശമിപ്പിക്കുന്നവൻ, പ്രതി
ശാന്തിക്കാരൻ, പരിഹാരി.

Propitiatory, a. ശാന്തിവരുത്തുന്ന, പ്രതി
ശാന്തിവരുത്തുന്ന.

Propitious, a. കൃപയുള്ള, ദയയുളള്ള: അ
നുകൂലമായുള്ള.

Propitiousness, s. കൃപ, അനുകൂലത.

Proplasm, s. അച്ച, കരു.

Proponent, s. ആലൊചനപറയുന്നവൻ.

Proportion, s. തിട്ടം; സമഭാഗം, വീതം,
കൂറ; മാത്ര; അളവപ്രമാണം; കണക്കു
പ്രകാരം; കണക്കിനതക്ക, ശരി; ലക്ഷ
ണം.

To Proportion, v. a. തിട്ടപ്പെടുത്തുന്നു;
വീതം വെക്കുന്നു, കൂറിടുന്നു, ഒപ്പിക്കുന്നു;
കണക്കിൻപ്രകാരം കൂട്ടുന്നു.

Proportionable, a. കണക്കിന തക്ക, ഒപ്പ
മുള്ള, ഒത്ത, ശരിയായുള്ള.

Proportional, a. കണക്കിൻ പ്രകാരമുള്ള,
അളവൊത്ത.

Proportionate, a. നല്ലവണ്ണം ഒപ്പിച്ച, ഒ
ത്തവണ്ണമുള്ള, ശരിയായുള്ള, സൂക്ഷ്മമായു
ള്ള.

Proposal, s. ഗുണദൊഷവിചാരം, ആ
ലൊചന, ഭാവം, അഭിപ്രായം, സൂത്രം;
ചട്ടം, ഉടമ്പടി.

To Propose, v. a. ഗുണദൊഷവിചാരം
ചെയ്യുന്നു, ആലൊചന പറയുന്നു; സൂത്രം
തിരിക്കുന്നു.

Proposer, s. ഗുണദൊഷിക്കുന്നവൻ, വി
ചാരത്തിന കാൎയ്യം പറയുന്നവൻ.

Proposition, s. പൂൎവ്വപക്ഷം, ഗുണദൊ
ഷവിചാരം, പറഞ്ഞ ആലൊചന, സൂ
ത്രം, അഭിപ്രായം.

To Propound, v. a. ഗുണദൊഷവിചാ
രം ചെയ്യുന്നു, സൂത്രം തിരിക്കുന്നു, അഭി
പ്രായം പറയുന്നു.

Proprietary, s. മുതലാളി; ജന്മി, ഉടയ
ക്കാരൻ.

Proprietor, s. മുതലാളൻ, ജന്മി, ഉടയ
ക്കാരൻ, ഉടയവൻ.

Proprietress, s. മുതലാളസ്ത്രീ, ഉടയക്കാ
രി.

propriety, s. സ്വന്തവക, തനതവക; യു
ക്തി, യൊഗ്യത, ഉചിതം, ചിതം, ചെ
ൎച്ച; പാങ്ങ; നെര, ജനാചാരം.

To Propugn, v. a. കാത്തുകൊള്ളുന്നു, ആദ
രിക്കുന്നു, രക്ഷിക്കുന്നു; തടുക്കുന്നു, ഉത്തര
വാദം ചെയ്യുന്നു.

Propulsion, s. മുമ്പൊട്ടുള്ള തള്ളൽ.

Prore, s. കപ്പലിന്റെ മുമ്പുറം, തല, അ
ണിയം.

Prorogation, s. ദീൎഘം, നിൎത്തിവെക്കുക,
നിൎത്തൽ, കാലതാമസം, നാൾനീക്കം.

To Prorogue, v. a. നിൎത്തിവെക്കുന്നു, നീ
ട്ടിവെക്കുന്നു, നാൾനീക്കം ചെയ്യുന്നു.

Proruption, s. ഉറക്കെപൊട്ടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/370&oldid=178224" എന്ന താളിൽനിന്ന് ശേഖരിച്ചത്