താൾ:CiXIV133.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRO 356 PRO

Proem, s. അവതാരിക, തലക്കെട്ട.

Profanation, s. അശുദ്ധിയാക്കുക: വഷളാ
ക്കുക; ദൈവദൂഷണം; നിന്ദ.

To Profane, v. a. അശുദ്ധമാക്കുന്നു, വ
ഷളാക്കുന്നു; നിന്ദ്യമാക്കുന്നു.

Profane, v. അശുദ്ധമുള്ള, വഷളത്വമുള്ള,
നിന്ദ്യമായുള്ള; ഭക്തികെടുള്ള, ദൈവഭ
ക്തിയില്ലാത്ത, ദൈവദൂഷണമുള്ള, അ
ജ്ഞാനമുള്ള; ദിവ്യമില്ലാത്ത.

Profaneness, s. അശുദ്ധി, ഭക്തികെട, ദു
ഷ്ടത, ദൈവദൂഷണം.

To Profess, v. a. അറിയിക്കുന്നു, തീൎത്തു
പറയുന്നു, പരസ്യമായി പറയുന്നു, അ
നുസരിക്കുന്നു; പുറത്തകാണിക്കുന്നു, എ
റ്റുപറയുന്നു, പൊരിമപറയുന്നു.

Professedly, ad. പരസ്യമായി, തെളി
വായി, കാഴ്ചെക്ക.

Profession, s. തൊഴിൽ, പണി; പൊറു
തി; സ്ഥാനപ്പെർ; അറിയിപ്പ; തീൎച്ചാവാ
ക്ക, അനുസരണവാക്ക.

Professional, a. മനുഷ്യർ ചെയുന്ന ഒരൊ
തൊഴിലിനൊടുചെൎന്ന.

Professor, s. താൻ ഇന്നമതത്തൊടു ചെ
ൎന്നിരിക്കുന്നു എന്ന അറിയിക്കുന്നവൻ, ഒ
രൊ ശാസ്ത്രം പഠിപ്പിക്കുന്നവൻ; ശാസ്ത്രി.

Professorship, s. ശാസ്ത്രം പഠിപ്പിക്കുന്ന
വന്റെ സ്ഥാനം.

To Proffer, v. a. ആലൊചനപറയുന്നു;
കൊടുക്കുന്നു, നീട്ടുന്നു; ശ്രമിക്കുന്നു.

Proficiency, s. അഭിവൃദ്ധി; വൎദ്ധനം, വാ
യ്പ, പ്രവീണത, വിദഗ്ദ്ധത.

Proficient, s. അറിവുള്ളവൻ, വിദഗ്ദ്ധൻ,
വിചക്ഷണൻ.

Proficuous, a. പ്രയൊജനമുള്ള, ഉപകാ
രമുള്ള.

Profile, s. അൎദ്ധമുഖം, അൎദ്ധമുഖമുള്ള ചി
ത്രം.

Profit, s. ലാഭം, ആദായം, പ്രയൊജനം;
ഉപകാരം; കാൎയ്യലാഭം; സാരം; ഗുണം;
ഫലസിദ്ധി, ഫലപ്രാപ്തി, അഭിവൃദ്ധി.

To Profit, v. a. പ്രയൊജനംവരുത്തുന്നു,
ഉപകരിപ്പിക്കുന്നു, ആദായപ്പെടുത്തുന്നു.

To Profit, v. a. ലാഭമുണ്ടാകുന്നു, അഭിവൃ
ദ്ധിയാകുന്നു, ഉപകരിക്കുന്നു, ഫലിക്കുന്നു,
സാദ്ധ്യമാകുന്നു.

Profitable, a. പ്രയൊജനമുള്ള, ഉപകാ
രമുള്ള; ഫലിതമായുള്ള, ലാഭമുള്ള, ആദാ
യമുള്ള, കാൎയ്യസാദ്ധ്യമായുള്ള.

Profitableness, s. ഫലസിദ്ധി, അഭിവൃദ്ധി.

Profitless, a. പ്രയൊജനമില്ലാത്ത.

Profligacy, s. ദുൎന്നടപ്പ, നാനാവിധമുള്ള
നടപ്പ, അഴിമതി, ദുൎമ്മാൎഗ്ഗം, ധൂൎത്ത.

Profligate, a. ദുൎന്നടപ്പുള്ള, നാനാവിധ

മുള്ള, അഴിമതിയുള്ള; നിൎല്ലജ്ജയുള്ള, ധൂ
ൎത്തുള്ള.

Profligate, s. നാനാവിധകാരൻ, അഴിമ
തിക്കാരൻ, നിൎല്ലജ്ജൻ, ദുഷ്ടൻ, ധൂൎത്തൻ,
വിടുകയ്യൻ.

Profligateness, s. ദുൎമ്മാൎഗ്ഗം.

Profluence, s. വൎദ്ധന, കരെറ്റം, ഗതി.

Profluent, v. മുമ്പൊട്ടുനടക്കുന്ന, മുമ്പൊ
ട്ട ഒഴുകുന്ന, കവിയുന്ന.

Profound, a. ആഴമുള്ള, അഗാധമുള്ള; താ
ണ, താഴ്ചയുള്ള, താണ്മയുള്ള; വണക്കമു
ള്ള; വിദ്യയുള്ള.

Profound, s. ആഴം, അഗാധം, സമുദ്രം,
പാതാളം; ഗംഭീരത.

Profoundness, Profundity, s. സ്ഥല
ത്തിന്റെ എങ്കിലും ജ്ഞാനത്തിന്റെ എ
ങ്കിലും അഗാധം.

Profuse, a. അതിവ്യയം ചെയ്യുന്ന, അധി
കം ചിലവുള്ള, ധാരാളമുള്ള; ദുൎവ്യയമുള്ള.

Profusion, a. അതിവ്യയം, അധികച്ചില
വ, ദുൎവ്യയം; ധാരാളം; സംപൂൎണ്ണത; അ
ധികത്വം, സുഭിക്ഷത.

Prog, s. ആഹാരം, ഭക്ഷണസാധനം.

Progenitor, s. പൂൎവൻ, കാരണവൻ, പ
ഴവൻ.

Progeny, s. സന്തതി, സന്താനം, വംശം.

Prognostic, a. മുമ്പിൽകൂട്ടി കാട്ടുന്ന, മുന്ന
ടയാളം പറയുന്ന.

Prognostic, s. മുമ്പിൽ കൂട്ടിയുള്ള ശകുനം,
മുന്നടയാളം, മുമ്പെയുള്ള ലക്ഷണം; ദീ
നലക്ഷണം പറയുന്നതിനുള്ള സാമ
ൎത്ഥ്യം.

To Prognosticate, v. a. മുമ്പിൽകൂട്ടി ചൊ
ല്ലുന്നു, വരുംഫലം പറയുന്നു, മുന്നറിയി
ക്കുന്നു, ലക്ഷണം പറയുന്നു.

Prognostication, s. മുൻചൊല്ല, മുന്നട
യാളം, മുമ്പെയുള്ള ലക്ഷണം.

Prognosticator, s. ലക്ഷണം പറയുന്ന
വൻ; വരുംഫലം പറയുന്നവൻ.

Progress, s. നടപ്പ, മുമ്പൊട്ടുള്ള നീക്കം;
ഗതി, വൎദ്ധന, കരെറ്റം, വൃദ്ധി.

To Progress, v. n. മുമ്പൊട്ടുനടക്കുന്നു, അ
ഭിവൃദ്ധിയാകുന്നു, കരെറുന്നു, പെരുകുന്നു.

Progression, s. വൃദ്ധി, അഭിവൃദ്ധി, ക്രമെ
ണയുള്ള വൃദ്ധി, കരെറ്റം; മുമ്പൊട്ടുള്ള
ഗതി.

Progressional, a. വൎദ്ധിക്കുന്ന, വൃദ്ധിയാ
കുന്ന.

Progressive, a. മുമ്പൊട്ടുനടക്കുന്ന, അഭി
വൃദ്ധിയുള്ള, നടന്നുപൊകുന്ന.

To Prohibit, v. a. വിരൊധിക്കുന്നു, പറ
ഞ്ഞുവിലക്കുന്നു, വിലക്കുന്നു , മുടക്കുന്നു, ത
ടുക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/368&oldid=178222" എന്ന താളിൽനിന്ന് ശേഖരിച്ചത്