താൾ:CiXIV133.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRI 354 PRO

Prince, s. രാജാവ, രാജകുമാരൻ, രാജ
പുത്രൻ; തമ്പുരാൻ, പ്രഭു; അധിപതി.

Princedom, s. രാജസ്ഥാനം, രാജകുമാ
രസ്ഥാനം, പ്രഭുത്വം, രാജ്യാധിപത്യം.

Princely, a. രാജസമമായുള്ള, മഹനീയ
മായുള്ള, മഹത്തായുള്ള.

Princess, s. രാജസ്ത്രീ; രാജകുമാരി, രാ
ജപുത്രി, തമ്പുരാട്ടി.

Principal, a. പ്രധാനമായുള്ള, മുഖ്യമായു
ള്ള; അഗ്രെസരമായുള്ള, ഉത്തമമായുള്ള.

Principal, s. പ്രധാനി, പ്രമാണി, തല
വൻ; മുഖ്യസ്ഥൻ; കാരണൻ; പലിശെക്ക
കൊടുക്കുന്ന മുതൽ, കാണം, മുതൽ ദ്രവ്യം,
മുതൽപണം.

Pincipality, s. രാജാധികാരം, രാജത്വം;
രാജൻ; രാജപ്രഭുവിൻറെ രാജ്യം, മെ
ലധികാരം, തലസ്ഥാനം.

Principle, s. ഒന്നിന്റെ മൂലം, പ്രധാന
സംഗതി, പ്രമാണം; അഭിപ്രായം, ആ
ദിപാഠം; ആദിമൂലം, ആദികാരണം; കാ
രണകൎത്താവ; കാരണം, ഹെതു; തത്വം;
ആദ്യജ്ഞാനം; മതം.

Acquaintance with first principles,
തത്വജ്ഞാനം.

To Print, v. a. അച്ചടിക്കുന്നു, അച്ചിൽ പ
തിക്കുന്നു; പുസ്തകം അച്ചടിച്ച പ്രസിദ്ധ
പ്പെടുത്തുന്നു.

Print, s. അച്ചടിരെഖ, അച്ചടി, അച്ചുകു
ത്ത, പതിച്ചിൽ, പതിച്ച അടയാളം; അ
ച്ചടിച്ച ചിത്രം.

Printer, s. അച്ചടിക്കാരൻ, അച്ചടിക്കുന്ന
വൻ.

Prior, a. മുമ്പുള്ള, മുമ്പായുള്ള, പൂൎവമായു
ള്ള, പ്രഥമമായുള്ള.

Prior, s. ആശ്രമപ്രമാണി; മുമ്പൻ.

Prioress, s. കന്യകമാരുടെ ആശ്രമത്തിൽ
പ്രമാണസ്ത്രീ.

Priority, s. മുമ്പ, മുൻനില; കാലത്തിൽ മു
മ്പ, മൂപ്പസ്ഥാനം, പ്രധാന സ്ഥലം, പ്രഥ
മസ്ഥാനം.

Priorship, s. ആശ്രമപ്രമാണിയുടെ സ്ഥാ
നം; പ്രഥമത്വം.

Priory, s. ഒരു സന്യാസമഠം.

Prison, s. കാരാഗൃഹം, ബന്ധനാലയം,
തുറങ്ക, അഴിപ്പുര, പാറാവ.

To Pirison, v. a. കാരാഗൃഹത്തിലാക്കുന്നു,
പാറാവിലാക്കുന്നു.

Prisonbase, s. പൈതങ്ങളുടെ ഒരു വക
കളി.

Prisoner, s. തടവുകാരൻ, പാറാക്കാരൻ,
ബദ്ധൻ, വിലങ്ങൻ.

Prisonhouse, s. കാരാഗ്രഹം.

Pristine, a. പുരാതനമായുള്ള; ആദ്യമാ

യുള്ള ആദിയിലുണ്ടായിരുന്ന മുൻ കാല
ത്തിലുള്ള, പണ്ടെയുള്ള.

Prithee, abbrev. for I pray thee, ഞാൻ
നിന്നൊട അപെക്ഷിക്കുന്നു.

Privacy, s. രഹസ്സ, രഹസ്യസ്ഥാനം,ഗൂ
ഢത; സ്വകാൎയ്യം.

Privado, s. ഉറ്റസ്നെഹിതൻ.

Private, a. രഹസ്യമായുള, ഗൂഢമായു
ള്ള; സ്വന്തമായുള്ള; തനത, സ്വകാൎയ്യ
മായുള്ള, തനതുവകയായുള്ള, പ്രത്യെക
മുള്ള, തനിച്ചുള്ള.

A private soldiar, പട്ടാളക്കാരൻ, തൊ
ക്കുകാരൻ.

In private, രഹസ്യത്തിൽ.

A private man, ഉദ്യൊഗസ്ഥനല്ലാത്ത
മനുഷ്യൻ.

Privateer, s. ഗൂഢമായുള്ള പടക്കപ്പൽ.

Privately, ad. രഹസ്യമായി, ഗൂഢമായി.

Privation, s. ഇല്ലാതാക്കുക; നീക്കിക്കളയു
ക; നാശം, നഷ്ടം; താഴ്ച, സ്ഥാനഭ്രഷ്ട;
അധപ്പതനം.

Privative, a. ഇല്ലാതാക്കുന്ന; നാശം വരു
ത്തുന്ന.

Privilege, s. അവകാശം, സ്ഥാനമാനം,
പദവി; അധികാരം; കരമൊഴിവ.

To Privilege, v. a. സ്ഥാനമാനം കൊടുക്കു
ന്നു, ഒഴിവാക്കുന്നു; കരമൊഴിവാക്കുന്നു.

Privity, s. രഹസ്യസംസാരം, സ്വകാൎയ്യം;
കൂടിയുള്ള അറിവ; രഹസ്യസ്ഥലം.

Privy, a. രഹസ്യമായുള്ള, കൂടിയറിഞ്ഞ,
കൂടിബൊധിച്ച.

Privy, s. മറപ്പുര, രഹസ്യസ്ഥലം.

Prize, s. വിരുത; ഇനാം, സമ്മാനം, ബ
ഹുമാനം; അപഹൃതം, കവൎച്ച.

To Prize, v. a. വിലനിശ്ചയിക്കുന്നു, വി
ലമതിക്കുന്നു, ബഹുമാനിക്കുന്നു.

Prizer, s. ക്രയം മതിക്കുന്നവൻ.

Pro, വെണ്ടി; see Con.

Probability, s. സന്ദിഗ്ദ്ധഭാവം, ഇന്നപ്ര
കാരം വരുമെന്നുള്ള തൊന്നൽ; സങ്കല്പം,
ഊഹം, ഇട, സംഗതി, ദൃശ്യത.

Probable, v. സന്ദിഗ്ദ്ധഭാവമുള്ള, ഇന്നപ്ര
കാരമെന്ന തൊന്നുന്ന; ദൃശ്യമായുള്ള ഒരു
വെളെക്കുള്ള; പൊൽ.

Probat, s. മരണപത്രികയുടെ സാക്ഷി
പ്പെൎപ്പ.

Probation, s. സാക്ഷി: തെളിച്ചിൽ; പ
രീക്ഷണം, പരിശൊധന.

Probationary, a. പരിശൊധനക്കുള്ള.

Probationer, s. പരീക്ഷിക്കപ്പെടുന്നവൻ,
നവീനൻ, നൂതനൻ, വിദ്യാർത്ഥി.

Probation—est, Lat. പരീക്ഷകഴിഞ്ഞ
ബൊധം വന്നത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/366&oldid=178220" എന്ന താളിൽനിന്ന് ശേഖരിച്ചത്