Jump to content

താൾ:CiXIV133.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRI 353 PRI

Prettiness, s. വിശെഷത, മനൊജ്ഞത,
അഴക; വാസന, സൌന്ദൎയ്യം.

Pretty, a. വിശെഷമായുള്ള, മനൊജ്ഞത
യുള്ള, ഭംഗിയുള്ള, സൌന്ദൎയ്യമുള്ള, നല്ല;
വാസനയുള്ള.

Pretty, ad. ഒട്ട, മിക്കവാറും.

To Prevail, v. n. ബലപ്പെടുന്നു, പ്രബല
പ്പെടുന്നു; പ്രബലിക്കുന്നു, സാധിക്കുന്നു;
ഫലിക്കുന്നു; അധികപ്പെടുന്നു , പൊങ്ങു
ന്നു; ജയംകൊള്ളുന്നു ; ബൊധംവരുത്തു
ന്നു, അനുസരിപ്പിക്കുന്നു; നടപ്പാകുന്നു.

Prevailing, a. ബലമുള്ള, പ്രബലമായുള്ള
അതിശക്തിയുള്ള, സാധിക്കുന്ന.

Prevalence, s. പ്രാബല്യത, അതിശ
Prevalency, s. ക്തി,അധികാരം, വ്യാ
പാരശക്തി, നടപ്പ.

Prevalent, a. വ്യാപാരശക്തിയുള്ള, പ്ര
ബലമായുള്ള: ജയംകൊള്ളുന്ന; നടപ്പു
ള്ള.

To Prevaricate, v. n. ദുസ്തൎക്കം പറയുന്നു,
വാക്ഛലം കാട്ടുന്നു: വക്രൊക്തിപ്പറയുന്നു.

Prevarication, s. ദുസ്തൎക്കം, വക്രൊക്തി;
സംശയാൎത്ഥവാക്ക.

Prevaricator, s. ദുസ്തൎക്കക്കാരൻ, വാക്കുമാ
റ്റക്കാരൻ; വക്രൊക്തിക്കാരൻ.

Prevenient, a. മുമ്പിടുന്ന, മുൻനടക്കുന്ന;
തടുക്കുന്ന.

To Prevent, v. a. വിരൊധിക്കുന്നു, തടു
ക്കുന്നു, തടയുന്നു; മുടക്കുന്നു, വിലക്കുന്നു;
നിവാരണം ചെയ്യുന്നു; മുമ്പിടുന്നു, മുൻന
ടക്കുന്നു, വഴികാട്ടുന്നു.

Prevention, s. മുൻനടക്കുക; തടങ്ങൽ, ത
ടവ, വിരൊധം, വിലക്കം, നിവാരണം.

Preventive, a. വിരൊധിക്കുന്ന, തടയു
ന്ന; നിവാരണം ചെയ്യുന്ന; ഹരിക്കുന്ന,
പരിഹാരമുള്ള.

Previous, a. മുമ്പുള്ള, മുമ്പെയുള്ള, മുന്തിയ.

Previously, ad. മുമ്പുകൂട്ടി, മുമ്പിൽ കൂട്ടി.

Prey, s. ഇര, കൊള്ള.

To Prey, v. n. ഇരപിടിച്ചുതിന്നുന്നു, കൊ
ള്ളയിടുന്നു; തിന്നുകളയുന്നു.

Price, s. വില, ക്രയം, മൂല്യം; മതിപ്പ; നി
രക്ക; ഇനാം.

To Prick, v. a. മുള്ളു കൊണ്ട കുത്തുന്നു, കു
ത്തുന്നു, തുളെക്കുന്നു, മനസ്സിൽ കുത്തുകൊ
ള്ളിക്കുന്നു.

Prick, s. മുള്ള, തമര; മുന; കുത്ത; കുറി,
ലാക്ക.

Pricker, s. കൂൎത്തമുനയുള്ള കരു, തമര;
വെധനി.

Pricket, s. രണ്ടുവയസ്സു ചെന്ന ഒരു കല
മാൻ.

Prickle, s. മുള്ള, കണ്ടകം, കാരമുള്ള, കൂര.

Prickly, a. മുള്ളുള്ള, കണ്ടകമുള്ള, കൂരുള്ള;
പരുപരുപ്പുള്ള, കുത്തുന്ന.

Pride, s. ഡംഭം, അഹങ്കാരം, അഹംഭാ
വം; ഊറ്റം, പ്രതാപം, പ്രഭാവം, വലി
പ്പം, മദം.

To Pride, (one's self) v. a. ഡംഭംകാ
ട്ടുന്നു, വലിപ്പം കാട്ടുന്നു.

Prier, s. നന്നാസൂക്ഷ്മമായി ശൊധനചെ
യ്യുന്നവൻ.

Priest, s. പട്ടക്കാരൻ, പുരൊഹിതൻ,
ആചാൎയ്യൻ.

Priestcraft, s. ഭക്തിവഞ്ചകം.

Priestess, s. പുരൊഹിത.

Priesthood, s. പട്ടസ്ഥാനം, പുരൊഹി
തത്വം.

Priestridden, a. പുരൊഹിതരാൽ നട
ത്തപ്പെട്ട.

Prig, s. അകനിന്മക്കാരൻ.

Prim, v. മൎയ്യാദതിട്ടമായുള്ള; സൂക്ഷ്മമായു
ള്ള, ശൃംഗാരമുള്ള.

To Prim, v. a. മൎയ്യാദതിട്ടമായി അലങ്കരി
ക്കുന്നു, ശൃംഗാരിക്കുന്നു, ഗൎവ്വമായിനടക്കു
ന്നു.

Primacy, s. പ്രധാന മെല്പട്ടക്കാരന്റെ
സ്ഥാനം.

Primarily, ad. ഒന്നാമത, ആദ്യമായി,
പ്രധാനമായി.

Primary, a. ഒന്നാമതുള്ള, മുന്തിയ, ആദി
യായുള്ള, ആദിമൂലമായുള്ള, പ്രധാനമാ
യുള്ള, പരം.

Primary cause, ആദികാരണം.

Primate, s. പ്രധാന മെൽപട്ടക്കാരൻ.

Prime, s. പ്രഭാതകാലം, ഉഷസ്സ; ആദി
കാലം; പ്രധാന ഭാഗം; മെത്തരം; വി
ശെഷത; മഹാ ശ്രെഷ്ഠത; ആദി; ബാ
ലവയസ്സ: നല്ല പ്രായം.

Prime, Primal, a. ആദികാലമായുള്ള, ബാ
ല്യത്തിലുള്ള പ്രധാനമായുള്ള; ഒന്നാന്തര
മായുള്ള, മെത്തരമായുള്ള; ആദിയിലുള്ള.

To Prime, v. a. കുറിഞ്ഞിയിടുന്നു, ചിത്ര
ത്തിൽ ഒന്നാമത്തെ ചായമിടുന്നു.

Primer, s. പൈതങ്ങൾക്ക ഉതകുന്ന ഒരു
വക പുസ്തകം.

Primeval, a. ആദിയിലുള്ള, പൂൎവത്തിലു
ണ്ടായിരുന്ന.

Primitive, a. പൂൎവികമായുള്ള, പൂൎവമായു
ള്ള, പണ്ടെയുള്ള, മൂലമായുള്ള.

Primitiveness, s. പൂൎവാവസ്ഥ, മൂലാവസ്ഥ.

Primogenial, a. ആദ്യം ജനിച്ചു, ആദ്യ
ജാതമായുള, ആദിയായുള്ള.

Primogeniture, s. ആദ്യജാതത്വം; മൂപ്പ.

Primordial, a. ആദിയിൽനിന്നുള്ള, ആ
ദ്യംതുടങ്ങിയുള്ള.


Z z

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/365&oldid=178219" എന്ന താളിൽനിന്ന് ശേഖരിച്ചത്