Jump to content

താൾ:CiXIV133.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRE 352 PRE

Preserver, s. പരിപാലകൻ, കാത്തുരക്ഷി
ക്കുന്നവൻ, രക്ഷകൻ; വെച്ചുസൂക്ഷിക്കുന്ന
വൻ.

To Preside, v. n. മുതലാളിയായിരിക്കു
ന്നു, പ്രധാനിയായിരിക്കുന്നു, മെലധികാ
രമെറ്റിരിക്കുന്നു.

Presidency, s. മുമ്പ, മെലധികാരം, പ്ര
ധാനത, മുഖ്യത.

President, s. മുന്നാൾ, സംഘത്തിൽ പ്ര
മാണി, പ്രധാനി; അദ്ധ്യസ്ഥൻ; പ്രെ
സിദെന്ത.

Presidentship, s. സംഘപ്രമാണിയുടെ
സ്ഥാനം, അദ്ധ്യസ്ഥാനം.

To Press, v. a. ചിതെക്കുന്നു, ഞെക്കുന്നു,
പിഴിയുന്നു, ഞെരുക്കുന്നു; നിൎബന്ധിക്കു
ന്നു; ബലബന്ധം ചെയ്യുന്നു, ബലാല്കാരം
ചെയ്യുന്നു; തുരത്തുന്നു; പ്രയാസപ്പെടുത്തു
ന്നു, തിക്കുന്നു; തുറുത്തുന്നു, അമുക്കുന്നു, ഒ
തുക്കുന്നു; ആട്ടുന്നു; കെട്ടിപ്പിടിക്കുന്നു, യു
ദ്ധസെവെക്ക ആളുകളെ ബലാല്കാരമാ
യി പിടിക്കുന്നു.

To Press, v. n. ഞെങ്ങുന്നു, ചതയുന്നു,
ഞെരുങ്ങുന്നു; നിൎബന്ധപ്പെടുന്നു; ബല
ബന്ധത്തൊടെ ചെല്ലുന്നു; പാഞ്ഞുപൊ
കുന്നു, പ്രയാസപ്പെടുന്നു; ആക്രമിക്കുന്നു;
തിങ്ങുന്നു; അലട്ടായിരിക്കുന്നു; ബലപ്പെടു
ന്നു, കൊള്ളുന്നു; ഇടയുന്നു.

Press, s. ചക്ക; അമുക്ക, അമുക്കുന്നകരു;
ഞെരുക്കം, അച്ചടിക്കുന്ന യന്ത്രം, തിരക്ക,
തിക്ക, പുരുഷാരം; ഉടുപ്പും മറ്റും വെക്കു
ന്നതിനുള്ള പെട്ടി; പിടിച്ചുപട്ടാളം ചെ
ൎക്കുക.

Press—gang, s. യുദ്ധക്കപ്പലുകളിൽ സെവി
പ്പാൻ ആളുകളെ ബലാല്കാരമായി പിടി
ക്കുന്ന കൂട്ടം.

Pressing, part. നിൎബന്ധിക്കുന്ന, നിൎബ
ന്ധമുള്ള, ഞെരുക്കുന്ന, ബുദ്ധിമുട്ടുള്ള.

Pression, s. ഞെരുക്കം, അമുക്കൽ, തിങ്ങൽ.

Pressman, s. അച്ചടിക്കാരൻ, അച്ചടിവെ
ല ചെയ്യുന്നവൻ; പിടിച്ചുകൊണ്ടുപൊകു
ന്നവൻ.

Pressure, s. ഞെരുക്കൽ, അമുക്കൽ; ഞെ
രുക്കം; തിക്കൽ, തിരക്ക; ഭാരം; ബലബ
ന്ധം; ഉപദ്രവം; പീഡ, ദുഃഖം; പതി
ച്ചിൽ.

Prest, s. കടം, വായിപ്പ.

Prestigation, s. ചെപ്പടിവിദ്യ, തട്ടിപ്പ;
കൺ്കെട്ടുവിദ്യ.

Prestiges, s. മായാവില, ചെപ്പടിവിദ്യ,
കൺ്കെട്ടുവിദ്യ.

Presto, ad. ഝടുതിയായി, ഉടനെ.

To Presume, v. n. കാരണം കൂടാതെ ഊ
ഹിക്കുന്നു, തൊന്നുന്നു, മുമ്പിൽ കൂട്ടി വിചാ

രിക്കുന്നു, ഉദ്ദെശിക്കുന്നു; വിചാരിക്കാതെ
നിശ്ചയിക്കുന്നു; തുനിയുന്നു; കടന്നുചെയ്യു
ന്നു, ശങ്കകൂടാതെ ചെയ്യുന്നു, ദുരഹങ്കാരം
കാട്ടുന്നു.

Presumer, s. മുമ്പിൽ കൂട്ടിവിചാരിക്കുന്ന
വൻ, വിചാരിക്കാതെ നിശ്ചയിക്കുന്നവൻ;
ദുരഹങ്കാരി, ദുരഭിമാനി.

Presumption, Piesumptuousness, s.
മുൻവിചാരം; തൊന്നൽ, ഊഹം, ദുരൂ
ഹം; ഉദ്ദെശം; തുനിവ; നിശ്ശങ്ക; ദുരഭി
മാനം, ദുരഹങ്കാരം; തന്റെടം, തണ്ടുത
പ്പിത്വം.

Presumptive, a. മുൻവിചാരമുള്ള; തൊ
ന്നിയ, ഊഹിക്കപ്പെട്ട, ഉദ്ദെശമായുള്ള;
അപരീക്ഷം; ദുരഭിമാനമുള്ള.

Presumptuous, a. ദുരഭിമാനമുള്ള, ദുര
ഹങ്കാരമുള്ള ഡംഭമുള്ള, ഭയഭക്തിയില്ലാ
ത്ത; പ്രൗഡിയുള്ള, തണ്ടുതപ്പിത്വമുള്ള.

To Presuppose, v. a. മുമ്പിൽ കൂട്ടിവിചാ
രിക്കുന്നു, മുമ്പിൽകൂട്ടി തൊന്നുന്നു.

Presupposition, s. പൂൎവ്വവിചാരം, മുൻ
തൊന്നൽ, മുൻ ഊഹം.

Presumise, s. മുമ്പെയുള്ള ഊഹം, മു
മ്പിൽ കൂട്ടിയുള്ള സങ്കല്പം.

Pretence, s. നടിപ്പ, ഭള്ള, കുടിലത; മാ
യം; ദൃശ്ചൊദ്യം; ദുൎവഴക്ക,ദുൎവ്യവഹാരം;
ഉപായം; ധാൎഷ്ട്യത, ദുരഹങ്കാരം.

To Pretend, v. a. നടിക്കുന്നു, നടിപ്പുകാ
ട്ടുന്നു; ഭള്ളുകാട്ടുന്നു; ധാൎഷ്ട്യം കാട്ടുന്നു; അ
ഹംഭാവം കാണിക്കുന്നു; ദുൎവഴക്ക പറയു
ന്നു, ന്യായമില്ലാതെ തനതെന്നപറയുന്നു.

Pretender, s. ഭള്ളുകാരൻ, ദുൎവഴക്കുകാ
രൻ; ന്യായംകൂടാതെ തനതെന്ന വഴക്ക
പറയുന്നവൻ.

Pretension, s. വഴക്ക, ദുൎവഴക്ക, ദുൎവ്യവ
ഹാരം, ഭള്ള, നടിപ്പ, ചൊദ്യം.

Preterimperfect, a. മുഴുവനും കഴിയാത്ത.

Preterit, a. കഴിഞ്ഞകാലമായുള്ള , ഭൂതമാ
യുള്ള.

Preterlapsed, s. കഴിഞ്ഞുപൊയ.

Pretermission, s. വിടുക, വിട്ടുകളക.

To Pretermit, v. a വിടുന്നു, വിട്ടുകളയുന്നു.

Preternatural, a. പ്രകൃതമല്ലാത്ത, സ്വ
ഭാവത്തൊടു ചെരാത്ത.

Preterperfect, a. തീരെ കഴിഞ്ഞ കാല
ത്തൊട ചെൎന്ന, ഭൂതമായുള്ള.

Preterpluperfect, a. പണ്ടെ കഴിഞ്ഞകാ
ലമായുള്ള.

Pretext, s. നടിപ്പ, ഉപായം, പൊക്ക
നീക്കുപൊക്ക; ദുൎവഴക്ക.

Pretor, s. റൊമായിലെ ന്യായാധിപതി.

Pretorian, a. ന്യായാധിപതിയൊടുചെ
ൎന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/364&oldid=178218" എന്ന താളിൽനിന്ന് ശേഖരിച്ചത്