താൾ:CiXIV133.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRE 349 PRE

Predatory, a. കൊള്ളയിടുന്ന.

Predecessor, s, പൂൎവൻ, മുമ്പൻ, കാരണ
വൻ; മുമ്പെ ഉദ്യൊഗത്തിലിരുന്നവൻ.

Predestinarian, Predestinator, s. പൂൎവ
വിധിയുടെ ഉപദെശത്തെ പ്രമാണിക്കു
ന്നവൻ.

To Predestinate, v. a. മുമ്പുകൂട്ടി നിയമി
ക്കുന്നു, മുൻ നിശ്ചയിക്കുന്നു, മുൻ വിധിക്കു
ന്നു.

Predestination, a. മുന്നിയമം, പൂൎവ്വനി
യമം, പൂൎവവിധി.

Predetermination, s. മുൻനിൎണ്ണയം, മുൻ
നിശ്ചയം; മുന്നിയമം.

To Predetermine, v. a. മുമ്പിൽ കൂട്ടി
നിശ്ചയിക്കുന്നു, മുൻവിധിക്കുന്നു.

Predial, a. കൃഷികളുള്ള.

Predicable, a. നിശ്ചയിക്കാകുന്ന.

Predicable, s. നിശ്ചയവചനം.

Predicament, s. തരം, വിധം, ജാതി;
സ്ഥാനം, അവസ്ഥ.

Predicant, s. ഉറപ്പുപറയുന്നവൻ, സ്ഥിര
പ്പെടുത്തി പറയുന്നവൻ.

Predicate, s. മറ്റൊന്നിനെകുറിച്ച നിശ്ച
യമായി പറയുന്നത ഉറപ്പുള്ള വചനം.

To Predicate, v. a. മറ്റൊന്നിനെ കു
റിച്ച നിശ്ചയമായി പറയുന്നു, ഉറപ്പ പ
റയുന്നു; സ്ഥിരപ്പെടുത്തി പറയുന്നു.

Predication, s. ഉറപ്പുള്ള വചനം, നിശ്ച
യവാക്ക.

To Predict, v. a. മുമ്പിൽ കൂട്ടി അറിയി
ക്കുന്നു, മുമ്പിൽ കൂട്ടി കാണിക്കുന്നു, ദീൎഘ
ദൎശനം പറയുന്നു; ശകുനം പറയുന്നു.

Prediction, s. മുമ്പിൽ കൂട്ടിയുള്ള അറിയി
പ്പ, ദീൎഘദൎശനം; ജ്ഞാനദൃഷ്ടി.

Predictor, s. മുമ്പിൽ കൂട്ടി കാട്ടുന്നവൻ,
ഭവിഷ്യവാദി, ശകുനം പറയുന്നവൻ.

Predilection, s. പക്ഷഭെദം, പക്ഷപാ
തം, പക്ഷം; സ്ഥായിരസം.

To Predispose, v. a. &. n. മുമ്പെതന്നെ
അനുയൊജിപ്പിക്കുന്നു; മുമ്പെതന്നെ നി
ശ്ചയിച്ചാക്കുന്നു: മുമ്പിൽ കൂട്ടി നെമിക്കു
ന്നു; മുമ്പെതന്നെ മനസ്സവെക്കുന്നു; മു
മ്പെതന്നെ ചായുന്നു.

Predisposition, s. മുമ്പിൽ കൂട്ടിയുള്ള അ
നുയൊജ്യത; മുമ്പെയുള്ള മനസ്സ; മുമ്പുള്ള
അവസ്ഥ; മുമ്പുള്ള ലക്ഷണം.

Predominance, s. മെൽമണിയം, മെല
Predominancy, s. ധികാരം, മെൽവി
ചാരം; കൎത്തവ്യത; മെങ്കൊയിമ്മ; അതി
ക്രമം.

Predominant, a. മെലധികാരമുള്ള, മെൽ
വിചാരമുള്ള, കൎത്തവ്യമുള്ള.

To Predominate, v. a. & n. പ്രബലപ്പെ

ടുന്നു, അധികപ്പെടുന്നു, ഉന്നതപ്പെടുന്നു;
ആക്രമിക്കുന്നു.

To Pre—elect, v. a. മുമ്പിൽകൂട്ടിതെരിഞ്ഞെ
ടുക്കുന്നു.

Pre—eminence, s. പ്രാഭവം, ആധിക്യത,
കൎത്തൃത്വം, അതിശ്രെഷ്ഠത, മുഖ്യത, അ
ധ്യക്ഷത, പരത്വം; ജനൊദാഹരണം.

Pre—eminent, a. പ്രാഭവമുള്ള, ആധിക്യ
മായുള്ള, അധ്യക്ഷതയുള്ള, അതിശ്രെഷ്ഠ
തയുള്ള, ജാതിശ്രെഷ്ഠതയുള്ള, പരമായു
ള്ള, മെത്തരമായുള്ള.

Pie—emption, s. മുമ്പു വിലെക്കു വാങ്ങു
ന്നതിനുള്ള അവകാശം.

To Pre—engage, v. a. മുമ്പിൽ കൂട്ടി നിശ്ച
യിക്കുന്നു, മുൻഉടമ്പടി ചെയ്യുന്നു, മുമ്പിൽ
കൂട്ടിനിശ്ചയിച്ചാക്കുന്നു; മുമ്പിൽ കൂട്ടി ച
ട്ടം കെട്ടുന്നു.

Pre—engagement, s. മുൻ നിശ്ചയം, മുൻ
ഉടമ്പടി.

Preening, s. പക്ഷികൾ തൂവലുകളെ കൊ
ത്തി ഒതുക്കുക.

To Pre—exist, v. a. മുമ്പെയുണ്ടായിരിക്കു
ന്നു, മുമ്പെ സ്ഥിതി ചെയ്യുന്നു.

Pre—existence, s. പൂൎവസ്ഥിതി.

Pre—existent, a. പൂൎവ്വസ്ഥിതിയുള്ള, മുമ്പെ
യുണ്ടായിരിക്കുന്ന.

Preface, s. മുഖവുര, അവതാരിക, തല
ക്കെട്ട; പീഠിക, മുൻവാചകം.

To Preface, v. a. അവതാരിക എഴുതു
ന്നു, ആരംഭമായിട്ട വല്ലതും പറയുന്നു.

Prefatory, a. മുഖവുരയായുള്ള.

Prefect, s. നാടുവാഴി, രാജ്യാധികാരി
അധിപതി, ദെശാധിപതി.

Prefecture, s. നാടുവാഴിസ്ഥാനം, രാജ്യാ
ധികാരം.

To Prefer, v. a. വിശെഷതപ്പെടുത്തുന്നു,
ശ്രെഷ്ഠമാക്കുന്നു; മുമ്പിടുന്നു, മുമ്പാക്കുന്നു,
എറെ പ്രമാണിക്കുന്നു, നന്നെന്ന തൊ
ന്നുന്നു.

Preferable, a. വിശേഷമായുള്ള, എറ ന
ല്ല, അധികഗുണമുള്ള; വാശിയുള്ള.

Preference, s. വിശെഷത, ശ്രെഷുത,
ശ്ലാഘ്യത.

Preferment, s. മെലാക്കം, മെലധികാരം,
കരെറ്റം, വിശെഷത, ഉദ്യൊഗ ഉയൎച്ച,
മെൽപദവി.

Prefiguration, s. മുമ്പിൽ കൂട്ടി ദൃഷ്ടാന്ത
മായി കാണിക്കുക.

To Prefigure, v. a. മുമ്പിൽ കൂട്ടി ദൃഷ്ടാന്ത
മായി കാണിക്കുന്നു, മുമ്പെ പ്രതിബിം
ബിക്കുന്നു.

To Prefix, v. a. മുൻ സ്ഥാപിക്കുന്നു, മുൻ
വെക്കുന്നു; മുൻനെമിക്കുന്നു; കുറിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/361&oldid=178215" എന്ന താളിൽനിന്ന് ശേഖരിച്ചത്