Jump to content

താൾ:CiXIV133.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

POR 345 POS

Poplar, s. ഒരു വക വൃക്ഷം.

Populace, s. പ്രജ, ജനസഞ്ചയം, പുരു
ഷാരം.

Popular, a. സാമാന്യമായുള്ള, സാധാര
ണമായുള്ള, ജനങ്ങളൊട ചെൎന്ന; ജന
സ്വാധീനമുള്ള, ജനസമ്മതമുള്ള.

Popularity, s. ജനപ്രസാദം, ജനസമ്മ
തം, ജനാനുരാഗം, ജനസ്വാധീനം.

To Populate, v. a. ജനവൃദ്ധിയാക്കുന്നു,
ജനങ്ങളെ ചെൎക്കുന്നു, ജനങ്ങളെ കൂട്ടുന്നു.

Population, s. ജനവൃദ്ധി, ജനസമൂഹം,
ജനപുഷ്ടി; ജനം.

Populous, a. ജനപുഷ്ടിയുള്ള, ജനവൃദ്ധി
യുള്ള.

Porcelain, s. ചീനപ്പിഞ്ഞാണം.

Porch, s. പൂമുഖം, മണ്ഡപം.

Porcupine, s. മുള്ളൻ, മുള്ളൻപന്നി.

Pore, s, രൊമദ്വാരം, രൊമകൂപം, ചെ
റുദ്വാരം.

To Pore, v. n. താത്പൎയ്യമായി നൊക്കുന്നു.

Pork, s. പന്നിയിറച്ചി.

Porker, Porkling, s. പന്നിക്കുട്ടി.

Porosity, Porousness, s. ചെറുദ്വാരങ്ങ
ളൊട കൂടിയിരിക്കുക, കാല്ച.

Porous, Pory, a. ചെറുദ്വാരങ്ങളുള്ള, കാ
ല്ചയുള്ള.

Porpoise, Porpus, s. കടല്പന്നി.

Porraceous, a. പച്ചനിറമുള്ള.

Porridge, Pottage, s. ആഹാരവകയുടെ
ചാറ, പിടി, പായസം.

Porringer, s. അന്നപാത്രം, ഭക്ഷണപാ
ത്രം.

Port, s. അഴിമുഖം, തുറമുഖം; വാതിൽ;
കപ്പലിൽ തൊക്കുവെക്കും ദ്വാരം; ഭാവം,
നടപടി; ഒരു വക വീഞ്ഞ.

Portable, v. ചുമക്കാകുന്ന, കൊണ്ടുപൊ
കാകുന്ന, വഹിക്കാകുന്ന.

Portage, s. ചുമട്ടുകൂലി, വാഹനക്കൂലി, ക
പ്പലിൽ വലിയതൊക്കെ വെക്കും പഴുത.

Portal, s. വാതിൽ, വാതിലിന്റെ മെല
ത്തെ വളവ.

Portcullis, s. വാതിൽ അടെക്കുന്നതിനുള്ള
യന്ത്രം.

Porte, s. തുൎക്കിദെശത്തെ രാജസഭ.

Ported, a. ക്രമമായി കൊണ്ടുപൊകപ്പെട്ട.

To Portend, v. a. മുമ്പിൽ കൂട്ടി കുറിചൊ
ല്ലുന്നു, ലക്ഷണം പറയുന്നു, മുമ്പിൽകൂട്ടി
കാണിക്കുന്നു.

Portension, s. മുന്നറിയിപ്പ, ലക്ഷണം
പറയുക.

Portent, s. നിമിത്തം, ദുൎല്ലക്ഷണം.

Portentous, a. ദുൎന്നിമിത്തമുള്ള, ദുൎല്ലക്ഷ
ണമുള്ള.

Porter, s. ചുമട്ടുകാരൻ; വാതിൽകാവൽ
ക്കാരൻ; ഒരു വക മദ്യം.

Porterage, s. ചുമട്ടുകൂലി.

Portfolio, s. കടലാസുറ.

Porthole, s. വെടിപ്പഴുത, കപ്പലിൽ വ
ലിയതൊക്ക വെക്കുന്ന പഴുത.

Portico, s. നടപ്പുര, നടപ്പന്തൽ.

Portion, s. വീതം, ഒഹരി, സ്ത്രീധനം.

To Portion, v. a. വീതമിടുന്നു, പങ്കിടു
ന്നു; സ്ത്രീധനം കൊടുക്കുന്നു.

Portly, a. മഹനീയമായുള്ള, ഉന്നതഭാവ
മുള്ള; പുഷ്ടിയുള്ള, വീൎത്ത.

Portmanteau, s. ഉടുപ്പുസഞ്ചി, തുണിസ
ഞ്ചി, തൊൽകൊണ്ടുള്ള ഉടുപ്പുപെട്ടി.

Portrait, s. രൂപം, പ്രതിരൂപം, ചിത്രം,
പ്രതിമ.

To Portray, v. a. ചിത്രമെഴുതുന്നു, വരെ
ക്കുന്നു; വൎണ്ണിക്കുന്നു; അലങ്കരിക്കുന്നു.

Portress, s. വാതിൽകാവൽക്കാരി.

To Pose, v. a. അന്ധാളിപ്പിക്കുന്നു, മലെ
പ്പിക്കുന്നു, മടക്കുന്നു, മടുപ്പാക്കുന്നു; പരി
ശൊധിക്കുന്നു; ചൊദ്യം ചൊദിക്കുന്നു.

Poser, s. ദുശ്ചൊദ്യക്കാരൻ.

Position, s. നില, അവസ്ഥ; കിടപ്പു;
സ്ഥാനം; ഇടം; പൂൎവ്വപക്ഷം.

Positive, a. നിശ്ചയമുള്ള, തിട്ടമുള്ള, തീ
ൎച്ചയുള്ള, ഖണ്ഡിതമുള്ള, തികവുള്ള; സംശ
യമില്ലാത്ത.

Positively, ad. നിശ്ചയമായി, തീൎച്ചയാ
യി, തികവായി, നിസ്സംശയം.

Positiveness, s. സ്ഥിരത, നിശ്ചയം, തീ
ൎച്ച, തികവ.

Posnet, s. ഒരു വക കലം, വെപ്പിനുള്ള ഒ
രു വക പാത്രം.

Posse, s. ആയുധകൂട്ടം, ആൾകൂട്ടം, കൂട്ടം.

To Possess, v. a. അനുഭവിക്കുന്നു; കയ്യാ
ളുന്നു; കൈവശത്തിൽ വെച്ചിരിക്കുന്നു;
ആധീനത്തിലുണ്ടാകുന്നു; ബാധിക്കുന്നു;
പീഡിക്കുന്നു.

Possession, s. അനുഭവം, അനുഭൂതി, അ
നുഭൊഗം; ആധീനത; വെഷണം; വക,
വസ്തുവക; കൈവശം, കൈവാക്ക; ബാധ.

Possessive, Possessory, a. അനുഭവിക്കു
ന്ന, അനുഭവമുള്ള, അനുഭവം സംബ
ന്ധിച്ച; കൈവശത്തിലുള്ള, ഉടയതായുള്ള.

Possessor, s. അനുഭവിക്കുന്നവൻ, ഉടയ
ക്കാരൻ, ആധീനമുള്ളവൻ.

Possibility, s. കഴിവ, സാദ്ധ്യം; കൂടുന്ന
കാൎയ്യം; സംഭാവനം, ശക്യത; കൈവാക്ക;
പ്രാപ്തി.

Possible, a. കഴിയുന്നതായുള്ള, സാദ്ധ്യ
മായുള്ള, ആവതായുള്ള, സംഭാവിതമായു
ള്ള, ശക്യമായുള്ള; പൊലും.


Y y

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/357&oldid=178211" എന്ന താളിൽനിന്ന് ശേഖരിച്ചത്