Jump to content

താൾ:CiXIV133.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PLE 341 PLO

തുള്ളിക്കളിക്കുന്നു, കൂത്താടുന്നു; ഉല്ലാസിക്കു
ന്നു; കുതിക്കുന്നു; ചൂതാടുന്നു, വിളയാടുന്നു:
മെളിക്കുന്നു; ചൊല്ലിയാടുന്നു, ഇളക്കുന്നു,
അനങ്ങുന്നു; വായിക്കുന്നു.

To Play, v. a. വീണയും മറ്റും വായിക്കു
ന്നു; നാടകമാടുന്നു; കഥകളിയാടുന്നു.

Play, s. കളി; ഉല്ലാസം, ലീല, വിനൊദം;
കഥകളി, കൂത്താട്ടം, ചൊല്ലിയാട്ടം, വിള
യാട്ട, ചൂതാട്ടം; പൊരാട്ടം; അകലം; പ്ര
യൊഗം; നടപ്പ; വീണയും മറ്റും വായി
ക്കുക.

In play, കളിയായിട്ട, വിനൊദമായി.

Playday, s. കളിദിവസം.

Player, s. കളിക്കാരൻ; മടിയൻ; വെഷ
ക്കാരൻ; ചൂതാളി; വായനക്കാരൻ; വി
നൊദക്കാരൻ, പൊറാട്ടുകാരൻ.

Playfellow, s. കളിപ്പിള്ള, കളിപ്പൈതൽ.

Playful, a. കളിയായുള്ള, ഉല്ലാസമുള്ള,
ലീലയായുള്ള.

Playgame, s. പിള്ളക്കളി, കളി, വിളയാട്ട.

Playhouse, s. നാടകശാല, കൂത്തമ്പലം,
കളിപ്പുര, കെളിഗ്രഹം.

Play wright, s. കളിക്കഥ എഴുതിയുണ്ടാക്കു
ന്നവൻ.

Plaything, s. കളിക്കൊപ്പ, കളിപ്പാനുള്ള
വസ്തു.

Plea, s. വ്യവഹാരം, വഴക്ക, കാരണം;
അവധി, ഒഴികഴിവ.

To Plead, v. a. & a. വ്യവഹരിക്കുന്നു,
വാദിക്കുന്നു; വിസ്തരിക്കുന്നു; വഴക്കു പറയു
ന്നു; അവിധപറയുന്നു.

Pleader, s. വ്യവഹാരി, വാദി, വക്കീൽ,
കാൎയ്യസ്ഥൻ.

Pleading, s, വ്യവഹാരം, വഴക്കുപറക.

Pleasant, a. ഇൻപമുള്ള, പ്രമൊദമുള്ള,
പ്രസാദമുള്ള, ഉന്മെഷമുള്ള, ഇഷ്ടമുള്ള,
സന്തൊഷമുള്ള; സുഖമുള്ള.

Pleasantness, s. ഇൻപം, പ്രിയം, ഉന്മെ
ഷം,കൌതുകം, സുഖം; ആനന്ദം.

Pleasantry, s. ഉല്ലാസം, ഉന്മെഷം, ചി
ത്താനന്ദം, ആമൊദം, ലീല, വിനൊദം,
കുതുകം.

To Please, v. a. ഇഷ്ടപ്പെടുത്തുന്നു, സ
ന്തൊഷിപ്പിക്കുന്നു, പ്രസാദിപ്പിക്കുന്നു, ര
സിപ്പിക്കുന്നു, മൊദിപ്പിക്കുന്നു; തൃപ്തിപ്പെ
ടുത്തുന്നു; ഇഷ്ടംവരുത്തുന്നു.

To Please, v. n. ഇഷ്ടമാകുന്നു; പ്രിയമാ
കുന്നു; രസിക്കുന്നു, ബൊധിക്കുന്നു, മന
സ്സുണ്ടാകുന്നു; അനുസരിക്കുന്നു, ദയതൊ
ന്നുന്നു.

Pleasurable, a. സന്തൊഷമുള്ള, ഇൻപ
മുള്ള, ഇഷ്ടകരമായുള്ള, രമണീയം.

Pleasure, s. സന്തൊഷം, ഇൻപം, ഇ

ഷ്ടം, പ്രിയം, പ്രീതി, പ്രസാദം; മൊദം,
ഉന്മെഷം; കൌതുകം; സന്തുഷ്ടി.

Plebeian, s. താണസ്ഥാനക്കാരൻ, താണ
ജനം, സാമാന്യജനം.

Pledge, s. ഉറപ്പ, ൟട; അടമാനം; പ
ണയം; പിണ, ഇടനില, ജാമ്യം.

To Pledge, v. a. പണയം വെക്കുന്നു;
ൟടുകൊടുക്കുന്നു, ജാമ്യം കൊടുക്കുന്നു.

Pleget, s. മുറിവിൽഇടുന്നനൂൽ ഇഴ, തിരി.

Pleiades, s. കാൎത്തിക.

Plenary, a. പൂൎണ്ണമായുള്ള, തികവുള്ള, കു
റവില്ലാത്ത.

Plenilunary, a. പൂൎണ്ണചന്ദ്രനൊടുചെൎന്ന.

Plenipotence, s. പൂൎണ്ണശക്തി, പൂൎണ്ണാധി
കാരം.

Plenipotent, a. പൂൎണ്ണശക്തിയുള്ള, പൂൎണ്ണാ
ധികാരം ലഭിച്ച.

Plenipotentiary s. കാൎയ്യം നടത്തുവാൻ
പൂൎണ്ണാധികാരം ലഭിച്ചവൻ, പൂൎണ്ണാധികാ
രമുള്ള സ്ഥാനപതി.

Plenitude, s. പൂൎണ്ണത, തികച്ചിൽ, നിറവ;
തൃപ്തി; പുഷ്ടി; പരിപൂർത്തി; അധികത്വം.

Plenteous, a. സംപൂൎണ്ണമായുള്ള, അനവ
ധിയുള്ള, സുഭിക്ഷമായുള്ള, ഫലപുഷ്ടിയു
ള്ള.

Plentiful, a. പരിപൂൎണ്ണമായുള്ള, ധാരാള
മായുള്ള ; അധികമായുള്ള, വളരെ; സു
ഭിക്ഷമായുള്ള.

Plenty, s. അധികത്വം, സംപൂൎണ്ണത, ബ
ഹുത്വം , സുഭിക്ഷം, ഫലപുഷ്ടി, തൃപ്തി, അലംഭാവം.

Pleonasm, s. സംസാരത്തിൽ ആവശ്യം
കൂടാതെ കൂട്ടിയ വചനങ്ങൾ.

Plethora, s. രക്തപിത്തം.

Plethoric, a. രക്തപിത്തമുള്ള.

Plethory, s. അതിപുഷ്ടി.

Pliable, a. വളയതക്ക, മയമുള്ള, പതമുള്ള;
വഴങ്ങലുള്ള, ഇണക്കമുള്ള, വണങ്ങുന്ന,
മരിക്കമുള്ള.

Pliableness, s, വളയുന്ന സ്വഭാവം, മയം,
പതം; വഴക്കം, ഇണക്കം, വണങ്ങൽ:
പാകം.

Pliant, a. ഇണക്കശീലമുള്ള, എളുപ്പത്തിൽ
വഴങ്ങുന്ന, മയമുള്ള, പാകമുള്ള.

Pliers, s. ഒരു വക ഇറുക്കകൊൽ, ചവണ,
പറ്റുകൊടിൽ.

Plight, s. അവസ്ഥ; നില; ൟട; മടക്ക.

To Plight, v. a. വാഗ്ദത്തം ചെയ്യുന്നു, വാ
ക്കകൊടുക്കുന്നു; ജാമ്യം കൊടുക്കുന്നു.

Plinth, s. തൂണിന്റെ അടി, ഒമ.

To Plod, v. n. അദ്ധ്വാനപ്പെടുന്നു, പാടു
പെടുന്നു: പ്രയത്നം ചെയ്യുന്നു, അദ്ധ്യയ
നംചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/353&oldid=178207" എന്ന താളിൽനിന്ന് ശേഖരിച്ചത്