താൾ:CiXIV133.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ORT 321 OVE

To Organize, v. a. ക്രമമായി ഇണക്കിക്കൂ
ട്ടുന്നു, ക്രമമായി സന്ധിക്കുന്നു, ചട്ടമാക്കു
ന്നു.

Orgies, s. തുമ്പില്ലാത്ത ഭക്ഷണവും കുടി
യും.

Orient, a. കിഴക്കെ, ഉദയദെശത്ത, ശൊ
ഭയുള്ള; മിന്നുന്ന.

Orient, s. കിഴക്ക, സൂൎയ്യൊദയ ദെശം;
പ്രാച്യ.

Oriental, a. കിഴക്കുള്ള.

Oriental, s. കിഴക്കൻ, കിഴക്കദെശക്കാരൻ.

Orifice, s. ദ്വാരം, വായ.

Origin, s. ആദി, ആദിമൂലം, മൂലം; ഉത്ഭ
വം, തുടസ്സം, ആരംഭം, നിബന്ധനം.

Original, s. മൂലം, മാതൃക; ജന്മമൂലം.

Original, a. മൂലമായുള്ള, ആദിയിലുള്ള,
ഉത്ഭവത്തിങ്കലുള്ള, ജന്മമുള്ള.

Original sin, ജന്മപാപം.

Original cause, ആദികാരണം.

Original language. മൂലഭാഷ.

Originary, a. കാരണമുള്ള, ഉത്ഭവിപ്പിക്കു
ന്ന; ആദിയിലുള്ള.

To Originate, v. a. & n. ഉത്ഭവിപ്പിക്കു
ന്നു, ആരംഭിക്കുന്നു, പ്രാരംഭിക്കുന്നു; ആ
ദികാരണമായിരിക്കുന്നു.

Originator, s. കാരണഭൂതൻ, ആദികാര
ണൻ.

Orison, s. ഒരു പ്രാൎത്ഥന, അപെക്ഷ.

Ornament, s. അലങ്കാരം, അലംകൃതി, ഭൂ
ഷണം.

To Ornament, v. a. അലങ്കരിക്കുന്നു, ഭൂ
ഷിക്കുന്നു.

Ornamental, a. അലങ്കാരമായുള്ള, ഭൂഷ
ണമായുള്ള, ശൃംഗാരമായുള്ള.

Ornamented, Ornate, a. അലംകൃതം, ഭൂ
ഷിതം, ശൃംഗാരമുള്ള.

Ornithology, s. പക്ഷികളെ വൎണ്ണിക്കുന്ന
വിദ്യ.

Orphan, s. പിതാവില്ലാത്ത പൈതൽ, മാ
താപിതാക്കന്മാരില്ലാത്ത പൈതൽ.

Orpiment, s. പൊന്നരിതാരം.

Orrery, s. ഗ്രഹചരം കാണിക്കുന്ന സൂത്രം.

Orthodox, a. സത്യൊപദെശമുള്ള, പരമാ
ൎത്ഥൊപദെശമുള്ള.

Orthodoxy, s. സത്യവിശ്വാസം, പരമാ
ൎത്ഥൊപദെശം.

Orthoepy, s. സംസാരവിദ്യ, ക്രമാചാരു
ച്ചരണം.

Orthogon, s. സമചതുരം.

Orthography, s. അക്ഷരശുദ്ധി, അക്ഷരാ
ൎത്ഥൊക്തി.

Ortive, a. ഒരു നക്ഷത്രംപൊലെ ഉദിക്കു
ന്ന.

Orts, s. ശെഷിപ്പ, ഉഛിഷ്ടം, ശിഷ്ടം.

Oscillation, s. ആടികൊണ്ടിരിക്കുക, ആ
ടൽ, ആട്ടം.

Oscitancy, s. കൊട്ടുവാ, മഹാ ഉറക്കംതൂ
ങ്ങൽ, അജാഗ്രത.

Osculation, s. ചുംബനം.

Osier, s. ഒരു വക അലരിവൃക്ഷം.

Ospray, s. കുരരി; ഞാറപ്പക്ഷി.

Osseous, a. അസ്ഥിയായുള്ള, അസ്ഥിപൊ
ലെയുള്ള; കടുപ്പമുള്ള.

Ossicle, s. ചെറിയ അസ്ഥി.

Ossification, s. അസ്ഥിയായിതീരുക, ക
ടുമായിതീരുക.

Ossifrage, s. ഒരു വക കഴുകൻ.

To Ossify, v. a. അസ്ഥിയാക്കിതീൎക്കുന്നു.

Ossivorous, a. അസ്ഥികളെ വിഴുങ്ങുന്ന.

Ossuary, s. അസ്ഥികളെ വെക്കുന്ന സ്ഥ
ലം, അസ്ഥിക്കുഴി.

Ostensible, a. കാട്ടുന്ന, കാണാകുന്ന.

Ostensive, a. കാട്ടുന്ന, സൂചിപ്പിക്കുന്ന.

Ostent, s. ഭാവം, കാഴ്ച, സൂചനം; ലക്ഷ്യം.

Ostentation, s. മൊടിവെഷം, ദുഷ്പ്രാഭ
വം, ഡംഭം.

Ostentatious, a. മൊടിവെഷമുള്ള, ദുഷ്പ്രാ
ഭവമുള്ള, ഡംഭമുള്ള.

Osteology, s. മനുഷ്യാസ്ഥികളുടെ വൎണ്ണ
നം.

Ostiary, s. ആറ്റുമുഖപ്പ.

Ostler, s. ഒരു സത്രത്തിൽ കുതിരകളെ
നൊക്കി സൂക്ഷിക്കുന്നവൻ.

Ostrich, s. ഒട്ടകപ്പക്ഷി.

Other, a. വെറെ, വെറു, മറ്റ, മറു, വെ
റുവിട്ട, അന്യം, പരം.

Otherwise, ad. മറ്റ പ്രകാരത്തിൽ, അ
ല്ലെന്നുവരികിൽ, അന്യഥാ, അല്ലെങ്കിൽ.

Otherwise—minded, അന്യമനസ്സ.

Otter, s. നീൎനായ, കഴുനാ, ജലപ്ലവം.

Ottoman, a. തുൎക്കിക്കാരൊടുചെൎന്ന.

Oval, a. മുട്ടപൊലെ ഉരുണ്ടുള്ള, അണ്ഡാ
കാരമായുള്ള.

Oval, s. മുട്ടപൊലെയുള്ള ഭാഷ, അണ്ഡാ
കാരം.

Ovarious, a. മുട്ടയുള്ള, മുട്ടപൊലെയുള്ള.

Oven, s. അപ്പംചുടുന്ന അടുപ്പ.

Over, Prep. & ad. മെലെ, മെൽ; അതി,
അധി; കവിഞ്ഞ; അക്കരെ.

To Overawe, v. a. ഭയപ്പെടുത്തുന്നു, അ
മൎത്തിവെക്കുന്നു.

To Overbalance, v. a. മിനൂക്കംനില്ക്കു
ന്നു, അധികംതുക്കം നില്ക്കുന്നു; അധികം
ചായിക്കുന്നു.

To Overbear, v. a. കീഴടക്കുന്നു, അമ
ൎക്കുന്നു; താഴ്ത്തുന്നു.


T t

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/333&oldid=178187" എന്ന താളിൽനിന്ന് ശേഖരിച്ചത്