Jump to content

താൾ:CiXIV133.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OFT 318 OMN

Offender, s. കുറ്റം ചെയ്യുന്നവൻ, കുറ്റ
ക്കാരൻ, അക്രമകാരൻ; ലംഘനക്കാരൻ;
ഉപദ്രവി.

Offensive, a. അനിഷ്ടമായുള്ള, വിരുദ്ധ
മായുള്ള വെറുപ്പുള്ള.

Offensiveness, s. അനിഷ്ടം, വിരുദ്ധം;
വെറുപ്പ.

To Offer, v. a. കൊടുക്കുന്നു, നീട്ടുന്നു; സ
മ്മാനിക്കുന്നു; കാട്ടികൊടുക്കുന്നു; ആശകാ
ട്ടുന്നു; കാഴ്ചവെക്കുന്നു, നിവെദിക്കുന്നു, ക
ഴിക്കുന്നു; വിലപറയുന്നു; ശ്രമിക്കുന്നു.

To Offer, v. n. ഇടകൂടുന്നു; തക്കമാകുന്നു,
സ്വാധീനമാകുന്നു; സംഗതിവരുന്നു, ശ്ര
മിക്കുന്നു, ഭാവിക്കുന്നു.

Offer, s. കാണിക്കുക, കാഴ്ച, വിലപറയു
ക, അൎപ്പണം, പ്രയത്നം, ശ്രമം.

Offerer, s. ഇന്നതതരാം അല്ലെങ്കിൽ ഇന്ന
പ്രകാരം ചെയ്യാം എന്ന പറയുന്നവൻ;
വഴിപാടുകഴിക്കുന്നവൻ.

Offering, s. വഴിപാട, കാഴ്ച, നിവെദ
നം, ബലി.

Ofretory, s. അൎപ്പണം, വഴിപാട; വഴി
പാടകഴിക്കുക.

Office, s. സ്ഥാനം, ഉദ്യൊഗം; അധികാ
രം; തൊഴിൽ, പണി, വെല; ഒരു വക
യ്ക്ക പ്രത്യെകമുള്ള സ്ഥലം.

Officer, s. ഉദ്യൊഗസ്ഥൻ, അധികാരി,
കാൎയ്യസ്ഥൻ, വിചാരകാരൻ; പടനായ
കൻ; കുറ്റക്കാരെ പിടിപ്പാൻ അധികാ
രമുള്ളവൻ.

Official, a. സ്ഥാനത്തൊടെ ചെൎന്ന, ഉദ്യൊ
ഗത്തിനടുത്ത, അധികാരംസംബന്ധിച്ച.

Official, s. വൈദികയൊഗത്തിലുള്ള ഒരു
ഉദ്യൊഗസ്ഥൻ.

To Officiate, v. n. കൎമ്മം കഴിക്കുന്നു, കാ
ൎയ്യംനടത്തുന്നു; മറ്റൊരുത്തന്റെ പെൎക്ക
കൎമ്മം കഴിക്കുന്നു.

Officinal, a. പീടികയിലുള്ള, കടയിൽ പെ
രുമാറുന്ന.

Officious, a. ഉപകാരം ചെയ്യുന്ന; അത്യുപ
ചാരമായുള്ള.

Officiousness, s. അത്യുപചാരം.

Offing, s. കരയിൽ നിന്ന കപ്പൽ ഒടിക്കു
ക, കരയിൽ നിന്ന കുറെ ദൂരമുള്ള സമുദ്രം.

Offset, s. മുളങ്കാമ്പ, തൈകൾക്ക പൊട്ടു
ന്ന കണ്ണ, കൂമ്പ, കിളിച്ചിൽ.

Offscouring, s, കീടൻ, കിട്ടം, ദുഷ്ട; അ
ഴുക്ക.

Offspring, s. സന്തതി, പ്രജ, സന്താനം;
മക്കൾ.

To Offuscate, v. a. മങ്ങിക്കുന്നു, മൂടലാ
ക്കുന്നു.

Oft, Often, Oftentimes, Ofttimes, ad.

പലപ്പൊഴും, കൂടെക്കൂടെ, അടിക്കടി, പ
ലപ്രാവശ്യം.

To Ogle, v. a. കടക്കണ്ണിട്ടനൊക്കുന്നു, അ
പാംഗമായി ദൎശിക്കുന്നു.

Ogling, s. കടക്കണ്ണിട്ടുള്ള നൊട്ടം, അപാം
ഗദൎശനം.

Oh! interj. ഹെ, ആ, ഹാഹാ, അഹൊ.

Oil, s. എണ്ണ, തൈലം; മെഴുക്ക; സ്നെഹം.

To Oil, v. a. എണ്ണയിടുന്നു, എണ്ണപൂശുന്നു.

Oilcolour, s. എണ്ണചായം.

Oiliness, s. എണ്ണമയം.

Oilman, s. എണ്ണവില്ക്കുന്നവൻ, വാണി
യൻ; തൈലക്കാരൻ.

Ointment, s. തൈലം, കുഴമ്പ.

Old, Olden, a. പഴയ, പഴമയിലുള്ള, പ
ഴക്കംചെന്ന; പണ്ടെയുള്ള.

Oldfashioned, a. പഴയ മാതിരിയായുള്ള.

Old—age, വൃദ്ധത, മുതിൎന്നവയസ്സ.
An old man, കിഴവൻ, വൃദ്ധൻ, മൂപ്പൻ,
വയസ്സൻ.
An old Woman, കിഴവി, വൃദ്ധ.

Oldsih, വയസ്സുചെന്ന, പഴക്കം ചെന്ന.

Oldness, s. പഴക്കം, ജീൎണ്ണത, മൂപ്പ, ജര.

Oleaginous, a. എണ്ണമയമുള്ള.

Olfactory, a. ഘ്രാണെന്ദ്രിയമുള്ള.

Olibanum, s. കുന്തുരുക്കം, സാമ്പ്രാണി.

Oligarchy, s. ബഹുനായകം.

Olivaster, v. തവിട്ടുനിറമുള്ള.

Olive, s. ഒലിവവൃക്ഷം, ഒലിവകായ.

Olympiad, s. നാലുവൎഷക്കാലം.

Omega, s. ഗ്രെക്കഎഴുത്തിന്റെ ഒടുക്കത്തെ
അക്ഷരം.

Omelet, s. മുട്ടകൂട്ടിയുണ്ടാക്കിയ ഭക്ഷണ
സാധനം.

Omen, s. ശകുനം, പ്രശ്നം, ലക്ഷണം, അ
ജന്യം.

Omentum, s. ചവ്വ, നൈവല.

Ominous, a. ശകുനസംബന്ധമുള്ള; ദുൎന്നി
ത്തമുള്ള.

Omission, s. വീഴ്ച, ഉപെക്ഷ; തള്ളൽ,
തള്ളുപടി.

To Omit, v. a. വീഴ്ചവരുത്തുന്നു, വിട്ടുകള
യുന്നു; ഒഴിക്കുന്നു, തള്ളുന്നു.

Omniferous, a. സകല വകയുമുള്ള.

Omnific, v. സകലവും സൃഷ്ടിക്കുന്ന.

Omnipotence, s. സൎവ്വവല്ലഭത്വം, സൎവ്വ
ശക്തി, വിഭുത്വം.

Omnipotency, s. സൎവ്വവല്ലഭത്വം, സൎവ്വ
ശക്തി, വിഭുത്വം.

Omnipotent, a. സൎവ്വവല്ലഭത്വമുള്ള, സ
ൎവ്വശക്തിയുള്ള. s. സൎവ്വശക്തൻ.

Omnipresence, s. സൎവ്വ വ്യാപനം, സ
ൎവ്വഗത്വം, സൎവ്വത്രവ്യാപാരം.

Omnipresent, s. സൎവ്വവ്യാപ്തമായുള്ള, സ
ൎവ്വവ്യാപിയായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/330&oldid=178184" എന്ന താളിൽനിന്ന് ശേഖരിച്ചത്