Jump to content

താൾ:CiXIV133.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

NIG 312 NOC

News, s. വാൎത്ത, വൎത്തമാനം, വസ്തുത,
വാസ്തവം, വൃത്താന്തം; സമാചാരം.

Newsmonger, s. വൎത്തമാനം പറയുന്ന
വൻ, ഉദന്തകൻ.

Newspaper, s. വൎത്തമാനക്കടലാസ.

Newt, s. ചെറിയ ഗൌളി.

Next, a. അടുത്ത, രണ്ടാമത്തെ, പിന്ന
ത്തെ, അങ്ങെ.

Nib, s. മഷിക്കൊലിന്റെ മുന, പക്ഷിയു
ടെ ചുണ്ട, കൊക്ക, മൂക്ക.

Nibbed, a. മുനയുള്ള.

To Nibble, v. a. പതുക്കെ പതുക്കെ തി
ന്നുന്നു, കടിക്കുന്നു, കരളുന്നു; കൊത്തുന്നു;
കുറ്റംകണ്ട പിടിക്കുന്നു.

Nice, a. സൂക്ഷ്മമായുള്ള, തിട്ടമായുള്ള; വൃ
ത്തിയുള്ള, വാസനയുള്ള, വിശെഷമായു
ള്ള; രുചികരമായുള്ള, കൌതുകമായുള്ള;
മാൎദ്ദവമുള്ള.

Nicety, s. സൂക്ഷ്മം, തിട്ടം, സൂക്ഷം; വാ
സന; വിശെഷത: കൌതുകം; മാൎദ്ദവം.

Niceties. രസവസ്തുക്കൾ.

Niche, s. ഭിത്തിയിലുണ്ടാക്കിയ അറ, രൂപ
ക്കൂട.

Nick, s. തക്കസമയം, മുഹൂൎത്തം; കുത: ക
ണക്ക.

To Nick, v. a. കൊള്ളിക്കുന്നു; ഒപ്പിക്കു
ന്നു; കുതകളുണ്ടാക്കുന്നു.

Nickname, s. പരിഹാസപ്പെർ, നിന്ദ
പ്പെർ.

To Nickname, v. a. പരിഹാസപ്പെരി
ടുന്നു.

Niece, s. മരുമകൾ, സഹൊദരന്റെ മ
കൾ, സഹൊദരിയുടെ മകൾ.

Niggard, s. പിശുക്കൻ, ലുബ്ധൻ.

Niggardliness, s. പിശുക്ക, ലുബ്ധ; പിശു
നത.

Nigh, prep. അടുക്കൽ, അരികെ.

Nigh, Nighly, ad. അടുക്കെ, സമീപെ,
സമീപത്ത.

Nigh, a. അരികെയുള്ള, അടുത്ത, സമീപ
മായുള്ള, അടുപ്പമുള്ള.

Night, s. രാത്രി, നിശ, ത്രീയാമ; ഇരുൾ,
മരണം.

To night, ൟ രാത്രിയിൽ.

Nightcap, s. രാത്രിയിലിടുന്ന തൊപ്പി.

Nightdress, s. രാത്രിമാത്രം ഉടുക്കുന്ന ഉ
ടുപ്പ.

Nighted, a. ഇരുട്ടിയ.

Nightfaring, a. രാത്രിയിൽ സഞ്ചരിക്കു
ന്ന.

Nightingale, s. രാത്രിയിൽ പാടുന്ന പ
ക്ഷി.

Nightgown, s. നന്നാ അയഞ്ഞ നിലയങ്കി.

Nightly, ad. രാത്രിതൊറും.

Nightly, a. രാത്രിയിൽ ചെയ്യുന്ന.

Nightman, s. രാത്രിയിൽ മലമൂത്രാദികളെ
കൊണ്ടുപൊകുന്നവൻ.

Nightmare, s. ഉറക്കത്തിൽ നെഞ്ചത്ത ഭാ
രം വെച്ച പൊലുള്ള ഭാവം.

Nightshade, s. ചുണ്ട.

Nightwatch, s. രാത്രിയിലെ യാമം.

Nigrescent, a. കറുക്കുന്ന.

Nihility, s. ശൂന്യം, നാസ്തി, ഇല്ലായ്മ, അ
ഭാവം.

Nimble, a. വെഗമുള്ള, തീവ്രമുള്ള, ചുറു
ക്കുള്ള, ചുണയുള്ള.

Nine, s. ഒമ്പത, ൯, നവം.

Ninefold, a. ഒമ്പതുമടങ്ങ, നവധാ.

Nineteen, s, പത്തൊമ്പത.

Ninety, a. തൊണ്ണൂറ.

Ninny, or Ninnyhammer, s. ഭൊഷൻ,
ശുദ്ധൻ.

Ninth, a. ഒമ്പതാം, ഒമ്പതാമത്തെ, നവ
മം.

To Nip, v. n. നുള്ളുന്നു, കിള്ളുന്നു, കൊ
റിക്കുന്നു; നുറുക്കുന്നു, മുരുട്ടുന്നു; കടിക്കുന്നു;
ഇറുക്കുന്നു, ഇടുക്കുന്നു; പരിഹസിക്കുന്നു.

Nip, s. നുള്ള, കിള്ള, കൊറിപ്പ, കടി; മു
രുൾച; കൊള്ളിവാക്ക.

Nippers, s. ചെറുകൊടിൽ, ഇടുക്ക; ഇടു
ക്കുകൊൽ.

Nipple, s. മുലക്കണ്ണ, മുലക്കാമ്പ; സ്തനം, ചൂ
ചുകം.

Nit, s. ൟർ.

Nitid, a. കാന്തിയുള്ള, ശൊഭയുള്ള.

Nitre, s. വെടിയുപ്പ.

Nitrous, a. വെടിയുപ്പുള്ള.

No, ad. ഇല്ല, അല്ല.

No, a. ഒന്നുമില്ല, ഒരുത്തനുമില്ല.

Nobility, s. ആഭിമുഖ്യത, മുഖ്യത, പ്രഭു
ത്വം, വലിപ്പം, പ്രധാനത, കുലശ്രെഷ്ഠ
ത; കുലശ്രെഷ്ഠന്മാർ.

Noble, a. കുലശ്രെഷ്ഠതയുള്ള, പ്രഭുത്വമു
ള്ള, മുഖ്യമുള്ള, പ്രധാനമുള്ള, ശ്രീയുള്ള,
ശ്രെഷ്ഠതയുള്ള; യൊഗ്യമായുള്ള മാഹാ
ത്മ്യമായുള്ള.

Noble, s. ശ്രീമാൻ; കുലശ്രെഷ്ഠൻ, മു
ഖ്യൻ, പ്രധാനി.

Nobleman, s. ശ്ലാഘ്യൻ, കൎത്താവ, പ്രഭു,
നായകൻ.

Noblesse, s. ശ്ലാഘ്യസംഘം; ആഭിമുഖ്യത.

Nobly, ad. ശ്ലാഘ്യമായി, വിശെഷമായി.

Nobody, s. ആരുമില്ല, ഒരുത്തനുമില്ല.

Nocent, a. കുറ്റമുള്ള, ഉപദ്രവമുള്ള.

Noctambulist, s. ഉറക്കത്തിൽ എഴുനീറ്റ
നടക്കുന്നവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/324&oldid=178178" എന്ന താളിൽനിന്ന് ശേഖരിച്ചത്