താൾ:CiXIV133.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

NEC 311 NEW

Neck, s. കഴുത്ത, ഗളം, കന്ധരം; മസ്തക
മൂലം.

Neckcloth, s. കഴുത്തിൽ കെട്ടുന്ന ലെസ.

Necklace, s. മാല, കണ്ഠഭൂഷ; ഗ്രൈവെ
യകം.

Necromancer, s. അജ്ഞനക്കാരൻ, വശ്യ
പ്രയൊഗം ചെയ്യുന്നവൻ, മന്ത്രവാദി, ല
ക്ഷണം പറയുന്നവൻ.

Necromancy, s. അജ്ഞനപ്രയൊഗം, മ
ഷിനൊട്ടം,വശ്യപ്രയൊഗം മന്ത്രവാദം.

Nectar, s. അമൃത, സുധ, പീയൂഷം.

Nectarine, a. അമൃത പൊലെ മധുരമുള്ള,
അമൃതൊപമം.

Need, s. ആവശ്യം, അത്യാവശ്യം, മുട്ട, ബു
ദ്ധിമുട്ട, തിട്ടതി; അടിയന്ത്രം; അവസരം.

To Need, v. n. ആവശ്യപ്പെടുന്നു, വെണ്ടി
യിരിക്കുന്നു, മുട്ടുന്നു, മുട്ടാകുന്നു; കുറവാ
കുന്നു.

Needful, a. ആവശ്യമുള്ള, വെണ്ടുന്ന, മു
ട്ടുള്ള, അടിയന്ത്രമുള്ള.

Needle, s. സൂചി.

Needlework, s. ചില, തയ്യൽപ
ണി.

Needless, a. ആവശ്യമില്ലാത്ത, വെണ്ടാ
ത്ത.

Needs, ad. ആവശ്യമായി, മുട്ടായി, ഒഴി
കഴിവില്ലാതെ.

Needy, a. മുട്ടുള്ള, ഗതിയില്ലാത്ത, അഗതി
യായുള്ള.

Nefarious, a. ദുഷ്ടതയുള്ള, ദൊഷമായു
ള്ള, വെറുപ്പുള്ള.

Negation, s. നിഷെധം; അഭാവം.

Negative, a. നിഷെധിക്കുന്ന, മറുത്ത, വി
രൊധമുള്ള, പ്രതിയായുള്ള; അഭാവമായു
ള്ള.

Negative, s. പ്രതിവിരൊധം; നിഷെധ
വാക്ക; നാസ്തി, അഭാവം.

To Neglect, v. a. വീഴ്ചവരുത്തുന്നു, മുട
ക്കുന്നു; ഉപെക്ഷിക്കുന്നു, ഉപെക്ഷവിചാ
രിക്കുന്നു; താമസംവരുത്തുന്നു.

Neglect, s. മുടക്കം, വീഴ്ച; ഉപെക്ഷ, ഉ
ദാസീനത, അജാഗ്രത.

Neglectful, a. ഉപെക്ഷയുള്ള, ഉദാസീന
തയുള്ള, അജാഗ്രതയുള്ള.

Negligence, s. ഉപെക്ഷ, അജാഗ്രത, ഉ
ദാസീനത, ഉദാരത.

Negligent, a. ഉപെക്ഷയുള്ള, അജാഗ്രത
യുള്ള.

To Negotiate, v. a. വ്യാപാരം ചെയ്യുന്നു,
കാൎയ്യം നിശ്ചയിക്കുന്നു, നടപ്പാക്കുന്നു, കാ
ൎയ്യം പറഞ്ഞുതീൎക്കുന്നു, ഉടമ്പടി ചെയ്യുന്നു.

Negotiation, s. വ്യാപാരം ചെയ്യുക, കാ
ൎയ്യംനിശ്ചയിക്കുക, കാൎയ്യനടപ്പ, ഉടമ്പടി.

Negro, s. കാപ്പിരി.

To Neigh, v. n. ചിറാലിക്കുന്നു, കുതിരക
രയുന്നു, കുതിരപൊലെ ശബ്ദമിടുന്നു.

Neigh, s. ചിറാലിപ്പ, കുതിരക്കരച്ചിൽ.

Neighbour, s. അയല്ക്കാരൻ, സമീപ
സ്ഥൻ, പ്രതിവാസി.

Neighbourhood, s. അയൽപക്കം, അ
യൽഭാഗം, അയൽ; ഉപസദനം.

Neighbourly, a. സ്നെഹമുള്ള.

Neither, conj. അതുമില്ല, ഇതുമില്ല, രണ്ടു
മില്ല, അല്ല, ഇല്ല.

Neither, pron. അവനുമല്ല, ഇവനുമല്ല.

Nemine—contradicente, s. part. ഒരുത്ത
നും വിരൊധം പറയാത്തവിധം.

Nephew, s. സഹൊദര സഹൊദരിമാരു
ടെ പുത്രൻ, മരുമകൻ, അനന്തരവൻ.

Nepotism, s. മരുമക്കളെ കുറിച്ചുള്ള വാ
ത്സല്യം.

Nerve, s. ഞരമ്പ; ബലം.

Nerveless, a. ബലമില്ലാത്ത.

Nervous, a. ഞരമ്പുള്ള, ബലമുള്ള; മനൊ
കമ്പമുള്ള.

Nervousness, s. ബലം; മനൊകമ്പം.

Nescience, s. അറിവില്ലായ്മ.

Nest, s. പക്ഷിക്കൂട, കൂട; അറകളുള്ള
പെട്ടി; ഇരിപ്പിടം.

To Nestle, v. n. പതുങ്ങിയിരിക്കുന്നു.

Nestling, s. കൂട്ടിലെ പക്ഷിക്കുഞ്ഞ.

Net, s. വല, ജാലകം.

Nether, a. താണ, കീഴെയുള്ള.

Nethermost, s. എറ്റവും താണ, എല്ലാ
റ്റിലും കീഴെയുള്ള.

Nettle, s. ചൊറിയണം, തുവ, ആന
ച്ചൊറിയണം.

To Nettle, v. a. ചൊറിയണംകൊണ്ടടി
ക്കുന്നു, കൊപപ്പെടുത്തുന്നു.

Network, s. വലപ്പണി, പിന്നൽവെല.

Never, ad. ഒരിക്കലുമില്ല, ഒരുനാളുമില്ല.

Nevertheless, ad. എന്നാലും, എങ്കിലും.

Neuter, Neutral, a. പൊതുവിലുള്ള, സാ
മാന്യമായുള്ള; പരതരമായുള്ള, ദ്വൈധ
മുള്ള, ഉദാസീനമായുള്ള; ഇടത്തരമായു
ള്ള.

Neutrality, s. ദ്വൈധം, സാമാന്യം.

New, a. പുതിയ, പുത്തൻ, പുതുക്കമായു
ള്ള; അപൂൎവ്വമായുള്ള, നവമായുള്ള, നൂത
നമായുള്ള.

Newel, s. കൊണിത്തണ്ട.

Newfangled, a. പുതുമൊഹമായുള്ള.

Newfashioned, a. പുതുഭാഷവരുത്തിയ.

Newly, ad. പുതുതായി, നൂതനമായി.

Newness, s. പുതുക്കം , നൂതനത, നവീ
നത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/323&oldid=178177" എന്ന താളിൽനിന്ന് ശേഖരിച്ചത്