താൾ:CiXIV133.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

NAV 310 NEC

Narrow, a. വിസ്താരം കുറഞ്ഞ, ഇട കുറ
ഞ്ഞ, ഇടുക്കമായുള്ള, കുടുസ്സുള്ള, മുറുക്കമുള്ള;
ഞെരുക്കമുള്ള; ലൊഭമുള്ള, ജാഗ്രതയുള്ള.

To, Narrow, v. a. ഇടുക്കുന്നു, വിസ്താരം
കുറെക്കുന്നു, വീതികുറെക്കുന്നു, ഇറുക്കുന്നു.

Narrowly, ad. ഇടുക്കമായി; ചുരുക്കത്തിൽ;
ജാഗ്രതയായി, അല്പം; ലുബ്ധൊടെ.

Narrowness, s. ഇടുക്കം, ഇറുക്കം, കുടുസ്സ,
മുറുക്കം, ഞെരുക്കം; ലുബ്ധ.

Nasal, a. മൂക്കിനടുത്ത, നാസികമായുള്ള.

Nastiness, s, അഴുക്ക, കല്കം, കന്മഷം; വ
ഷളത്വം, അശുദ്ധി; ദുഷ്ടത, ദുഷ്ട.

Nasty, a. അശുദ്ധമായുള്ള, അഴുക്കുള്ള, ചീ
ത്ത; വഷളായുള; കെട്ട.

Natal, a. ജനനത്തൊട ചെൎന്ന, ജാതക
മായുള്ള.

Nation, s. ദെശം, നാട, ജാതി, ദെശ
ക്കാർ.

National, a. പൊതുവിലുള്ള, കുടികൾക്ക
ടുത്ത; സ്വദെശസംബന്ധമുള്ള, ജാതിസം
ബന്ധമുള്ള.

Native, a, നാടൻ, സ്വദെശത്തുള്ള.

Native land, സ്വദെശം, ജന്മഭൂമി.

Nativity, s. ജനനം, പിറപ്പ, പിറവി,
അവതാനം; ജാതകം.

Natural, a. പ്രകൃതമായുള്ള, സ്വാഭാവിക
മായുള്ള, സ്വഭാവെനയുള്ള; സഹജമാ
യുള്ള; പരസ്ത്രീയിൽ ജനിച്ച.

Natural, s. ബുദ്ധിശൂന്യൻ, മൂഡൻ, പ്രാ
കൃതൻ; സഹജഗുണം; പിറന്നുടയവൻ.

Naturalist, s. വസ്തുക്കളുടെ സ്വഭാവത്തെ
ശൊധനചെയ്യുന്നവൻ.

Naturalization, s. അന്യദേശക്കാരന
സ്വദെശഅവകാശം കൊടുക്കുക.

To Natialize, v. a. അന്യദെശക്കാരന
സ്വദെശഅവകാശം കൊടുക്കുന്നു.

Naturally, ad. ജാത്യാൽ; മനൊപൂൎവ്വമാ
യി, മനസ്സൊടെ, താനെ.

Nature, s. സ്വഭാവം, പ്രകൃതി, ഗുണം,
അവസ്ഥ; ശീലം; വിധം; കൂറ.

Naval, a. കപ്പലിനൊടുചെൎന്ന, കപ്പൽ കാ
ൎയ്യമായുള്ള.

Nave, s. വണ്ടി, ചക്രത്തിന്റെ നടുഭാഗം;
പള്ളിയുടെ നടുഭാഗം.

Navel, s. നാഭി, പൊക്കിൾ.

Naught, a. ചിത്ത, ആകാത്ത, വഷളായു
ള്ള.

Naughtily, ad, ചീത്തയായി, വഷളായി.

Naughtiness, a, ആകായ്മ, ചീത്ത, വ
ഷളത്വം.

Naughty, a. ആകാത്ത, ചീത്ത, കെട്ട.

Navigable, a, ഉരുവ ഒടാകുന്ന, വള്ളംന
ടക്കാകുന്ന.

To Navigate, v. a. & n. കപ്പൽ ഒടിക്കു
ന്നു; കപ്പലിൽ സഞ്ചരിക്കുന്നു.

Navigation, s. ഉരുവ ഒടിക്കുക, കപ്പലൊ
ട്ടം, കപ്പലൊടിക്കുന്ന വിദ്യ.

Navigator, a. ഉരുവിലെ മാലുമി; കപ്പൽ
ക്കാരൻ.

Nausea, s. അരൊചകം, അരുചി, ഒക്കാ
നം, മനംമറിച്ചിൽ.

To Nauseate, v, a. അരൊചിക്കുന്നു, ഒ
ക്കാനിക്കുന്നു, മനംമറിയുന്നു; വെറുക്കുന്നു.

Nauseous, v.a. അരൊചകമുള്ള, അരുചി
യുള്ള, വെറുപ്പുള്ള.

Nautical, a. കപ്പൽ കാൎയ്യത്തൊട ചെൎന്ന,
കപ്പൽക്കാരെ സംബന്ധിച്ച.

Navy, s. പടക്കപ്പൽകൂട്ടം, പടക്കപ്പൽകാ
ൎയ്യം.

Nay, ad. അല്ല; അത്രയുമല്ല.

Neap, a. താണ, ചുരുക്കമായുള്ള.

Neap tide, വെലി എറ്റം കുറഞ്ഞ ദിവ
സം.

Near, prep. അടുക്കൽ, അടുത്ത, സമീപത്ത.

Near, a. അടുത്ത, സമീപത്തുള്ള, അടുപ്പ
മുള്ള; പിശക്കുള്ള.

Near, ad. അടുക്കെ, സമീപത്ത, അരികെ,
അന്തികെ.

Nearly, ad, അടുക്കെ, അണയത്ത, എക
ദെശം; പിശക്കായി.

Nearness, s. അടുപ്പം, സമീപത, അണ
യം, സന്നിധി, സന്നിധാനം.

Neat, s. കന്നുകാലി.

Neat, a, വൃത്തിയുള്ള, വെടിപ്പുള്ള; വാ
നയുള്ള; ശുദ്ധമുള്ള, ശുചിയുള്ള.

Neatherd, s. കന്നുകാലികളെ മെയിക്കു
ന്നവൻ, ഗൊപാലൻ.

Neatly, ad. വൃത്തിയായി, വെടിപ്പായി;
ശുചിയായി.

Neatness, s. വൃത്തി, വെടിപ്പ, വാസന;
സ്വഛത.

Neb, s. മൂക്ക , കൂൎത്ത അറ്റം; പക്ഷികളുടെ
കൊക്ക; ചഞ്ചു, ചുണ്ട.

Nebulous, a. മൂടലുള്ള , മഴക്കാറുള്ള, മഞ്ഞു
ള്ള.

Necessaries, s. ആവശ്യവസ്തുക്കൾ, ആവ
ശ്യങ്ങൾ; തട്ടുമുട്ടുകൾ.

Necessary, a. ആവശ്യമുള്ള, വെണ്ടുന്ന,
മുട്ടുള്ള.

To Necessitate, v. n. ആവശ്യംവരുത്തു
ന്നു, മുട്ടിക്കുന്നു.

Necessitous, a. ആവശ്യമുള്ള, മുട്ടുള്ള ,ഞെ
രുക്കമുള്ള.

Necessitude, s. ആവശ്യം, മുട്ട.

Necessity, a. ആവശ്യം, മുട്ട, ഞെരുക്കം;
തിട്ടതി, നിൎബന്ധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/322&oldid=178176" എന്ന താളിൽനിന്ന് ശേഖരിച്ചത്