താൾ:CiXIV133.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MIS 301 MIS

Minor, s. ഇളവയസ്സൂകാരൻ, ഇളയവൻ,
വയസ്സുതികയാത്തവൻ.

Minority, s. വയസ്സതികയായ്മ, ഇളംപ്രാ
യം; ചെറുപ്പം; ചെറിയ തുക.

Minister, s. പ്രധാനപ്പള്ളി; ആശ്രമം.

Minstrel, s. വാദ്യക്കാരൻ, വീണമുതലായ
വ വായിക്കുന്നവൻ.

Minstrelsy, s. വാദ്യം; വാദ്യക്കാരുടെ കൂ
ട്ടം.

Mint, s. ഒരു വക തുളസി.

Mint, s. കമ്മിട്ടപ്പുര, തങ്കശാല.

To Mint, v. a. കമ്മിട്ടം അടിക്കുന്നു, നാ
ണിയം അടിക്കുന്നു.

Mintage, s. നാണിയം, അടിച്ചനാണി
യം; നാണിയം അടിക്കുന്നതിനുള്ള ഭൊ
ഗം.

Minter, s. കമ്മിട്ടക്കാരൻ, നാണിയം അ
ടിക്കുന്നവൻ.

Mintmaster,s. കമ്മിട്ടവിചാരക്കാരൻ.

Minuet, s. ആട്ടവിശെഷം.

Mlinun, s. രാഗത്തിൽ മന്ദശബ്ദം.

Mlinute, a. ചെറിയ, അല്പമായുള്ള, സൂക്ഷ്മ
മായുള്ള, അണുവായുള്ള.

Minute, s. മണിക്കൂറിൽ ൬൦ൽ ൧, വിനാ
ഴിക; നിമിഷം; ക്ഷണം; ജ്ഞാപകം;
കുറിപ്പ; ഉടമ്പടിയെഴുത്തിന്റെ നക്കൽ.

To Minute, v. a. കുറിച്ചവെക്കുന്നു, ചുരു
ക്കത്തിൽ എഴുതിവെക്കുന്നു, അറിവുകുറി
ക്കുന്നു.

Minute—book, s. ചുരുക്കത്തിൽ എഴുതിവെ
ക്കുന്ന പുസ്തകം, അറിവുകുറിച്ച പുസ്തകം

Minutely, ad. സൂക്ഷ്മമായി; വിനാഴിക
തൊറും.

Minuteness, s. സൂക്ഷ്മം, ലാഘവം, ചെ
റുപ്പം, കൃശത.

Minutia, s. സൂക്ഷ്മവസ്തു, അണു.

Minx, s. വിലാസിനി.

Miracle, s. അത്ഭുതം, അതിശയം, ആശ്ച
ൎയ്യം.


Miraculous, a. അത്ഭുതമായുള്ള, അതിശ
യമായുള്ള, ബുദ്ധിക്കെത്താത്ത, സ്വഭാവ
ശക്തിക്കുമെലായുള്ള.

Mirador, s. മുഖമണ്ഡപം.

Mire, s. ചെറ, ചെളി, പങ്കം.

To Mire, v. a. ചെറിടുന്നു, ചെളിപിരട്ടു
ന്നു, പങ്കം പിരട്ടുന്നു.

Mirror, s, മുഖക്കണ്ണാടി, ദൎപ്പണം; മാതൃക.

Mirth, s. ആഹ്ലാദം, സന്തൊഷം, ഉല്ലാ
സം, മൊടി.

Mirthful, a. ആഹ്ലാദമുള്ള, സന്തൊഷമു
ള്ള, ഉല്ലാസമുള്ള.

Miry, a. ചെറുള്ള, ചെളിയുള്ള.

Mis, മറ്റുവാക്കുകളുടെ ആദിയിങ്കൽ ദൂര

ൎത്ഥം കാണിപ്പാനായിട്ട വെക്കുന്ന പദം,
ദുർ, നിർ, ഇത്യാദിയായുള്ള പദങ്ങൾ എ
ന്നപൊലെ.

Misacceptation, s. തെറ്റായി ഗ്രഹിക്കു
ക.

Misadventure, s. അപകടം, അനൎത്ഥം,
ദുൎഭാഗ്യം.

To Misadvise, v.a. ദുരാലൊചനചെയ്യു
ന്നു, വെണ്ടാസനം പറഞ്ഞുകൊടുക്കുന്നു.

Misadvised, a. വെണ്ടാത്തതിനെ പറഞ്ഞു
കൊടുത്ത.

Misaimed, a. തെറ്റായി ഉന്നിയ, ലാക്കു
പിഴച്ച.

Misanthrope, s. മനുഷ്യദ്വൊഷകൻ.

Misanthropy, s. മനുഷ്യദ്വൊഷം.

Misapplication, s. തെറ്റായി പ്രയൊഗി
ക്കുക, ഒന്നിനൊന്നായി ചെയ്യുക.

To Misapply, v. a. തെറ്റായി ചെൎക്കു
ന്നു, തെറ്റായി പ്രയൊഗിക്കുന്നു; ഒന്നി
നൊന്നായി ചെയ്യുന്നു.

To Misapprehend, v. a. ഒന്നിനൊന്നാ
യി ഗ്രഹിക്കുന്നു.

Misapprehension, s. മതിഭ്രാന്തി, തെറ്റ,
ഒന്നിനൊന്നായി ഗ്രഹിക്കുക.

To Misbehave, v. n. ദുൎന്നടപ്പായി നട
ക്കുന്നു, മൎയ്യാദകെട കാണിക്കുന്നു.

Misbehaviour, s. ദുൎന്നടപ്പ, ദുൎവ്യാപാരം,
മൎയ്യാദകെട, മുറകെട, നടപ്പുദൊഷം,
ദുൎവൃത്തം.

To Miscal, v. a. പെർതെറ്റി വിളിക്കു
ന്നു, പെരുമാറാട്ടം ചെയ്യുന്നു.

To Miscalculate, v. a. തെറ്റായി ഗു
ണിക്കുന്നു, ഗുണിതം തെറ്റുന്നു.

Miscarriage, s. ഭംഗം, അപജയം, വി
പത്ത്; ഗൎഭമലസൽ, ഗൎഭസ്രാവം.

To Miscarry, v. n. ഭംഗം വരുന്നു, അല
സുന്നു; ഗൎഭം അലസുന്നു.

Miscellaneous, a. നാനാവിധമായുള്ള,
പലവകയായുള്ള.

Miscellany, s. പലവക, പലവിധ കാൎയ്യങ്ങൾ.

Mischance, s. ദുൎഭാഗ്യം , നിൎഭാഗ്യം, അപ
കടം, ദുൎഗ്ഗതി.

Mischief, s. ദൊഷം, അപകടം, പൊ
ല്ലാപ്പ, ഉപദ്രവം, ചെതം, കെടുപാട, ദു
ഷ്പ്രവൃത്തി, ദൂഷ്യം.

Mischiefmaker, s. ദുൎഘടംവരുത്തുന്നവൻ,
പൊല്ലാപ്പുകാരൻ.

Mischievous, s. ദുൎഘടമായുള്ള , ദൊഷമു
ള്ള, അപകടമുള്ള, ഉപദ്രവമുള്ള, പൊ
ല്ലാപ്പായുള്ള.

Miscible, a. സമ്മിശ്രമാക്കാകുന്ന, കലൎത്താ
കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/313&oldid=178167" എന്ന താളിൽനിന്ന് ശേഖരിച്ചത്