Jump to content

താൾ:CiXIV133.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MEA 295 MEC

Maturative, a. പക്വമാക്കുന്ന, പാകമാ
ക്കുന്ന, പഴുപ്പിക്കുന്ന.

Mature, a. പക്വമായുള്ള, പാകമുള്ള, പ
ഴുത്ത, പഴുപ്പുള്ള, പരുവമുള്ള, മൂത്ത.

To Mature, v. a. പക്വമാക്കുന്നു, പാകം
വരുത്തുന്നു; പഴുപ്പിക്കുന്നു, പൂൎത്തിവരു
ത്തുന്നു.

Maturity, s. പക്വത, പാകം, പഴുപ്പ, പ
രുവം; മൂപ്പ.

Maudlin, a. വെറിയുള്ള, ലഹരിപിടിച്ച.

Maugre, ad. എന്നിട്ടും, എന്നാലും.

To Maul, v. a. കടുപ്പമായി അടിക്കുന്നു,
ഇടിക്കുന്നു, ചതെക്കുന്നു, കൊട്ടുന്നു.

Maul, s. മരമുട്ടി, മുട്ടിക, വലിയ കൊട്ടുവ
ടി.

To Maunder, v. n. മുരളുന്നു, പിറുപിറു
ക്കുന്നു.

Mausoleum, s. വിചിത്രമായുള്ള പ്രെതക്ക
ല്ലറ, ഗൊരി.

Maw, s. മൃഗങ്ങളുടെ തീൻപണ്ടി, പക്ഷി
കളുടെ ഇരസഞ്ചി.

Mawkish, a. അരൊചകം വരുത്തുന്ന, വി
ക്തിയാക്കുന്ന.

Mawkishness, s,.അരൊചകം, വിരക്തി.

Maw—worm, s. വയറ്റിലെ വിര.

Maxillary, a. താടിഎല്ലൊട ചെൎന്ന.

Maxim, s. പ്രമാണകാൎയ്യം, പ്രമാണമാ
യുള്ള ഒരു ചട്ടം; സിദ്ധാന്തം.

Maximum, s. മഹത്തമ.

May, s. ഇടവം, ഇടവമാസം; യൌവ്വന
പ്രായം.

May, aux, v. ആം, ആയികൊള്ളാം.

Mayor, s, നഗരപ്രമാണി.

Mayoralty, s. നഗര പ്രമാണിയുടെ സ്ഥാ
നം.

Mayoress, s. നഗരപ്രമാണിയുടെ ഭാൎയ്യ.

Maze, s. മനക്കലക്കം, സംഭ്രമം, തുമ്പില്ലാ
യ്മ; തിക്കടെപ്പ, കുഴപ്പുവഴി, ദിഗ്ഭ്രമമുള്ള വഴി.

Mazy, a. സംഭ്രമമുള്ള, രൂപക്കെടുള്ള; തു
മ്പില്ലാത്ത, കുഴപ്പുള്ള.

Me, pron. എന്നെ.

Mead, s. തെനും വെള്ളവും കൂട്ടി കലക്കി
യ പാനകം.

Mead, . മറ്റം, മെച്ചിൽ സ്ഥലം,
Meadow, s. പുൽതകിടി.

Meanger, a. മെലിഞ്ഞ, മാംസപുഷ്ടിയില്ലാ
ത്ത, പട്ടിണിയുള്ള.

Meagerness, s. മെലിച്ചിൽ, പുഷ്ടിയില്ലാ
യ്മ; പട്ടിണി.

Meal, s. അഷ്ടി, ഊണ, ആഹാരം; മാവ,
അരിപ്പൊടി.

Mealiness, s. മാവുപൊലെയുള്ള പതുപ്പ.

Mealy, a. മാവുപൊലെ പതുപ്പുള്ള, അരി
പ്പൊടിചെൎത്ത.

Mealy—mouthed, a. പതുക്കെ പതുക്കെ
സംസാരിക്കുന്ന.

Mean, a, ഹീനമായുള്ള, നീചമായുള്ള,
നിന്ദയുള്ള; നിസ്സാരമായുള്ള; മദ്ധ്യമമായു
ള്ള, മിതമായുള്ള; ഇടയിൽ വരുന്ന.

Mean, or Means, s. മദ്ധ്യമം, ഇടത്തരം,
ഇട; അന്തരം; വക, ഉപായം, നിൎവാ
ഹം, വഴി, കഴിവ; വരവ; ഗതി.

Means of subsistence, വൃത്തി, കഴിച്ചി
ലിനുള്ള വഴി.

By all means, നിശ്ശങ്കം, സംശയം കൂ
ടാതെ.

By no means, ഒരുപ്രകാരത്തിലുമരുത.

Mean time, അന്തരം, ഇടയിൽ, ആ
സമയത്ത, മദ്ധ്യകാലം.

To Mean, v. n. മനസ്സിൽ തോന്നുന്നു, ഭാ
വിക്കുന്നു, അൎത്ഥമാകുന്നു.

To Mean, v. a. നിശ്ചയിക്കുന്നു, സങ്കല്പി
ക്കുന്നു.

Meander, s. കുഴിച്ചിൽ; ചുഴലുക; വളഞ്ഞ
വഴി; വളവ.

Meaning, s. ഭാവം, അഭിപ്രായം, അൎത്ഥം,
താത്പൎയ്യം, പൊരുൾ.

Meanly, ad. ഹീനമായി, നീചമായി, കു
റവായി, പൈക്കമായി.

Meanness, s. ഹീനത, കഴിവ; ലാഘവം,
പൈക്കം; പഞ്ഞം; കുറവ, ഇളപ്പം; ലുബ്ധ,
കൃപണത.

Measles, s. അഞ്ചാംപനി, പൊങ്ങൻപ
നി.

Measurable, a. അളക്കാകുന്ന, പരിമിത
മായുള്ള , മിതമായുള്ള, മട്ടുള്ള.

Measure, s. അളവ, താപ്പ, പരിമാണം,
പരിമിതി; പ്രമാണം; വീതം, താളം, ചു
വട, പാദം, രാഗം; വഴി.

To Measure, v. a. & n. അളക്കുന്നു; ഒഹ
രിവെക്കുന്ന; അളവുകാണുന്നു.

Measureless, a, അളവില്ലാത്ത.

Measurement, s. അളക്കുക, അളവ, പ്ര
മാണം.

Measurer, s. അളവുകാരൻ.

Meat, s. ഇറച്ചി, മാംസം, ആഹാരം, ഭ
ക്ഷണം.

Meatoffering, s. ആഹാരകാഴ്ച, നിവെ
ദ്യം.

Mechanic, s, യന്ത്രി, സൂത്രവെലക്കാരൻ,
തൊഴിലാളി; പണിക്കാരൻ.

Mechanic, യന്ത്രത്തിൽ സാമൎത്ഥ്യ
Mechanical, a. മുള്ള, സൂത്രപണിയുള്ള;
നികൃഷ്ടമായുള്ള.

Mechanics, s, യന്ത്രപ്രയൊഗം ,സൂത്രവിദ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/307&oldid=178161" എന്ന താളിൽനിന്ന് ശേഖരിച്ചത്