താൾ:CiXIV133.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LUN 288 LUS

Luctation, s. പൊരാട്ടം, വാദം; പിണ
ക്കം.

Luctiferous, Luctific, a. ദുഃഖമുണ്ടാക്കുന്ന.

To Lucubrate, v. 5. ഉറക്കം ഇളച്ച അ
ദ്ധ്യയനം ചെയ്യുന്നു, രാത്രിയിൽ പഠിക്കു
ന്നു.

Lucubration, s. രാത്രിയിലെ പഠിത്വം,
രാത്രിയിലുള്ള അദ്ധ്യയനം.

Luculent, a. തെളിവുള്ള, ശൊഭയുള്ള;
സ്വഛമായുള്ള; സ്പഷ്ടമായുള്ള; നിശ്ചയ
മുള്ള.

Ludicrous, a. ചിരിയുണ്ടാക്കുന്ന, പരി
ഹാസമുള്ള, വിളയാട്ടായുള്ള.

Ludification, s. പരിഹാസം, അപഹാ
സം.

To Lug, v. a. ഇഴെക്കുന്നു, പിടിച്ചുവലി
ക്കുന്നു; ഊരുന്നു.

Lug, s. ചെറിയമീൻ; അളവകൊൽ, ദ
ണ്ഡ, ചെവി.

Luggage, s. കനമുള്ള വസ്തു; സാമാനം.

Lugsail, s, ചതുരത്തിലുള്ള ഒരു കപ്പൽപാ
യ.

Lugubrious, a. ദുഃഖമുള്ള, ഖെദമുള്ള.

Lukewarm, s. വെതുപ്പായുള്ള, ഇളംചൂടു
ള്ള; ശീതൊഷ്ണമായുള്ള; ഉദാസീനമായു
ള്ള.

Lukewarmness, s. വെതുപ്പ, ഇളംചൂട,
മന്ദൊഷ്ണം; ഉദാസീനത.

To Lull, v, a. ഉറക്കുന്നു, താരാട്ടുന്നു; ശാ
ന്തമാക്കുന്നു.

Lull, s. ശാന്തത.

Lullaby, s, തൊട്ടിൽപാട്ട, താലൊലം, താ
രാട്ട.

Lumbago, s. എളിക്കുള്ള ഒരു മഹാ വെദ
ന, നടുവുകഴെപ്പ.

Lumber, s. ഉപകാരമില്ലാത്ത സാധന
ങ്ങൾ, അല്പവിലയുള്ള വസ്തുക്കൾ.

To Lumber, v. a. ഉപകാരമില്ലാത്ത ത
ട്ടമുട്ടുകളെ കൂട്ടിവെക്കുന്നു.

Luminary, s, വെളിച്ചം കാട്ടുന്ന വസ്തു,
വെളിച്ചം, പ്രകാശരൂപം; ഉപദെഷ്ടാവ.

Luminous, a. പ്രകാശമുള്ള, പ്രകാശിക്കു
ന്ന.

Lump, s. കട്ട; കൂട്ടം; പിണ്ഡം; കൂമ്പാരം;
അശെഷം, ആസകലം.

To Lump, v. a. ആസകലം എടുക്കുന്നു.

Lumping, a. വലിയ, കട്ടിയുള്ള, കനമുള്ള.

Lumpish, a. കട്ടിയുള്ള; മന്ദബുദ്ധിയുള്ള,
തടിയുള്ള.

Lumpy, a. കട്ടിയുള്ള.

Lunacy, s. ഭ്രാന്ത; ചന്ദ്രരൊഗം.

Lunar,
Lunary, a. ചന്ദ്രനൊടുചെൎന്ന.

Lunated, a. അൎദ്ധചന്ദ്രനെപൊലെ ആ
യിതീൎന്ന, ചന്ദ്രാകാരമായുള്ള.

Lunatic, a. ഭ്രാന്തുള്ള, ചന്ദ്രരൊഗമുള്ള.

Lunatic, s. ഭ്രാന്തൻ, പൈത്യക്കാരൻ.

Lunation, s. ചന്ദ്രഗതി.

Lunch, s. ചെറിയ ഭക്ഷണം, ചെ
Luncheon, റിയ ഊണ; ഒരു പിടി
ഭക്ഷണം.

Lune, s. അൎദ്ധചന്ദ്രാകാര വസ്തു.

Lunette, s. അൎദ്ധചന്ദ്രൻ.

Lungs, s. ശ്വാസനാഡികൾ.

Lunt, s, വെടിത്തിരി, കയറ്റുതിരി.

Lupine, s. വിശെഷമായ ഒരു വിധം പ
യറ; ഒരു വിധം പുഷ്പം.

Lurch, s. നിസ്സഹായത, മൊശം, നിരാ
ധാരം.

To Lurch, v, a. വിഴുങ്ങുന്നു; തട്ടിക്കുന്നു,
ചതിക്കുന്നു, മൊഷണം ചെയ്യുന്നു.

Lurcher, s. ചൊരൻ, തട്ടിക്കുന്നവൻ, ച
തിയൻ; പാത്തിരിക്കുന്ന നായ; അതിഭ
ക്ഷകൻ.

Lure, s. ഇര: ആകൎഷണം.

Lurid, a. മങ്ങലായുള്ള.

To Lurk, v. 5. പതിയിരിക്കുന്നു, പാളു
ന്നു; പതുങ്ങുന്നു, ഒളിച്ചിരിക്കുന്നു.

Lurker, s. പതിയിരിക്കുന്നവൻ.

Lurking—place, s. ഒളി, ഒളിപ്പിടം.

Luscious, a. അതിമധുരമായുള്ള , രസമു
ള്ള, രുചിയുള്ള, ഇഷ്ടമുള്ള.

Lusciousness, s. അതിമധുരം, അതിരു
ചി.

Lusorious, Lusory, a. സരസമുള്ള, വി
നൊദമുള്ള.

Lust, s. മൊഹം, ദുൎമ്മൊഹം, കാമം, മദം,
ദുരാശ, ഇഛ.

To Lust, v, 5. കാമിക്കുന്നു, മൊഹിക്കുന്നു,
ഇഛിക്കുന്നു, വാഞ്ച്ഛിക്കുന്നു.

Lustful, a. ദുൎമ്മൊഹമുള്ള, കാമമുള്ള, ദുരാ
ശയുളള.

Lustily, ad. പുഷ്ടിയായി, ഉറക്കെ, വീൎയ്യ
ത്തൊടെ.

Lustiness, s. ദെഹപുഷ്ടി, ശരീരാരൊ
ഗ്യം, കായബലം.

Lustration, s. വെള്ളംകൊണ്ട സ്വഛമാ
ക്കുക.

Lustre, s. കാന്തി, ശൊഭ, തെജസ്സ; ഒളി
വ; മിനുസം, ശ്രെഷ്ഠത, കീൎത്തി; അഞ്ച
സംവത്സരത്തെ ഇട.

Lustring, s. കാന്തിയുള്ള ഒരു വിധം പട്ട.

Lustrous, a, ശൊഭയുള്ള, ഒളിവുള്ള; കീ
ൎത്തിയുള്ള.

Lusty, a. ദെഹപുഷ്ടിയുള്ള, ആരൊഗ്യമു
ള്ള, കായബലമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/300&oldid=178154" എന്ന താളിൽനിന്ന് ശേഖരിച്ചത്