Jump to content

താൾ:CiXIV133.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LOO 286 LOS

Long, ad. നീളത്തിൽ, ദീൎഘത്തിൽ.

To long, v. n. വാഞ്ച്ഛിക്കുന്നു, കൊതിക്കു
ന്നു, ആഗ്രഹിക്കുന്നു.

Longboat, s. കപ്പലിന്റെ കൂടെയുള്ള വ
ലിയ തൊണി.

Longivity, s. ദീൎഘായുസ്സ, ചിരായുസ്സ.

Longimanous, a. കൈകൾ നീളമുള്ള.

Longimetry, a. ദൂരങ്ങളെ അളക്കുന്ന സൂ
ത്രം.

Longing, s. വാഞ്ച്ഛ, കൊതി, ആഗ്രഹം.

Longitude, s. നീളം, ഭൂചക്രത്തിന്റെ കി
ഴക്കപടിഞ്ഞാറുള്ള ചുറ്റളവ.

Longitudinal, a. നെടുനീളത്തിൽ അള
ക്കുന്ന, നെടുനീളത്തിലുള്ള.

Longsome, a. എറ നീണ്ട, എറ താമസമു
ള്ള.

Longsuffeating, s. ദീൎഘക്ഷമ.

Longsufferig, a. ദീൎഘക്ഷമയുള്ള, ക്ഷമ
യുള്ള.

Longways, Longwise, ad, നെടുനീള
ത്തിൽ, നീളത്തിൽ.

Longwinded, a. ദീൎഘശ്വാസമുള്ള, അസ
ഹ്യമായുള്ള.

To Look, v. n. & a. നൊക്കുന്നു, കാണു
ന്നു, ആലൊകനം ചെയ്യുന്നു; വിചാരിക്കു
ന്നു കാത്തിരിക്കുന്നു; ഭാവിക്കുന്നു; ശൊധ
നചെയ്യുന്നു.

To look about one, സൂക്ഷിച്ചുനൊക്കു
ന്നു, ജാഗരണം ചെയ്യുന്നു.

To look after, സൂക്ഷിക്കുന്നു, നൊക്കി
കൊള്ളുന്നു.

To look for, നൊക്കുന്നു; കാത്തിരിക്കുന്നു.

To look into, ശൊധനചെയ്യുന്നു.

To look on, പ്രമാണിക്കുന്നു; കാൎയ്യമാക്കു
ന്നു; വിചാരിക്കുന്നു; തൊന്നുന്നു; നൊ
ക്കികൊണ്ടുനില്ക്കുന്നു.

To look over, ഒത്തുനൊക്കുന്നു, പരീക്ഷ
കഴിക്കുന്നു.

To look out, നൊക്കുന്നു, അന്വെഷിക്കു
ന്നു, കാത്തുനില്ക്കുന്നു.

To look to, നൊക്കുന്നു, സൂക്ഷിക്കുന്നു;
കണ്ടുകൊള്ളുന്നു.

Look! interj. നൊക്ക, ഇതാ.

Look, s. നൊട്ടം, നൊക്ക; ആലൊകനം;
ഭാവം, മുഖഭാവം; ദൎശനം.

Looking—glass, s. കണ്ണാടി, ദൎപ്പണം.

Loom, s. തറി, തറിമരം.

To Loom, v. n. കാണായ്വരുന്നു, സമുദ്ര
ത്തിൽ കാണായ്വരുന്നു.

Loon, s. നീചൻ, ചണ്ഡാലൻ.

Loop, s. കുഴ, ചരട കൊൎക്കുന്ന ദ്വാരം.

Looped, a. കുഴകളുള്ള.

Loophole, s. കുഴ, സൂത്രദ്വാരം, വാതായ

നം, പഴുത; ഉപായം, കഴിവ.

To Loose, v. a. അഴിക്കുന്നു, തളൎത്തുന്നു,
അയക്കുന്നു, വിട്ടയക്കുന്നു; അഴിച്ചുവിടു
ന്നു, കുടുക്കതീൎക്കുന്നു.

To Loose, v. n. കപ്പൽ നീങ്ങിപൊകുന്നു.

Loose, a. അഴിഞ്ഞ, അയഞ്ഞ, മുറുക്കമില്ലാ
ത്ത; ആടുന്ന; ഇളക്കമുള്ള; അഴിമതിയാ
യുള്ള; ഒഴിവുള്ള, മലശൊധനയുള്ള; കുടു
ക്കില്ലാത്ത, അജാഗ്രതയുള്ള.

To break loose, കെട്ടപൊട്ടിച്ച ചാടി
പൊകുന്നു.

To get loose, അഴിഞ്ഞുപോകുന്നു, ഒഴു
കിപോകുന്നു.

To let loose, അഴിച്ചുവിടുന്നു, വിട്ടയ
ക്കുന്നു.

Loose, s. അഴിവ, അഴിച്ചിൽ, വിടുതൽ.

To Loosen, v. a. അയക്കുന്നു, അയവാക്കു
ന്നു; കെട്ടഴിക്കുന്നു; ഇളക്കുന്നു; മലശൊധ
നയുണ്ടാക്കുന്നു; വെർപിരിക്കുന്നു; വിടുന്നു.

Looseness, s. അയച്ചിൽ, അയവ; അഴി
മതി; ഇളക്കം; വയറഇളക്കം വയറൊഴി
ച്ചിൽ; അതിസാരം; ഊടാട്ടം, ചരവ.

To Lop, v. a. കൊതുന്നു, കൊമ്പിറക്കു
ന്നു; അറുത്തഖണ്ഡിക്കുന്നു.

Lop, s. ഇറക്കിയകൊമ്പ; ചെള്ള.

Loquacious, a. അധികം സംസാരിക്കു
ന്ന, പടപറയുന്ന.

Loquacity, s. പടവാക്ക, അതിപ്രസംഗം,
അധികസംസാരം.

Lord, s. കാൎത്താവ, യഹൊവാ; പ്രഭു, നാ
ഥൻ, യജമാനൻ; ൟശൻ, ൟശ്വരൻ;
സ്വാമി; കൎത്തൃഭൂതൻ; ഭൎത്താവ; സ്ഥാന
മാനപ്പെർ.

Lords of the Council, രാജമന്ത്രിമാർ.

To Lord, v. n. പ്രഭുത്വം ചെയ്യുന്നു, കൎത്ത
വ്യം ചെയ്യുന്നു.

Lordling, s. (നിന്ദ്യാൎത്ഥത്തിൽ ) കൎത്താവ.

Lordliness, s. കൎത്തവ്യത, ശ്രെഷ്ഠത, ശ്ലാ
ഘ്യത; വലിപ്പം; അഹമതി, ഗൎവ്വം.

Londly, a. കൎത്തൃത്വമുള്ള; ഗൎവ്വമുള്ള.

Lordship, s. കൎത്തൃത്വം, പ്രഭുത്വം, യജ
മാനസ്ഥാനം; സ്ഥാനമാനപ്പെർ.

Lore, s. പാഠം, ഉപദെശം, പഠിത്വം.

To Lose, v. a. നഷ്ടമാക്കുന്നു, ചെതംവ
രുത്തുന്നു, കളയുന്നു, ഇല്ലാതാക്കുന്നു വിരു
തതെറ്റുന്നു; ഭ്രമിപ്പിക്കുന്നു.

To Lose, v, n. തൊലിപിണയുന്നു, തൊ
ല്ക്കുന്നു; സാധിക്കാതിരിക്കുന്നു; നഷ്ടമാകു
ന്നു, ചെതമാകുന്നു; പൊയ്പൊകുന്നു, കാ
ണാതെ പൊകുന്നു, കളഞ്ഞുപൊകുന്നു;
ൻഇല്ലാതെ പോകുന്നു.

Loser, s. നഷ്ടമനുഭവിക്കുന്നവൻ; തൊൽ
ക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/298&oldid=178152" എന്ന താളിൽനിന്ന് ശേഖരിച്ചത്