Jump to content

താൾ:CiXIV133.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LIT 284 LO

Liquor, s, നീർപണ്ടം; വെള്ളപൊലെ
യുള്ള വസ്തു; മദ്യം.

To Lisp, v. n. കൊഞ്ഞപറയുന്നു; തെറ്റി
പ്പറയുന്നു.

List, s. ചാൎത്ത, വരിച്ചാൎത്ത, വരിയൊല;
അതിര; കീറ്റുശീല.

To List, v, n. ആഗ്രഹിക്കുന്നു, ഇഷ്ടപ്പെ
ടുന്നു, മനസ്സാകുന്നു, കാംക്ഷിക്കുന്നു.

To List, v, a. ഭടസെവയിൽ ചെൎക്കുന്നു,
പെർ ചാൎത്തുന്നു; പതിക്കുന്നു; പലനിറമു
ള്ള കീറ്റുശീല കൂട്ടിതൈക്കുന്നു, ചെവി
ക്കൊള്ളുന്നു, ശ്രദ്ധകൊടുക്കുന്നു.

Listed, a. പെർചാൎത്തിയ, പലനിറമുള്ള
കീറ്റുശീലകൂട്ടിതൈച്ച.

To Listen, v, n, ചെവിക്കൊള്ളുന്നു, ചെ
വിപാൎക്കുന്നു, ശ്രവിക്കുന്നു.

Listener, s. ചെവിക്കൊള്ളുന്നവൻ, ചെ
വിപാൎക്കുന്നവൻ.

Listless, a. വിചാരമില്ലാത്ത, ജാഗ്രതയി
ല്ലാത്ത, ആഗ്രഹമില്ലാത്ത, കാംക്ഷയില്ലാ
ത്ത, സൂക്ഷമില്ലാത്ത.

Listlessness, s. അജാഗ്രത, ആഗ്രഹമില്ലാ
യ്മ, താത്പൎയ്യമില്ലായ്മ.

Lit, preterit of To Light, കൊളുത്തി.

Litany, s, ലിത്താനി, പ്രാൎത്ഥനക്രമം.

Literal, a. വാക്കിന്റെ സാക്ഷാൽ അൎത്ഥമു
ള്ള, എഴുതിയ വാക്കിൻ പ്രകാരമുള്ള; പ
ദത്തിനടുത്ത; എഴുത്തിന എഴുത്തായുള്ള.

Literally, ad. ഖണ്ഡിതമായി, പദത്തിന
പദമായി.

Literary, a. പഠിത്വമുള്ള, അക്ഷരവിദ്യ
യുള്ള, വില്പത്തിയുള്ള.

Literate, a. പഠിത്വമുള്ള, വിദ്യയുള്ള.

Literati, s. pl, പഠിത്വമുള്ളവർ, വിദ്യയു
ള്ളവർ.

Literature, s. പഠിത്വം, വിദ്യ, അക്ഷര
പരിജ്ഞാനം.

Litharage, s. തുത്ഥം.

Lithe, Lithesome, a. വളയുന്ന, വഴക്ക
മുള്ള, മയമുള്ള.

Lithography, s. കല്ലിന്മെൽ ചിത്രവും മ
റ്റും കൊത്തി അച്ചടിക്കുക.

Lithotamist, s. കല്ലടപ്പ കീറുന്നവൻ.

Litigant, s. വഴക്കാടുന്നവൻ, വ്യവഹാ
രി, a. വഴക്കാടുന്ന.

To Litigate, v. a. & n. വഴക്കാടുന്നു, വി
വാദിക്കുന്നു, വ്യവഹാരം പറയുന്നു.

Litigation, s. വഴക്ക, വിവാദം, വ്യവ
ഹാരം.

Litigious, a. വഴക്ക പിടിക്കുന്ന, പൊരാ
ട്ടുള്ള, ശണ്ഠയുണ്ടാക്കുന്ന, വില്ലങ്കമുള്ള.

Litigiousness, s. വഴക്ക പിടിക്കുക, കല
ഹം, പൊരാട്ടം വില്ലങ്കം.

Litter, s. അന്തൊളം; ഒരു വക വാഹ
നം; മൃഗങ്ങൾക്ക കിടക്കുന്നതിന വിരിച്ച
വൈക്കൊൽ; ഒരുമിച്ചപെറ്റ കുട്ടികൾ;
അമാന്തമായി ചിതറിയ വസ്തുക്കൾ; മൃഗ
ങ്ങളുടെ പെർ.

To Litter, v, a, കുട്ടിയിടുന്നു; പെറുന്നു;
വസ്തുക്കളെ നാനാവിധമാക്കിയിടുന്നു;
വൈക്കൊൽ വിരിക്കുന്നു.

Little, a, ചെറു, ചെറിയ, കൊച്ച, കുറി
യ, അല്പമായുള്ള, ചുരുങ്ങിയ, എതാനും,
ൟഷൽ.

Little, s. അല്പം, അസാരം, ഇത്തിരി, ചി
ല്ലറ, ഉമ്മിണി, തെല്ല.

Little, ad. കുറെ, കുറഞ്ഞൊന്ന.

Littleness, s. ചെറുപ്പം, അല്പത്തരം.

Littoral, a. തീരത്തൊടുചെൎന്ന, സമുദ്രതീ
രത്തൊട സംബന്ധിച്ച

Liturgy, s. പ്രാൎത്ഥനക്രമം, പരസ്യമായു
ള്ള ദൈവൊപാസനവിധി.

To Live, v. n. ജീവിക്കുന്നു, ജീവിച്ചിരി
ക്കുന്നു, ജീവനൊടിരിക്കുന്നു, ഉയിരൊടി
രിക്കുന്നു; ഇരിക്കുന്നു; വസിക്കുന്നു, പാൎക്കു
ന്നു; മെവുന്നു, ഉപജീവനംകഴിക്കുന്നു; സ
ഞ്ചരിക്കുന്നു; കെടാതിരിക്കുന്നു.

Live, a. ജീവനുള്ള; ഉണൎച്ചയുള്ള, ചുണ
യുള്ള, ചുറുക്കുള്ള, കെടാത്ത, എരിയുന്ന.

Livelihood, s. ജീവനം, ഉപജീവനം,
പിഴെപ്പ, വൃത്തി.

Liveliness, s. ഉണൎച്ച, ചുണ, ഉന്മെഷം;
ചൈതന്യം.

Livelong, a. താമസമുള്ള; നിലനില്ക്കുന്ന.

Lively, a. ഉണൎച്ചയുള്ള, ചുണയുള്ള, ഉന്മെ
ഷമുള്ള, ചൊടിപ്പുള്ള, പ്രസരിപ്പുള്ള.

Lively, ad. ഉണൎച്ചയായി, ഉന്മെഷമായി,
ചൊടിപ്പായി.

Liver, s. കരള; ജീവിക്കുന്നവൻ.

Livery, s. പരിജനങ്ങൾക്ക കൊടുക്കുന്ന
ഉടുപ്പ.

Liveryman, s. പരിജനങ്ങളിൽ ഒരുത്തൻ;
താണഭൃത്യൻ.

Livery—stable, s. കുതിരശ്ശാല.

Lives, s. pl. of Life, ജീവങ്ങൾ.

Livid, a. കരുവാളിച്ച, നിറഭെദമുള്ള.

Lividity, s, കരുവാളിപ്പ, അടികൊണ്ടു
ണ്ടാകുന്ന നിറം, നിറഭെദം.

Living, s. ജീവനം, ഉപജീവനം, പിഴെ
പ്പ, ആദരവ; അഹൊവൃത്തി; പട്ടക്കാര
ന്റെ ഇടവക അനുഭവം.

Livre, s. പ്രാൻസരാജ്യത്തിൽ ഒരു വക
വെള്ളിനാണിയം.

Lixivium, s. ചാരവെള്ളം.

Lizard, s. പല്ലി, ഗൌളി.

Lo! interj. ഇതാ, അതാ; കണ്ടാലും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/296&oldid=178150" എന്ന താളിൽനിന്ന് ശേഖരിച്ചത്