താൾ:CiXIV133.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LIG 282 LIM

Life, s. ജീവൻ, ഉയിർ, പ്രാണൻ; ജീവ
നം, ജീവിതം; ഇരിപ്പ, സ്ഥിതി, നടപ്പ;
ആയുസ്സ, ജന്മം; ചുണ; ചൈതന്യം.

Lifeblood, s. മൎമ്മരക്തം.

Lifeguard, s. രാജാവിന്റെ മെയ്ക്കാവല്ക്കാ
രൻ: അകമ്പടിക്കാരൻ.

Lifeless, a. ജീവനില്ലാത്ത, നിൎജ്ജീവനാ
യുള്ള; ചൈതന്യമില്ലാത്ത.

Lifestring, s. ജീവനാഡി.

Lifetime, s. ജീവകാലം, ആയുസ്സുകാലം,
പ്രാണകാലം.

To Lift, v, a. പൊക്കുന്നു, ഉയൎത്തുന്നു; ഒ
ങ്ങുന്നു, എടുക്കുന്നു, താങ്ങുന്നു; കൈയിൽ
തൂക്കുന്നു; വലുതാക്കുന്നു, വൎദ്ധിപ്പിക്കുന്നു,
നിഗളിക്കുന്നു.

Lift, s. പൊക്കുക, ഉയൎത്തുക, താങ്ങൽ.

ligament, s. കെട്ട, ബന്ധനം, കൂട്ടികെ
ട്ട; എപ്പ.

Ligation, s. കൂട്ടികെട്ടുക, മുറുക്കം.

Ligature, s. കെട്ട, ബന്ധനം, കൂട്ടികെട്ട.

Light, s. വെളിച്ചം, പ്രകാശം; പകൽ;
ജ്ഞാനം, കൂട്ടികെട്ട.

Light, a. ഘനമില്ലാത്ത, ലഘുവായുള്ള ഭാ
രമില്ലാത്ത, എളുപ്പമുള്ള, പ്രയാസമില്ലാ
ത്ത; സാരമില്ലാത്ത; ചുറുക്കുള്ള, വെഗമു
ള്ള; കുഴക്കില്ലാത്ത; ഉന്മെഷമുള്ള, ഇളമന
സ്സുള്ള, തെളിവുള്ള; വെട്ടമുള്ള; വെണ്മയു
ള്ള.

Light, ad. ലഘുവായി, എളുപ്പമായി

To Light, v. a. കൊളുത്തുന്നു; വെട്ടം കാ
ട്ടുന്നു; വെളിച്ചം കാട്ടുന്നു; ചുമട ഇറക്കുന്നു;
വെളിച്ചമാക്കുന്നു.

To Light, v. n. ഇടകൂടുന്നു; ഇറങ്ങുന്നു;
വീഴുന്നു; തട്ടുന്നു; ഇരിക്കുന്നു.

To Lighten, v, n. ഇടിമിന്നുന്നു, മിന്നു
ന്നു.

To Lighten, v. a. പ്രകാശിപ്പിക്കുന്നു, പ്ര
കാശമാക്കുന്നു; ഭാരമില്ലാതാക്കുന്നു; ലഘു
വാക്കുന്നു; സന്തൊഷിപ്പിക്കുന്നു.

Lighter, s. കപ്പലിലെ ചരക്കുകൾ ഇറക്കു
വാനുള്ള വലിയ തൊണി.

Lighterman, s. മെപ്പടി തൊണിക്കാരൻ.

Lightfingered, a. കൈവെഗമുള്ള, തട്ടി
കൊണ്ടുപോകുന്ന.

Lightfooted, a, വെഗം ഒടുന്ന, ചുറുക്കുള്ള.

Lightheaded, a, വിചാരമില്ലാത്ത, സ്ഥിര
മില്ലാത്ത; തലചുറ്റലുള്ള, ബുദ്ധിഭ്രമമുള്ള.

Lighthearted, a. ആമൊദമുള്ള, ഉന്മെ
ഷമുള്ള, സന്തൊഷമുള്ള.

Lighthouse, s. കപ്പലുകൾക്ക വെട്ടം കാട്ടു
വാനായിട്ട പണിയപ്പെട്ട ഉയൎന്ന മാളി
ക.

Lightly, ad. ഘനംകൂടാതെ, എളുപ്പത്തിൽ,
ലഘുവായി; അസംഗതിയായി; സന്തൊ
ഷമായി; ഉല്ലാസമായി; വെഗത്തിൽ, ചു
റുക്കെ.

Lightminded, a. ഇള മനസ്സുള്ള, സ്ഥിരമി
ല്ലാത്ത.

Lightness, s, ലഘുത്വം, ഘനമില്ലായ്മ; അ
സ്ഥിരത; പാതിവ്രത്യമില്ലായ്മ; ചുറുക്ക,
വെഗം.

Lightning, s. മിന്നൽ, ഇടിതീ, കൊള്ളി
യാൻ.

Lights, s. pl. ശ്വാസനാഡികൾ.

Lightsome, a. പ്രകാശമുള്ള, തെളിവുള്ള;
സന്തൊഷമുള്ള, ആമാദമുള്ള.

lightsomeness, s. പ്രകാശം, തെളിവ;
സന്തൊഷം, ആമൊദം.

Ligneous, a. മരംകൊണ്ടതീൎത്ത, മരം
പൊലെയുള്ള.

Ligure, s. ഒരു വക രത്നം.

Like, a. പൊലെയുള്ള, അനുരൂപമുള്ള;
ഛായയുള്ള; പ്രതിമയുള്ള, സദൃശമായുള്ള,
ഒത്ത; സമമായുള്ള, തുല്യമായുള്ള.

Like, s. സാമ്യം; ഛായ; അനുരൂപത; ഇ
ഷ്ടം, പ്രിയം.

Like and dislike, പ്രിയം, അപ്രിയം.

Like, ad. അപ്രകാരം, പൊലെ, നിഭ
മായി; പക്ഷെ.

To Like, v. a & n. തെരിഞ്ഞെടുക്കുന്നു; ഇ
ഷ്ടമാകുന്നു, ബൊധിക്കുന്നു, പ്രിയമാകു
ന്നു.

Likelihood, s. സന്ദിഗ്ധ ഭാവം, തൊ
ന്നൽ, സങ്കല്പം; ഇട, സംഗതി.

Likely, a. പ്രിയമാകതക്ക, ഇഷ്ടമുള്ള; ത
ക്ക, അപ്രകാരമുള്ള.

Likely, ad. പക്ഷെ.

To Liken, v. a. സദൃശമാക്കുന്നു, ഉപമി
ക്കുന്നു; സമമാക്കുന്നു; തുല്യമാക്കുന്നു, ഒപ്പ
മാക്കുന്നു.

Likeness, s. സാദൃശം, ഉപമ, നിഭം,
സാമ്യത, അനുരൂപം, ഛായ, ഭാഷ, പ്ര
തിമ; തുല്യൻ, നിഭൻ.

Likewise, ad. അപ്രകാരം തന്നെ; അ
ങ്ങിനെ തന്നെ; പിന്നെയും; അതുമല്ലാ
തെ.

Liking, s. ശരീരപുഷ്ടി, രുചി, പ്രിയം,
കാംക്ഷ.

Lily, s. ഒരു വക നല്ലപുഷ്പം.

Limature, s. അരപ്പൊടി, രാക്കുപൊടി.

Limation, s. രാക്ക.

Limb, s. അവയവം, അംഗം; കൊമ്പ;
വക്ക.

Limbec, s. മദ്യവും മറ്റും കാച്ചുന്ന പാ
ത്രം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/294&oldid=178148" എന്ന താളിൽനിന്ന് ശേഖരിച്ചത്