Jump to content

താൾ:CiXIV133.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LAX 277 LAY

To Lave, v. a. കഴുകുന്നു; കുളിപ്പിക്കുന്നു;
കൊരുന്നു.

Laver, s. കുളിക്കുന്നപാത്രം, തൊട്ടി.

To Laugh, v. n. ചിരിക്കുന്നു, ഹസിക്കു
ന്നു.

To Laugh, v. a. പരിഹസിക്കുന്നു, അപ
ഹസിക്കുന്നു.

Laugh, s. ചിരി, ഹാസം; പരിഹാസം.

Laughable, a ചിരിയുണ്ടാക്കതക്ക.

Laughter, s. ചിരിക്കുന്നവൻ, ഹാസ്യക്കാ
രൻ.

Laughingstock, s. എല്ലാവരും ചിരിക്കത
ക്കകാരണം, പരിഹാസ മൂലം, ഫലിതം.

Laughter, s. ചിരി, ഹാസം, ഹാസ്യം;
പരിഹാസം.

Lavish, a, അധികംചിലവഴിക്കുന്ന, ധാ
രാളമായുള്ള, ദുൎവ്യയമായുള്ള; ചിതറിക്കു
ന്ന, അഴിച്ചിലുള്ള.

To Lavish, v. a. ധാരാളമായി ചിലവഴി
ക്കുന്നു, ദുൎവ്യയം ചെയ്യുന്നു, ചിതറിച്ചുകള
യുന്നു; അഴിക്കുന്നു, അഴിമതിയാക്കുന്നു.

Lavisher, s. ദുൎവ്യയക്കാരൻ, അഴിച്ചിൽ
ചെയ്യുന്നവൻ.

Lavishment, Lavishness, s. ധാരാളചി
ലവ, അതിവ്യയം; പാഴ്ചിലവ, അഴി
ച്ചിൽ.

To Launch, v. a. കപ്പൽ ഇറക്കുന്നു; തള്ളി
യിറക്കുന്നു; കരവിട്ട നീക്കുന്നു.

To Launch, v. n. കടലിലെക്ക തള്ളികൊ
ണ്ടുപൊകുന്നു; വലഞ്ഞുനടക്കുന്നു; വിസ്ത
രിച്ചുപറയുന്നു.

Laundress, s. അലക്കുകാരി.

Laundry. s. വസ്ത്രം അലക്കുന്ന സ്ഥലം;
അലക്ക.

Laureat, s. രാജകവിതക്കാരൻ.

Laurel, s. പുന്നവൃക്ഷം.

Law, s. നീതി, ന്യായം, രാജനീതി; ച
ട്ടം; കല്പന; വ്യവഹാരം, വഴക്ക; സ്മൃതി
ശാസ്ത്രം, വെദപ്രമാണം, ന്യായപ്രമാ
ണം; വിധി.

Lawful, a. ന്യായമുള്ള, നീതിയുള്ള.

Lawfulness, s. ന്യായം, നീതി.

Lawgiver, Lawmaker, s. ന്യായദാതാ
വ, നീതികൎത്താവ.

Lawless, a. അന്യായമുള്ള, അക്രമമുള്ള,
ദുൎന്നയമുള്ള; ന്യായവിരൊധമുള്ള.

Lawn, s. മൈഥാനം; വൃക്ഷാദികളില്ലാ
ത്ത സ്ഥലം; മഹാ നെരിയ വെള്ളശ്ശീല.

Lawsuit, s. വ്യവഹാരം, വ്യാല്ല്യം, വഴക്ക,
വിവാദം.

Lawyer, s. ശാസ്ത്രജ്ഞൻ, ശാസ്ത്രി, നീതി
ജ്ഞൻ, വെദജ്ഞൻ, ന്യായക്കാരൻ.

Lax, a. അയവുള്ള, അയഞ്ഞ, തളൎന്ന; അ

ഴിഞ്ഞ; മുറുക്കമില്ലാത്ത, അഴിമതിയുള്ള; ഇ
ളക്കമുള്ള; ഊടാട്ടമുള്ള.

Lax. s. അയവ, വയറൊഴിവ, ഒഴിച്ചിൽ.

Laxative, a. വയറിളക്കുന്ന, മലശൊധ
നയുണ്ടാക്കുന്ന.

Laxity, Laxness, s. അയവ, അയച്ചിൽ;
അഴിവ; അഴിമതി; വയറിളക്കം, ഒഴി
ച്ചിൽ; മുറുക്കമില്ലായ്മ; ഊടാട്ടം.

Lay, preterit of To Lie, കിടന്നു.

To Lay, v. a. വെക്കുന്നു, ഇടുന്നു, നെടി
വെക്കുന്നു; സ്ഥാപിക്കുന്നു; വാതകൂറുന്നു;
ശമിപ്പിക്കുന്നു; മെശയിൽ വെക്കുന്നു; അ
ടക്കുന്നു; ചെടികളുടെ കൊമ്പമണ്ണിൽ വ
ളച്ചുവെച്ച വെർപിടിപ്പിക്കുന്നു; മുട്ടയിടു
ന്നു; ബലംചെയ്യുന്നു; ചുമത്തുന്നു, എല്പിക്കു
ന്നു; എറിഞ്ഞകളയുന്നു.

To lay apart, നീക്കിവെക്കുന്നു, വെണ്ടാ
യെന്നവെക്കുന്നു.

To lay aside, വെച്ചുകളയുന്നു.

To lay away, വിട്ടുകളയുന്നു.

To lay before, ബൊധിപ്പിക്കുന്നു, വെ
ളിപ്പെടുത്തുന്നു, കാണിക്കുന്നു.

To lay by, വെച്ചുസൂക്ഷിക്കുന്നു, പിരിച്ച
യക്കുന്നു.

To lay down, ൟടു വെക്കുന്നു, വിടുന്നു,
ഉപെക്ഷിക്കുന്നു; താത്തുവെക്കുന്നു; കി
ടത്തുന്നു; ചട്ടംവെക്കുന്നു.

To lay for, പതിയിരുത്തുന്നു, ഒറ്റുവെ
ക്കുന്നു.

To lay forth, വിസ്തരിക്കുന്നു, ശവത്തെ
ഉചിതമാംവണ്ണം വെക്കുന്നു.

To lay hold of, പിടിക്കുന്നു, പറ്റുന്നു.

To lay in, കൂട്ടി വെക്കുന്നു, ചരതിക്കുന്നു.

To lay on, ബലം ചെയ്യുന്നു, ഹെമിക്കു
ന്നു; എല്പിക്കുന്നു.

To lay open. തുറന്നുവെക്കുന്നു, കാണി
ക്കുന്നു.

To lay over, മൂടുന്നു, വിശെഷമായി
അലങ്കരിക്കുന്നു.

To lay out, മുടക്കുന്നു, ചിലവിടുന്നു; വെ
ട്ടത്താക്കുന്നു; ചട്ടം കെട്ടുന്നു; ശ്രമിക്കു
ന്നു.

To lay to, എല്പിക്കുന്നു, ദണ്ഡിക്കുന്നു, അ
സഹ്യപ്പെടുത്തുന്നു.

To lay together, കൂട്ടിച്ചെൎക്കുന്നു.

To lay under, കീഴടക്കുന്നു.

To lay up, കിടത്തുന്നു: ചരതിക്കുന്നു,
നിക്ഷെപിക്കുന്നു, വെച്ചുസൂക്ഷിക്കുന്നു.

To lay about, നാലുപാടും അടിക്കുന്നു,
നന്നായി ശ്രദ്ധപ്പെടുന്നു.

To lay at, കൊള്ളുന്നു, എശുന്നു.

To lay in for, വട്ടം കൂട്ടുന്നു.

To lay on, തല്ലുന്നു, കയ്യെറ്റം ചെയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/289&oldid=178143" എന്ന താളിൽനിന്ന് ശേഖരിച്ചത്