Jump to content

താൾ:CiXIV133.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LAT 276 LAU

Lapse, s. വീഴ്ച, പതിത്വം; പിഴ, ചെറു
തെറ്റ; കാലപ്പഴക്കം, കാലകഴിവ.

To Lapse, v. n. വീഴുന്നു, തെറ്റുന്നു; കാ
ലം കഴിയുന്നു, കഴിഞ്ഞുപോകുന്നു; പതി
യുന്നു.

Lapwing, s. ഒരു വക പക്ഷിയുടെ പെർ.

Lapwork, s. കവിഴ്ത്തു പണി.

Larboard, s. കപ്പലിന്റെ ഇടത്തെഭാഗം.

Larceny, s. കളവ, കള്ളം.

Lard, s. പന്നിനെയ്യ

To Lard, v. a. പന്നിക്കുകൊഴുപ്പു വരുത്തു
ന്നു, കൊഴുപ്പിക്കുന്നു.

Larder, s. ഇറച്ചിവെച്ച സൂക്ഷിക്കുന്ന സ്ഥ
ലം.

Large, a. വലിയ, വണ്ണമുള്ള; ധാരാളമു
ള്ള, പിനമായുള്ള; വിസ്താരമുള്ള, വിശാ
ലമുള്ള

Largeness, s. വലിപ്പം, വണ്ണം; വിസ്താ
രം, വിശാലത.

Largess, s. സമ്മാനം, കാണിക്ക, ദാനം.

Lark, s. വാനംപാടിപ്പക്ഷി, ഭരദ്വാജകം.

Larum, s. അയ്യംവിളി, ആൎത്തനാദം, കൂ
ക്കുവിളി; ഉറക്കെ ശബ്ദിക്കുന്ന ഒരു യന്ത്രം.

Lascivious, a, കാമമദമുള്ള, കാമവികാ
രമുള്ള, മൊഹമുള്ള

Lasciviousness, a. കാമാതുരത, കാമവി
കാരം.

Lash, s, ചമ്മട്ടിയുടെ നെൎത്ത തല, കൊ
രടാവ; അടി, കൊൾ.

To Lash, v. a. ചമ്മട്ടിയും മറ്റുംകൊണ്ട
അടിക്കുന്നു; അടിക്കുന്നു, കൊള്ളിക്കുന്നു;
കൂട്ടികെട്ടുന്നു.

Lass, s, വെണ്ണ, പെൺപൈതൽ, പെ
ൺകുട്ടി, കന്യക.

Lassitude, s. തളൎച്ച, ആലസ്യം, തന്ദ്രി;
വിഷണ്ഡത.

Last, a. ഒടുക്കത്തെ, അവസാനമായുള്ള;
പിമ്പുള്ള; കഴിഞ്ഞ.

Last, s. ചെരിപ്പിന്റെ അച്ച; താപ്പ, അ
ളവ.

Last, ad, ഒടുക്കം, ഒടുക്കത്ത, അവസാന
ത്തിങ്കൽ.

To Last, v. n. ൟടുനില്ക്കുന്നു, നിലനി
ല്ക്കുന്നു.

Lasting, a. ൟടുനില്ക്കുന്ന, ൟടുള്ള, നി
ലനില്ക്കുന്ന, സ്ഥിരമായുള്ള.

Lastly, ad, ഒടുക്കത്ത, ഒടുക്കം.

Latch, s. കതകിന്റെ കൊളുത്ത, കുറ്റി,

To Latch, v, a. കൊളുത്തുന്നു, കൊളുത്തി
ടുന്നു; പൂട്ടുന്നു.

Latchet, s, ചെരിപ്പിന്റെ വാറ.

Late, a. താമസിച്ച, താമസമുള്ള; ഒടുക്ക
ത്തെ, കാലംചെയ്ത, കഴിഞ്ഞ മാറിപ്പൊയ.

Late, ad. നെരം വൈകിട്ട, താമസിച്ച.

Lately, ad. കുറെ മുമ്പെ, കുറെ നാൾ മു
മ്പെ; നൂതനമായി; നല്ലപ്പൊൾ.

Lateness, s. വൈകൽ, താമസം, നെര
നീക്കം.

Latent, s. ഗൂഢമായുള്ള , മറവുള്ള, രഹ
സ്യമായുള്ള.

Lateral, a. പാൎശ്വഭാഗമായുള്ള, പാൎശ്വഭാ
ഗത്തിൽനിന്നുണ്ടാകുന്ന.

Laterally, ad. പാൎശ്വമായി, പാൎശ്വഭാഗ
ത്തിൽ.

Lath, s. പട്ടിക, വാരി.

To Lath, v. a, പട്ടിക തറെക്കുന്നു; വാരി
കെട്ടുന്നു.

Lathe, s. കടച്ചിൽകാരന്റെ യന്ത്രം.

To Lather, v. n. ചവല്ക്കാരപ്പതയുണ്ടാകു
ന്നു.

To Lather, v, n. ചവല്ക്കാരപതയിടുന്നു.

Lather, s. ചവല്ക്കാരവും നീരും കൊണ്ടു ഉ
ണ്ടാക്കിയപത.

Latin, s. ലത്തീൻ ഭാഷ, a. ലത്തീൻ ഭാഷ
യുള്ള.

Latinism, s. ലത്തീൻ ഭാഷാരീതി.

Latinist, s. ലത്തീൻ ഭാഷ പഠിച്ചവൻ.

To Latinize, v. a. ലത്തീൻവാക്ക പ്രയൊ
ഗിക്കുന്നു; ലത്തീൻ പറയുന്നു.

Latish, a. അസാരം വൈകിയ.

Latitude, s. അകലം, വിസ്താരം, ദൂരം;
ഭൂചക്രത്തിലെ തെക്കും വടക്കുമുള്ള അള
വ, ദൂരം; നടപ്പ.

Latitudinarian, s. വെദമാൎഗ്ഗത്തെ കുറി
ച്ച ബഹു വിധത്തിൽ തെറ്റായി വിചാ
രിക്കുന്നവൻ.

Latitudinarian, a. അടങ്ങാത്ത വിചാര
മുള്ള.

Latrant, a, കുരെക്കുന്ന, മുരളുന്ന.

Latria, s. അതിശ്രെഷ്ഠമായ ദൈവാരാ
ധന.

Latten, s. പിച്ചള; ൟയം പൂശിയ ഇരി
മ്പ.

Latter, a, രണ്ടിൽ ഒടുക്കത്തെ; ഇപ്പൊഴ
ത്തെ.

Lattice, s. കിളിവാതിൽ, ജാലകം, അഴി
വാതിൽ,

Lavation, s. കഴുകൽ, ക്ഷാളനം.

Lavatory, s. കഴുകുന്നവസ്തു; ധാര; കുളി
പ്പുര.

Laud, s. പുകഴ്ച, സ്തുതി, സ്തൊത്രം.

To Laud, v. a. പുകഴ്ത്തുന്നു, സ്തുതിക്കുന്നു.

Laudable, a. പുകഴ്ത്തതക്ക, സ്തുതിക്ക യൊ
ഗ്യമായുള്ള, സ്തുത്യം.

Laudanum, s, കറുപ്പും ചാരായവും കൊ
ണ്ട ഉണ്ടാക്കിയ ഔഷധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/288&oldid=178142" എന്ന താളിൽനിന്ന് ശേഖരിച്ചത്