താൾ:CiXIV133.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INT 265 INT

Interpellation, s. വിളി, വരുത്തുക.

To Interpolate, v. a. അനുചിതമായിവാ
ക്യങ്ങളെ കൂട്ടിവെക്കുന്നു; ആവൎത്തിക്കുന്നു.

Interpolation, s. അനുചിതമായി കൂട്ടി
ചെൎക്കപ്പെട്ടവാക്ക.

Interpolator, s. അനുചിതമായി വാക്യങ്ങ
ളെ കൂട്ടിച്ചെൎക്കുന്നവൻ.

To Interpose, v. a. തടവുചെയ്യുന്നു, വി
രൊധിക്കുന്നു, വിലക്കുന്നു; മദ്ധ്യത്തിൽ ഇ
ടുന്നു.

To Interpose, v. n. തടസ്ഥം നില്ക്കുന്നു, മ
ദ്ധ്യസ്ഥം നില്ക്കുന്നു.

Interposer, s. തടസ്ഥക്കാരൻ, മദ്ധ്യസ്ഥൻ.

Interposition, s. തടസ്ഥം, മദ്ധ്യസ്ഥം.

To Interpret, v. a. പൊരുൾതിരിക്കുന്നു,
അൎത്ഥംപറയുന്നു, പരിഭാഷപ്പെടുത്തുന്നു;
വ്യാഖ്യാനിക്കുന്നു.

Interpretable, a. അൎത്ഥംപറയാകുന്ന.

Interpretation, s, പരിഭാഷ, പൊരുൾ
തിരിപ്പ, അൎത്ഥം പറയുക; വ്യാഖ്യാനം.

Interpreter, s. അൎത്ഥം പറയുന്നവൻ, ഭാ
ഷക്കാരൻ, പരിഭാഷി, ദ്വിഭാഷി.

Interregnum, Interreign, s, അരാജകസ
മയം, ഒരു രാജാവ മരിച്ചിട്ട മറ്റൊരു
രാജാവ എൎപ്പെടുന്നതുവരെയുള്ള സമയം.

To Interrogate, v. a. & n. ചൊദ്യംചൊ
ദിക്കുന്നു,ചൊദിക്കുന്നു, ചൊദ്യംചെയ്യുന്നു;
പുച്ഛിക്കുന്നു.

Interrogation, s. ചൊദ്യം; അനുയാഗം;
പുച്ഛം; എഴുത്തിൽ ൟ അടയാളം (?).

Interrogative, s., വ്യാകരണത്തിൽ ആര
എന്ന ചൊദ്യവാക്യം.

Interrogator, s, ചൊദിക്കുന്നവൻ, ചൊ
ദ്യംചൊദിക്കുന്നവൻ, പൃച്ഛകൻ.

Interrogatory, s. ചൊദ്യം, അന്വെഷ
ണം.

Interrogatory, a. ചൊദ്യമുള്ള.

To Interrupt, v. a. തടയുന്നു, വിഘ്നംവ
രുത്തുന്നു, മുടക്കുന്നു, നിൎത്തുന്നു, കുഴക്കു
ന്നു; അസഹ്യപ്പെടുത്തുന്നു, ബുദ്ധിമുട്ടിക്കു
ന്നു; വിഭാഗിക്കുന്നു.

Interruption, s. തടവ, വിരൊധം, വി
ഘ്നം, മുടക്ക, നിൎത്ത, കുഴക്ക; അസഹ്യം,
ബുദ്ധിമുട്ട.

To Intersect, v. a. വിഭാഗിക്കുന്നു, കണ്ടി
ക്കുന്നു, മുറിക്കുന്നു.

To Intersect, v. n. മുറിയുന്നു.

Intersection, s, വരികളിൽ ഒന്നിനൊന്ന
മുറിയുന്ന ഇടം.

To Intersert, v. a. മറ്റ ചിലതിനൊട കൂ
ടെ വെക്കുന്നു, ഇടയിൽ കൂട്ടിചെൎക്കുന്നു.

Intenseition, s. ഇടയിൽ കൂടെ വെക്കുക,
ഇടയിൽ കൂടെ വെച്ച വസ്തു, ഇടച്ചേരുക.

To Intersperse, v. a. അവിടവിടെ ഇ
ടയിൽ വിതറുന്നു.

Interspersion, s. അവിടവിടെ വിതറുക,
തൂകൽ.

Interstice, s. ഇട, സന്ധി.

Intertexture, s. കൂട്ടിനൈതവസ്തു, കൂട്ടി
മടച്ചിൽ.

To Intertwine, v. a. കൂട്ടിപ്പിരിക്കുന്നു, കൂട്ടി
പിരിമുറുക്കുന്നു, കൂട്ടിമടയുന്നു, പിന്നുന്നു.

Interval, s. ഇട, സന്ധി, മദ്ധ്യകാലം, അ
ന്തരം, അഭ്യന്തരം, അന്തരാളം.

To Intervene, v. n. മദ്ധ്യത്തിൽ വരുന്നു,
ഇടയിൽ വരുന്നു, അന്തൎഭവിക്കുന്നു, അ
ന്തരിക്കുന്നു.

Intervention, s, മദ്ധ്യസ്ഥം, തടസ്ഥം;
ഇടയിലുള്ള വരവ.

To Intervert, v. a. മാറ്റംചെയ്യുന്നു, മറി
ക്കുന്നു.

Interview, s. കൂടികാഴ്ച, തമ്മിൽ കാണുക.

To Intervolve, v. a. ഒന്നിന ഒന്ന അ
കത്തായി ചുരുട്ടുന്നു.

To Interweave, v. a. ഇടയിൽ കൂട്ടിനെ
യ്യുന്നു, കൂട്ടിമടയുന്നു; ഇടകലൎത്തുന്നു.

Intestable, a. മരണപത്രിക എഴുതുവാൻ
അധികാരമില്ലാത്ത.

Intestate, a. മരണപത്രിക എഴുതാതെ
മരിക്കുന്ന.

Intestinal, a. കുടൽ സംബന്ധിച്ച.

Intestine, a. അകത്ത, അന്തൎഭാഗത്ത.

Intestines, s. pl. കുടലുകൾ.

To Inthral, v. a. ദാസ്യമാക്കുന്നു, അടി
മയാക്കുന്നു.

Inthralment, s. ദാസ്യവൃത്തി, അടിമ.

Intimacy, s. ആപ്തസ്നെഹം, പ്രാണസ്നെ
ഹം, അടുപ്പം.

Intimate, a. അകത്തെ, ഉള്ളിലെ മന
ചെൎച്ചയായുള്ള; ഉറ്റ, അടുപ്പമുള്ള, ആ
പ്തസ്നെഹമുള്ള.

Intimate, s. ഉറ്റബന്ധു, അടുത്ത സ്നെ
ഹിതൻ, സഖി, ആപ്തൻ.

To Intimate, v. a. സൂചിപ്പിക്കുന്നു, സം
ജ്ഞ കാട്ടുന്നു, അനുഭാവം കാട്ടുന്നു, അറി
യിക്കുന്നു.

Intimately, ad. മനചെൎച്ചയായി, ആപ്ത
മായി, അടുപ്പമായി; നല്ലവണ്ണം.

Intimation, s. സൂചകം, സംജ്ഞ, അനു
ഭാവം, അറിയിപ്പ.

To Intimidate, v. a. ഭയപ്പെടുത്തുന്നു, വി
രട്ടുന്നു, അധൈൎയ്യപ്പെടുത്തുന്നു.

Intimidation, s. വിരട്ട, ഭയപ്പെടുത്തൽ.

Into, prep. ഇലെക്ക, അകത്തെക്ക, ഇള്ളി
ലെക്ക, ആയിട്ട.

Intolerable, a. സഹിച്ചുകൂടാത്ത, ദുസ്സഹ


M m

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/277&oldid=178131" എന്ന താളിൽനിന്ന് ശേഖരിച്ചത്