Jump to content

താൾ:CiXIV133.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INL 259 INO

To Injoin, v. a. കല്പിക്കുന്നു, നിൎദ്ദെശിക്കുന്നു.

Iniquitous, a. അന്യായമുള്ള, ദുഷ്ടതയുള്ള,
അകൃത്യമുള്ള.

Iniquity, s. അന്യായം, അനീതി, അക്ര
മം, അകൃത്യം, ദുഷ്ടത.

Initial, a. ആദിയിങ്കലുള്ള, പ്രഥമമായുള്ള,
തുടങ്ങിയ.

To Initiate, v. a. തുടങ്ങിക്കുന്നു, ചൊല്ലി
കൊടുക്കുന്നു, അഭ്യസിപ്പിക്കുന്നു; കൈ
ക്കൊള്ളുന്നു.

To Initiate, v. n. അഭ്യസിക്കുന്നു, തുടങ്ങു
ന്നു.

Initiation, s. തുടങ്ങിക്കുക, അഭ്യസിപ്പിക്കു
ക, ചൊല്ലികൊടുക്കുക; കൈക്കൊള്ളുക.

Injudicial, a. നീതിപ്രകാരമല്ലാത്ത.

Injudicious, a. വിവെകമല്ലാത്ത, ബുദ്ധി
കുറവുള്ള, ന്യായമല്ലാത്ത, ബുദ്ധിസാൎത്ഥ്യ
മില്ലാത്ത.

Injudiciously, ad. അവിവെകമായി, ന
ല്ലവണ്ണം വിചാരിക്കാതെ.

Injunction, s, കല്പന, ആജ്ഞ.

To Injure, v. a. ഉപദ്രവിക്കുന്നു, ദൊഷം
ചെയ്യുന്നു, പീഡിപ്പിക്കുന്നു, നഷ്ടം വരു
ത്തുന്നു; അസഹ്യപ്പെടുത്തുന്നു; പരദൊ
ഷംചെയ്യുന്നു.

Injurer, s. ഉപദ്രവി, പീഡിപ്പിക്കുന്നവൻ.

Injurious, a. ദൊഷമുള്ള, അന്യായമുള്ള;
ഉപദ്രവമുള്ള; കുറെക്കുന്ന, കുരളയുള്ള,
അപനിന്ദയുള്ള.

Injuriously, ad. അന്യായമായി, ദൊഷ
മായി.

Injury, s. ദൊഷം, അന്യായം, ഉപദ്രവം,
അപകാരം, പരദൊഷം; നഷ്ടം; ദൂഷ്യം;
കുരള, അപനിന്ദ.

Injustice, s. അന്യായം, നീതികെട, അ
നീതി, അധൎമ്മം.

Ink, s. മഷി.

To Ink, v. a. മഷികൊണ്ട കറുപ്പിക്കുന്നു,
മഷിയാക്കുന്നു.

Inkhorn, s. മഷിപാത്രം, മഷിക്കുടുക്ക.

Ink—nut, s. മായാക്ക, കടുക്ക.

Inky, a. മഷിമയമുള്ള, മഷിപൊലെയു
ള്ള.

Inkstand, s. മഷിപ്പാത്രം, മഷിക്കുപ്പി.

Inland, a. നാട്ടുപുറത്തുള്ള.

Inland, s. നാട്ടുപുറം, ഉൾരാജ്യം.

Inlander, s. നാട്ടുപുറത്തുകാരൻ.

To In!ay, v. a. അഴത്തി വെക്കുന്നു, പതി
ച്ചുവെക്കുന്നു; പലനിറമാക്കുന്നു.

Inlay, s. അഴുത്തിവെപ്പ, അഴുത്തിവെച്ച
വസ്തു.

Inlet, s. അകത്തൊട്ടുള്ള വഴി, ഉള്ളിലൊ
ട്ടുള്ള വഴി.

Inly, a. അകത്തുള്ള, ഉള്ളെയുള്ള; മറവു
ള്ള.

Inmate, s. ഒന്നിച്ചുകൂടിയിരിക്കുന്നവൻ,
ഒന്നിച്ചപാൎക്കുന്നവൻ.

Inmost, ad. തുലൊം അകത്തുള്ള.

Inn, s. സത്രം, പെരുവഴിസത്രം, വഴിയ
മ്പലം.

Innate, a. സ്വാഭാവികമായുള്ള, സ്വതെ
യുള്ള, കൂടെ ജനിച്ച, സഹജമായുള്ള.

Innavigable, a, കപ്പലും മറ്റും ഒടികൂടാ
ത്ത.

Inner, a. അകത്തുള്ള, ഉള്ളെയുള്ള.

Innermost, a. എല്ലാറ്റിലും അകത്തുള്ള,
എറ്റവും ഉള്ളെയുള്ള.

Innings, s. കടൽവെച്ച നിലങ്ങൾ.

Innkeeper, s. സത്രക്കാരൻ, വഴിയമ്പല
കാരൻ.

Innocence, s. നിൎദ്ദൊഷം, കുറ്റമില്ലാ
Innocency, s. യ്മ, പരമാൎത്ഥം, നിര
പരാധം, നിഷ്കളങ്കം, കൈപുണ്യം, ശു
ദ്ധത.

Innocent, a. നിൎദ്ദൊഷമുള്ള, കുറ്റമില്ലാ
ത്ത, നിരപരാധമുള്ള.

Innocently, ad. കുറ്റമില്ലാതെ, പരമാ
ൎത്ഥമായി, നിഷ്കപടമായി.

Innocuous, a. നിൎദ്ദൊഷമുള്ള, ഉപദ്രവ
മില്ലാത്ത.

To Innovate, v. a. പുതുതാക്കുന്നു, പുതു
ചട്ടമുണ്ടാക്കുന്നു, നവീനമായി ഏൎപ്പെടു
ത്തുന്നു.

Innovation, s. പുതിയ ചട്ടം, നവീന എ
ൎപ്പാട.

Innovator, s. പുതുചട്ടമുണ്ടാക്കുന്നവൻ.

Innoxious, a. ഉപദ്രവമില്ലാത്ത, നിൎദ്ദൊ
ഷമുള്ള.

Innuendo, s. ചായിവായുള്ള അനുഭാവം.

Innumerable, a. ഗണിച്ചുകൂടാത്ത, എ
ണ്ണികൂടാത്ത, അസംഖ്യയായുള്ള.

Innumerably, ad. ഗണിച്ചുകൂടാതെ.

Innumerous, a. ഗണിച്ചുകൂടാത്ത, എണ്ണ
മില്ലാത്ത.

To Inoculate, v. a. ഒട്ടിച്ചുചെൎക്കുന്നു, വ
സൂരിപ്പഴുപ്പവെക്കുന്നു: അച്ചുകുത്തിവെക്കു
ന്നു.

Inoculation, s. ഒട്ടിച്ചുചെൎപ്പ, വസൂരിപ്പ
ഴുപ്പിടുക.

Inoculator, s. വസൂരിപ്പഴുപ്പ വെക്കുന്ന
വൻ.

Inolourous, a. നിൎഗ്ഗന്ധമായുള്ള, സൌര
ഭ്യമില്ലാത്ത, വാസനയില്ലാത്ത.

Inoffensive, a. കുറ്റമില്ലാത്ത, വിരുദ്ധമി
ല്ലാത്ത, ഉപദ്രവിക്കാത്ത, വ്യസനപ്പെടു
ത്താത്ത; നിൎദ്ദൊഷമുള്ള.


L I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/271&oldid=178125" എന്ന താളിൽനിന്ന് ശേഖരിച്ചത്