താൾ:CiXIV133.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GRO 220 GRU

Grizzled, au. നരയുള്ള, പടർനരയുള്ള.

Grizzly, a. ഒട്ട നരയുള്ള

To Groan, v. n. ഞരങ്ങുന്നു, നെടുവീൎപ്പി
ടുന്നു.

Groan, s. ഞരക്കം, നെടുവീൎപ്പ.

Groaning, s. ഞരങ്ങുക, ഞരങ്ങൽ.

Groat, s. ഒരു വക നാണയം.

Grocer, s. തെയില, പഞ്ചസാര മുതലായ
ചരക്ക വിലക്കുന്നവൻ, പലചരക്ക് വില്ക്കു
ന്നവൻ.

Grocery, s. തെയില, പഞ്ചസാര മുതലാ
യ ചരക്ക, പലചരക്ക.

Groin, s. ഒടി, ഒടുക.

Groom, s. ലായവിചാരിപ്പകാരൻ, കുതി
രക്കാരൻ; ചാരകൻ, ചെറുക്കൻ, ഭൊഗ
പാലൻ; യുവാ; മണവാളൻ.

Groove, s. പൊഴി, വെട്ടുകാൽ, അയി
ൎക്കുഴി; വെട്ടുമട.

To Groove, v. a. പൊഴിക്കുന്നു, പൊഴി
യിടുന്നു.

To Grope, v. a. & n. ഇരുട്ടത്തതപ്പുന്നു,
തപ്പിനോക്കുന്നു, തടവുന്നു.

Gross, a. കട്ടിയുള്ള, തടിച്ച; അവലക്ഷണ
മുള്ള; അനാചാരമുള്ള; പെരുമ്പടിയുള്ള,
പരിക്കനായ, മുഴപ്പായുള്ള, വലിയ, കൊ
ടുതായുള്ള, കഠിനമായുള്ള.

Gross, s. അശെഷം, ആസകലം; മുഴുവൻ;
അടങ്കൽ, അടക്കം; നൂറ്റിനാല്പത്തുനാല
എന്ന തുക.

Grossly, ad. പരിക്കനായി, മുഴപ്പായി;
കടുപ്പമായി.

Grossness, s. മുഴപ്പ, പുഷ്ടി; കട്ടി; മഹാ
തടിപ്പ; ഭടാചാരം, അവലക്ഷണം.

Grot, or Grotto, s, നിലവറ, ഗഹ്വരം.

Grotesque, a. കുരൂപമുള്ള, കൊട്ടമുള്ള;
വിരൂപമുള്ള; സ്വാഭാവികമല്ലാതുള്ള.

Grove, s. നടക്കാവ, തൊപ്പ, ഉപവനം,
വനം.

To Grovel, v. n. നിരക്കുന്നു, കവിണുകി
ടക്കുന്നു; നികൃഷ്ടമായിരിക്കുന്നു.

Ground, s. നിലം, ഭൂമി, ഭൂതലം, മണ്ണ,
തറ: നാട; മട്ട, കീടൻ; അടി, അടിനി
ലം; ആദ്യചായം; ആധാരം; മൂലം: കാര
ണം, ഹേതു: ഇട; പൊർകളം: ഭാവം;
പക്ഷം; അവസ്ഥ.

To Ground, v. a. നിലത്തിൽ ഉറപ്പിക്കു
ന്നു, അടിസ്ഥാനപ്പെടുത്തുന്നു; സ്ഥാപി
ക്കുന്നു, ഉറപ്പിക്കുന്നു, ഊന്നുന്നു, സ്ഥിരപ്പെ
ടുത്തുന്നു.

To Ground, v. n. ഉറക്കുന്നു, ഉറച്ചപൊ
കുന്നു.

Ground, pret. a. prt. pass. of To
Girind, അരെച്ച, പൊടിച്ചു, പൊട്ടിച്ച.

Ground—floor, s. വീട്ടിന്റെ അടിത്തറ.

Ground—plot, s. വീടും മറ്റും നില്ക്കുന്ന തറ.

Ground—rent, s. നിലക്കലി, നിലപ്പാട്ടം.

Ground—room, s. നിലത്തോട ഒപ്പമായ
മുറി.

Groundless, a. ന്യായമില്ലാത്ത, അഹെ
തുവുള്ള, കാരണം കൂടാത്ത, സംഗതികൂ
ടാത്ത.

Groundlessness, s. അഹെതു, അകാര

ണം, ന്യായക്കെട.

Ground—work, s. അടിസ്ഥാനപ്പണി; അ
ടിവെല, പീഠികവെല; മൂലം.

Group, s, കൂട്ടം, സഞ്ചയം, ആൾകൂട്ടം.

To Group, v. a. കൂട്ടമായികൂട്ടുന്നു, ഒന്നി
ച്ചകൂട്ടുന്നു.

Grouse, s. ഒരു വക കാട്ടുകൊഴി.

To Grow, v. a. വളരുന്നു, മുളെക്കുന്നു: വ
ൎദ്ധിക്കുന്നു, വലിയതാകുന്നു, മുതിരുന്നു; മു
ഴുക്കുന്നു, പ്രാപ്തിവരുന്നു; ചെരുന്നു, വി
ഴുക്കുന്നു.

Grower, s, വളരുന്നവൻ, വളൎത്തുന്നവൻ.

To Growl, v. n. മുരളുന്നു, മുറുമുറുക്കുന്നു,
മുറുക്കുന്നു, പിറുപിറുക്കുന്നു; ചീറുന്നു.

Growl, s. ഗൎജ്ജനം, മുരൾച.

Growling, s. മുരൾച, മുറുമുറുപ്പം മുറുമ്മൽ;
ഗൎജ്ജനം.

Growth, s. വളൎച്ച, മുളെപ്പ, വൎദ്ധന, മു
തിൎച്ച, മുഴപ്പ: വിളവ, ബലപ്രാപ്തി.

To Grub, v. a. കുത്തിയെടുക്കുന്നു, തൊ
ണ്ടുന്നു; വെരൊടെ തൊണ്ടുന്നു, ചുവടെ
പറിക്കുന്നു, പിഴുന്നു.

Grub, s. പുഴു, ചെറുപുഴു; മുണ്ടൻ.

To Grubble, v. n. ഇരുളിലും മറ്റും തപ്പു
ന്നു, തപ്പിനോക്കുന്നു, തടവുന്നു.

To Grudge, v. a. & n. അസൂയപ്പെടുന്നു,
ൟൎഷ്യപ്പെടുന്നു, നീരസപ്പെടുന്നു; വി
സമ്മതമാകുന്നു, സങ്കടമുണ്ടാകുന്നു, ഇഷ്ട
കെടുണ്ടാകുന്നു; പിറുപിറുക്കുന്നു.

Grudge, a. അസൂയ, മരം, നീരസം,
രസകെട; ഉൾകൊപം, ഉൾതിരക്ക; മ
നസ്സകെട, സങ്കടം.

Grudgingly, ad. വിസമ്മതമായി, മനസ്സ
കെടായി, മനസ്സില്ലാതെ, വ്യസനത്തോ
ടെ, സങ്കടത്തോടെ.

Gruel, s. ഒരു വിധം കഞ്ഞി.

Gruff, a. അപചാരമുള്ള, കടുത്തമുഖമുള്ള,
പരുഷമായുള്ള.

Gruffly, ad. അപ്രകാരമായി.

Gruffness, s. അപചാരം, പരുഷഭാവം,
ദുൎമ്മുഖം.

Grum, a. വിമുഖമായുള്ള, ദുൎമ്മുഖമായുള്ള,
കഠിനമായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/232&oldid=178085" എന്ന താളിൽനിന്ന് ശേഖരിച്ചത്