താൾ:CiXIV133.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GRA 218 GRE

Grater, s. ഉരെക്കുന്ന കരുവി; അരം, ചി
രവ; ഉരമുള്ള.

Gratification, s. ഇഷ്ടം, ഹിതം; തുഷ്ടി,
സന്തോഷം, പ്രീതി; പ്രതിപകരം.

To Gratify, v. a. ഇഷ്ടപ്പെടുത്തുന്നു, തു
ഷ്ടിവരുത്തുന്നു, സന്തോഷിപ്പിക്കുന്നു; പ്ര
ത്യുപകാരം ചെയ്യുന്നു.

Gratingly, ad. കാറലായി, രൂക്ഷതയാ
യി, രസഭംഗമായി.

Gratis, ad. സൌജന്യമായി, വെറുതെ,
ചുമ്മാ.

Gratitude, s. നന്ദി, സ്ഥായി, ഉപകാര
സ്മരണം, കൃതജ്ഞത.

Gratuitous, a. സൌജന്യമായുള്ള, സൗ
ജന്യമായി കൊടുക്കുന്ന, ദാനമായുള്ള
ഉപകാരത്തിന കൊടുക്കുന്ന; വെറുതെ
യുള്ള, സംഗതികൂടാത്ത.

Gratuity, s, ദാനം, ധൎമ്മൊപകാരം; പ്ര
ത്യുപകാരം.

To Gratulate, v. a. കൊണ്ടാടുന്നു, മംഗ
ലംകൂറുന്നു, മംഗലവാക്കപറയുന്നു, അനു
ഗ്രഹിക്കുന്നു.

Gratulation, s. കൊണ്ടാട്ടം, മംഗലവാ
ക്ക, മംഗലസ്തുതി.

Gratulatory, a. കൊണ്ടാടുന്ന, മംഗലം
സ്തുതിക്കുന്ന.

Grave, s. ശവക്കുഴി, ശ്മശാനക്കുഴി, പ്രെ
തക്കുഴി, ചുടലക്കളം.

Grave—clothes, s. ശവത്തിന്മേൽ ഇടുന്ന
വസ്ത്രങ്ങൾ.

Grave—stone, s. ശവക്കുഴിയുടെ മീതെ
ഇടുന്ന കല്ല.

To Grave, v. a. ചിത്രംകൊത്തുന്നു, കൊ
ത്തുപണിചെയ്യുന്നു; കൊത്തുന്നു, വെട്ടു
ന്നു; കുഴിച്ചിടുന്നു.

To Grave, v. n. ചിത്രം വരക്കുന്നു.

Grave, a. അടക്കമുള്ള, ഭക്തിയുള്ള; സു
ബോധമുള്ള, വിശ്വസിക്കാകുന്ന, ഘന
മുള്ള.

Gravel, s. പെരുമണൽ, ചരൽ, ചരൽ
കല്ല; ശൎക്കര, പാറക്കല്ല; കല്ലടപ്പ.

To Gravel, v. a. ചരൽകൊണ്ട മൂടുന്നു;
മണലിൽ കുത്തുന്നു; പരുങ്ങലിക്കുന്നു.

Graveless, a. ശവക്കുഴിയില്ലാത്ത, കുഴി
ച്ചിടാത്ത.

Gravelly, a. ചരൽ നിറഞ്ഞു.

Gravely, ad. അടക്കമായി, ഭക്തിയായി,
സുബോധത്തോടെ; ഘനമായി; മൊ
ടികൂടാതെ.

Graveness, s. അടക്കം, സുബാധം; ഘ
നം; ഗാംഭീൎയ്യം.

Graveolent, s. അതിവാസനയുള്ള.

Gaver, s. കൊത്തുപണിക്കാരൻ, ചിത്രം

കൊത്തുന്നവൻ; മുനക്കരു, കൊത്തുകൽ.

Gravidity, s. ഗൎഭധാരണം.

Graving s. കൊത്തുപണി.

To Gravitate, v. n. നടുമയ്യത്തോട്ട ചാ
യുന്നു.

Gravitation, s. നടുമയ്യത്തൊട്ടുള്ള വലിവ.

Gravity, s. സുബൊധം, ഭക്തി; ഭാരം,
ഘനം, ഗംഭിരത; നടുമയ്യത്തൊടുള്ള
ചായ്വ.

Gravy, s, മാംസചാറ, മാംസരസം.

Gray, a. നരച്ച, ചാരനിറമുള്ള, വെളുപ്പും
കറുപ്പും കൂടിയ നിറമുള്ള.

Graybeard, s, താടിനരച്ച വൃദ്ധൻ.

Grayness, s. നര.

To Graze, v. n. മെയുന്നു, പുല്ലു തിന്നുന്നു;
ഉരയുന്നു, ഉരുമ്മുന്നു.

To Graze, v. a. മെയിക്കുന്നു, തീറ്റുന്നു;
ഉരക്കുന്നു.

Grazier, s. മെയ്പുക്കാരൻ, തീറ്റുന്നവൻ,
ഇടയൻ.

Grease, s. നെയ്യ, മെഴുക; കുതിരക്കാല്കെട്ട.

To Grease, v. a. നൈപൂശുന്നു, എണ്ണയി
ടുന്നു, മെഴുകുന്നു; നൈകൊണ്ട അഴുക്കാ
ക്കുന്നു; കൊഴ കൊടുക്കുന്നു.

Greasiness, s. മെഴുമെഴുപ്പ, മെഴുക്കൽ.

Greasy, a, നെയ്യപൂശിയ, മെഴുക്കുള്ള, മെ
ഴുപ്പുള്ള; തടിച്ചു.

Great, a. വലിയ, മഹൽ, മഹാ; ഘനമു
ള്ള, വലിപ്പമുള്ള; ഡംഭമുള്ള; പെരിയ;
മുഖ്യമായുള്ള; വിശാലമുള്ള, ബഹു; ഗൎഭം
മുറ്റിയ; പരിചയമുള്ള.

Greathearted, a. മഹാത്മ്യമുള്ള, മഹാ
മനസ്സുള്ള, മനോധൈൎയ്യമുള്ള.

Greater, a. എറ്റംവലിയ, മഹത്തരമാ
യുള്ള.

Greatest, v. എല്ലാറ്റിലും വലിയ, മഹ
ത്തരമായുള്ള.

Greatly, ad. ഏറ്റവും, വളരെ; മഹാ
ത്മ്യമായി.

Greatness, s. വലിമ, വലിപ്പം, മഹത്വം,
മഹിമ, വല്ലഭത്വം, മുഖ്യത, അഭിമുഖ്യത;
വമ്പ, ഊറ്റം, മഹാത്മ്യം; കൊലാഹലം.

Greaves, s. കാലിന്മേൽ കെട്ടുന്ന കവചം.

Grecian, s. ഗ്രെക്കുദെശക്കാരൻ.

Grecism, s. ഗ്രെക്കുഭാഷസംബന്ധിച്ച ഒരു
പ്രയൊഗം.

Greece, s. ഗ്രെക്കുദെശം.

Greedily, ad. അത്യാഗ്രഹത്തോടെ, അ
ത്യാശയോടെ, കൊതിത്തരമായി.

Greediness, s. അത്യാശ, ബുഭുക്ഷ, കൊതി,
കൊതിത്തരം, ദുൎമ്മൊഹം.

Greedy, a, അത്യാശയുള്ള, ബുഭുക്ഷമയുള്ള,

|}

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/230&oldid=210243" എന്ന താളിൽനിന്ന് ശേഖരിച്ചത്