Jump to content

താൾ:CiXIV133.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GRA 216 GRA

Gormand, s. അതിഭക്ഷകൻ, ഭോജന
പ്രിയൻ, ബുഭുക്ഷു, ഊണി.

To Gormandize, v. n. കപ്പിവിഴുങ്ങുന്നു,
കൊതിക്കുന്നു, ആൎത്തിയൊടെ ഭക്ഷിക്കു
ന്നു.

Gormandizer, s. അതിഭക്ഷകൻ, മഹാ
കൊതിയൻ, ഉണി.

Gory, a, രക്തം പിരണ്ട, രക്തപ്രിയമുള്ള,
ഘാതകമുള്ള, വിധിവശമായുള്ള.

Goshawlk, s. ഒരു വക വലിയ രാജാലി,
ഒരു വക വലിയ പുള്ളൂ.

Gosling, s. പാത്തകുഞ്ഞ, ഇളംപാത്ത.

Gospel, s. സുവിശേഷം, സദ്വൎത്തമാനം,
എവൻഗെലിയാൻ.

Gospeller, s, സുവിശേഷമറിയിക്കുന്നവൻ.

Gossip, s. വീൺവായൻ, ജല്പനൻ, ചില
ച്ചകൊണ്ടുനടക്കുന്നവൻ, കൂടി കുടിക്കുന്ന
കൂട്ടുകാരിൽ ഒരുത്തൻ; ജ്ഞാനപിതാവ.

To Gossip, v. a. ജല്പിക്കുന്നു, തുമ്പില്ലാതെ
പറയുന്നു; കുടിച്ചുനടക്കുന്നു.

Got, pret. of To Get, കിട്ടി.

Gotten, part. pass. of To Get, കിട്ടിയ,
ലഭിച്ച.

To Govern, v. a. ഭരിക്കുന്നു, വാഴുന്നു,
മെവുന്നു, അധികാരം ചെയ്യുന്നു; നടത്തു
ന്നു; തിരിക്കുന്നു.

Governable, a, ഇണങ്ങുന്ന, അനുസരി
ക്കുന്ന, ഭരിക്കാകുന്ന; നടത്താകു
ന്ന.

Governance, s, അധികാരം, ഭരണം,
വാഴ്ച, നടത്തം, വിചാരണ; വിചാരം,
നടത്തൽ.

Governess, s. ഭരിക്കുന്നവൾ, അധികാ
രം ലഭിച്ചവൾ; ഗുരുഭൂത, ഗുരുനാഥ; ന
ടത്തിക്കുന്നവൾ.

Government, s. രാജാധികാരം, രാജ
ഭാരം; നാടുവാഴ്ച; രാജ്യാധികാരം, രാ
ജ്യാധിപത്യം; അദ്ധ്യക്ഷത; സമസ്ഥാ
നം; നടപ്പരീതി; അനുസരണം; അട
ക്കം.

Governor, s. രാജഭാരം ചെയ്യുന്നവൻ,
നാടുവാഴി, സമസ്ഥാനാധിപതി; രാ
ജ്യാധികാരി, അധികാരി; നടത്തുന്ന
വൻ, അദ്ധ്യക്ഷകൻ; ഗുരുഭൂതൻ; മാലുമി.

Gouge, s. വളഞ്ഞ ഉളി.

Gourd, s, മത്ത; വെള്ളരിമുതലായവ.

Gout. s. വാതരോഗം, പാതരക്തം.

Gout, a. വാതരൊഗമുള്ള.

Gown, s. അങ്കി, നിലയങ്കി; കുപ്പായം;
സ്ത്രീകളുടെ മെൽ ഉടുപ്പ; പട്ടക്കാരും മറ്റും
ഇടുന്ന നിലയങ്കി.

Gowned, a, നിലയങ്കി ഇട്ട.

Gownman, s. നിലയങ്കിയിടുന്നവൻ.

To Grabble, v. a. & n. തപ്പുന്നു, ഇരുട്ട

ത്ത തപ്പികൊണ്ടിരിക്കുന്നു; നിലത്ത് നീട്ടി
കിടക്കുന്നു, സാഷ്ടാംഗമായിവീഴുന്നു.

Grace, s. കൃപ; ദയ; അനുകൂലത, കരു
ണ; അരുൾ; ക്ഷമ, മാപ്പ; വരപ്രസാ
ദം; അനുഗ്രഹം; അവകാശം; നടപ്പ;
ലളിതഗുണം; വിശേഷഗുണം; അഴക,
ശൊഭനം; അലങ്കാരം; സ്ഥാനപ്പെർ;

ക്ഷിക്കുന്നതിന മുമ്പും പിമ്പും കഴിക്കുന്ന
ചെറിയ പ്രാർഥന.

To Grace, v. a. അലങ്കരിക്കുന്നു, ശൃംഗാരി
ക്കുന്നു; ഉന്നതപ്പെടുത്തുന്നു; ദയ ചെയ്യുന്നു.

Graced, a. അഴകുള്ള, സൽഗുണമുള്ള;
വാസനയുള്ള.

Graceful, a, കമനീയമായുള്ള, ചാരുത്വ
മുള്ള; ദയയുള്ള.

Gracefully, ad. കമനീയമായി, അഴകാ
യി, ചാരുത്വമായി.

Gracefulness, s, കമനീയത, ചാരുതം,
അഴക; വാസന; ഭംഗി.

Graceless, a. നിൎദ്ദയമായുള്ള, കൃപയില്ലാ
ത്ത.

Gracious, a. കൃപയുള്ള, കരുണയുള്ള, ദ
യയുള്ള; പ്രിതിയുള്ള; അനുകൂലമായുള്ള,
സൽഗുണമുള്ള; ചാരുത്വമുള്ള.

Graciously, ad. കൃപയൊടെ, ദയയൊ
ടെ, പ്രീതിയായി.

Graciousness, s. കൃപാകടാക്ഷം; സൽഗു
ണശീലം, പ്രീതിഭാവം.

Gradation, s. ക്രമൊല്കൎഷം, ക്രമേണയു
ള്ള വൎദ്ധന, കരെറ്റം; അനുലൊമം.

Gradient, a. നടക്കുന്ന, ഗമിക്കുന്ന.

Gradual, a. ക്രമൊല്കൎഷമായുള്ള, ക്രമെ
ണയുള്ള, ക്രമം ക്രമമായുള്ള.

Graduality, s, കൃമൊല്കൎഷം, അനുലൊ
മം.

Gradually, ad. ക്രമെണ, ക്രമം ക്രമമാ
യി; മെലിമെൽ.

To Graduate, v. a. ശാസ്ത്രപാഠകശാല
യിൽ പദവികൊടുക്കുന്നു; ഉയർത്തുന്നു;
പരിമാണപ്പെടുത്തുന്നു; ക്രമെണവൎദ്ധി
പ്പിക്കുന്നു.

Graduate s. ശാസ്ത്രപാഠകശാലയിൽ പ
ദവിലഭിച്ചവൻ.

Graduation, s. കൃമൊല്കൎഷം, അനുലൊ
മം; പദവികൊടുക്കുക.

Graff, s. കിടങ്ങ, കൊട്ടകുഴി.

Graft or Graff, s. മററ്റൊരു വൃക്ഷത്തിലെ
ക്ക ഒട്ടിച്ച ചെൎക്കപ്പെട്ട ചെറിയ കൊമ്പ,
മുള, ഇളംതൈ.

To Graff, or Graft, v. a. ഒട്ടിക്കുന്നു, ഒ
ട്ടിച്ചെൎക്കുന്നു; ഒരു വൃക്ഷത്തിന്റെ ചെ
റിയ കൊമ്പ മററ്റൊരു വൃക്ഷത്തിലെക്ക
ഒട്ടിച്ചചെൎക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/228&oldid=178081" എന്ന താളിൽനിന്ന് ശേഖരിച്ചത്