Jump to content

താൾ:CiXIV133.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GOL 215 GOR

Goatehafer, s. ചീവിട.

Goatherd, s. ആടുമെയക്കാരൻ, ആട്ടിട
യൻ; അജപാലകൻ.

Goatish, a. വെള്ളാടുപൊലെയുള്ള.

Gobbel, s. കബളം, ഉരുള.

To Gobble, v. a. കപ്പിതിന്നുന്നു, കബ
ളിക്കുന്നു, വിഴുങ്ങുന്നു.

Gobbles, s, കബളിക്കുന്നവൻ, അത്യാഗ്ര
ഹത്തോടെ ഭക്ഷിക്കുന്നവൻ.

Go—between, s. ദൂതൻ, ദൂതി.

Gobblet, s. കുഴികിണ്ണം, പാനപാത്രം.

Goblin, s. ഭൂതം, പിശാച, രജനീചരൻ.

God, s, ദൈവം, ൟശ്വരൻ, പരാപരൻ.

False gods and goddesses, ദെവന്മാ
രും ദെവികളും.

Godchild, s. ജ്ഞാനപൈതൽ, തലതൊ
ട്ട പൈതൽ.

God—daughter, s. ജ്ഞാനപുത്രി.

Goddess, s, ദെവി.

Godfather, s, ജ്ഞാനപിതാവ, തലതൊ
ട്ടപ്പൻ.

God—head, s. ദൈവത്വം, പരത്വം, ൟ
ശ്വരത്വം, പരാപരാവസ്ഥ.

Godless, a, ദൈവമില്ലാത്ത, നിരീശര
ത്വം തൊന്നുന്ന, അപഭക്തിയുള്ള, ദൈ
വഭക്തിയില്ലാത്ത.

Godlike, a. ദൈവികമായുള്ള, ദിവ്യമാ
യുള്ള, ദൈവത്തെപൊലെയുള്ള.

Godliness, s. ദൈവഭക്തി, ൟശ്വരഭ
ക്തി.

Godly, a. ദൈവഭക്തിയുള്ള, ൟശ്വരഭ
ക്തിയുള്ള.

Godmother, s. ജ്ഞാനമാതാവ, തലതൊ
ട്ട അമ്മ.

Godship, ദൈവതം, ൟശ്വരത്വം.

Godson, s. ജ്ഞാനപുത്രൻ.

Godward, ad. ദൈവത്തിങ്കലെക്ക, ദൈ
വം പ്രതി.

Goer, s, പൊകുന്നവൻ, ഗാമി, നടക്കു
ന്നവൻ, ഒടുന്നവൻ.

To Goggle, v. n. ചരിച്ചുനോക്കുന്നു, കൊ
ങ്കണ്ണായിനൊക്കുന്നു.

Goggle—eyed, a. കൊങ്കണ്ണി.

Going, s. പൊക്കി, നടപ്പ, ഗമനം, ഗതി.

Gold, s. പൊൻ, സ്വൎണ്ണം, കനകം, കാ
ഞ്ചനം, തങ്കം.

Gold, a. പൊൻ, സ്വൎണ്ണ, പൊന്നുകൊ
ണ്ടുള്ള.

Goldbeater, s. പൊൻ തകിടടിക്കുന്ന
വൻ, സ്വൎണ്ണതകിടടിക്കുന്നവൻ.

Goldbeater'skin, s. പൊൻതകിടടിക്കു
ന്നവർ പരുമാറുന്ന തൊലി.

Goldbound, a. പൊന്നുകെട്ടിയ.

Golden, a. പൊന്നുകൊണ്ട തീൎത്ത, സ്വ
ൎണ്ണമയമുള്ള; പൊൻനിറമുള്ള; ശോഭയു
ള്ള, മഞ്ഞനിറമുളള, വിശേഷമുള്ള, വില
യെറിയ; മഹാ നല്ല; ഭാഗ്യമുള്ള ; കൃതയു
ഗത്തൊടുചെൎന്ന.

Goldsize, s. പൊൻനിറമുള്ള പശ.

Goldsmith, s, തട്ടാൻ, പൊൻപണിക്കാ
രൻ; സ്വൎണ്ണകാരൻ.

Gone, part. pret. from To Go, പൊയ,
പൊയി, ചെന്നു, ചെന്ന, നടന്ന ; കെട്ടു
പൊയി; കഴിഞ്ഞു, കഴിഞ്ഞുപോയി; കൈ
ചൊദ്യം വന്ന, കൈമോശം വന്ന; മരി
ച്ചുപായ.

Gonorrhea, s. അസ്ഥിസ്രാവ, മൂത്രദോഷം.

Good, a. നല്ല, സൽ, സൻ; നന്മയുള്ള, ന
ല്പുള്ള; ഉത്തമമായുള്ള, ഗുണമുള്ള, പ്രശസ്ത
മായുള്ള, കൊള്ളാകുന്ന.

Good, s. നന്മ, നല്പ, ഉത്തമം, പുണ്യം, ഗു
ണം; പ്രയൊജനം, സൌഭാഗ്യം, കാൎയ്യം.

Good, ad. നന്ന, നന്നായി, കൊള്ളാം.

Good—conditioned, a. സുലക്ഷണമായു
ള്ള, നല്ലാവസ്ഥയുള്ള.

Goodliness, s. അഴക, ചന്തം, സൌന്ദ
ൎയ്യം, ഭംഗി, വൃത്തി.

Goodlly, a. അഴകുള്ള, ചന്തമുള്ള, ഭംഗി
യുള്ള, വൃത്തിയുള്ള; പുഷ്ടിയുള്ള; നന്മയു
ള്ള; സുഖമുള്ള; ഭാഗ്യമുള്ള.

Goodnatured, s. സൽഗുണം, നല്ലശീലം.

Goodnatured, a. സൽഗുണമുള്ള, സുശീ
ലമുള്ള.

Goodness, s. നന്മ, ദയ; നല്പ, ഉത്തമത്വം,
ഗുണം, പുണ്യം; സത്ത; സൽഗുണം.

Goods, s. തട്ടുമുട്ടുകൾ, ഉപകരണങ്ങൾ,
കൊപ്പുകൾ; ചരക്ക.

Goose, s. പിടപ്പാത്ത.

Gooseberry, s, നെല്ലിക്കാ.

Gorbellied, a. കുടവയറുള്ള, പുഷ്ടിയുള്ള.

Gordian, a. വിഷമമായുള്ള, ചുറ്റിപ്പി
ണഞ്ഞ.

Gore, s. ചൊര, രക്തം, ഉറച്ചരക്തം, പി
ണൎത്തചൊര.

To Gore, v. a. കുത്തുന്നു, കൊമ്പുകൊണ്ട
കുത്തുന്നു, മുട്ടുന്നു.

Gorge, s. തൊണ്ട; വിഴുങ്ങിയ വസ്തു.

To Gorge, v. a. വയറനിറെക്കുന്നു, തി
ക്കിനിറെക്കുന്നു; വിഴുങ്ങിക്കളയുന്നു; കൊ
ക്കറ്റം നിറക്കുന്നു.

Gorgeous, a. വലിപ്പമുള്ള; ആഡംബര
മുള്ള, വെഷകൊലാഹലമായുള്ള, അലങ്കാ
രമൊടിയുള്ള, മിനുസമുള്ള, ശൊഭയുള്ള.

Gorgeously, വെഷകൊലാഹലമായി.

Gorgeousness, s. ആഡംബരം, വെഷ
കൊലാഹലം, വെഷമൊടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/227&oldid=178080" എന്ന താളിൽനിന്ന് ശേഖരിച്ചത്