Jump to content

താൾ:CiXIV133.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GAM 208 GAR

ത; ശൃംഗാരരസം; സ്ത്രീജാരത.

Gallery, s. നടശാല, പ്രഗ്രീവം; ഉന്നത
മെട; മാളിക, പള്ളിയുടെ മുറിത്തട്ട.

Galley, s. തണ്ട വലിക്കുന്ന കപ്പൽ.

Galley—slave, s. മെൽപറഞ്ഞ കപ്പലിൽ
തണ്ടുവലിക്കതക്കവണ്ണം കുറ്റവിധിയായ
വൻ.

Galliard, s. ചൊടിപ്പുള്ളവൻ, പുഷ്ടിയു
ള്ളവൻ; ചുറുക്കും ഉന്മേഷവുമുള്ള ആട്ടം.

Gallican, a. പ്രാൻസദെശത്താട ചെൎന്ന.

Galicism, s. പ്രാൻസ ഭാഷയൊടുചെൎന്ന
വിധമുള്ള വാക്ക.

Gallipot, s. ചുളകം.

Gall—nuts, s. മാശിക്കാ, മായാക്ക.

Gallon, s. നാല്പത ഉഴക്ക കൊണ്ട് അളവ.

Galloon, s. പൊൻ നൂൽനാടാ, വെള്ളി
നൂൽ നാടാ, പട്ടുനൂൽ നാടാ.

To Gallop, v. n. കുതിര ഒടുന്നു, വെഗം
ഒടുന്നു, പാഞ്ഞാടുന്നു.

Gallop, s. കുതിര ഓട്ടം, കുതിരവേഗം,
കുതിച്ചോട്ടം.

Galloper, s. കുതിച്ചോടുന്ന കുതിര; കു
തിര ഒടിക്കുന്നവൻ.

Galloway, s. ഇടത്തരം കുതിര, മട്ടകു
തിര.

Gallows, s. തൂക്കുമരം, കഴു.

To Gamble, v. a. ചൂതാടുന്നു, ചൂതുകളി
ക്കുന്നു.

Gambler, s. ചൂതാളി, ചൂതുകാരൻ, ധൂ
ൎത്തൻ; കള്ളന്ത്രാണക്കാരൻ.

Gambling, s. ചൂതാട്ടം, ചൂതുകളി; ധൂൎത്ത.

Gamboge, s, കുടമ്പുളിവൃക്ഷത്തിന്റെപശ.

To Gambol, v. n. കുതിക്കുന്നു, തുള്ളിക്കളി
ക്കുന്നു, തുള്ളുന്നു, കളിക്കുന്നു, കളിയാട്ട
ന്നു, തത്തിക്കളിക്കുന്നു, തത്തുന്നു.

Gambol, s. കുതിപ്പ, തുള്ളിക്കളി, തുള്ളൽ,
കൂത്താട്ടം, തത്തൽ .

Gambrel, s. കുതിരയുടെ പിങ്കാൽ.

Game, s, കളി, കളിയാട്ടം, മാച്ചാംകളി,
സരസം, ആട്ടം; വിളയാട്ടം; ഉല്ലാസം;
ചൂതാട്ടം; വെട്ടയാട്ടം; വെട്ടയിൽ കിട്ടി
യത; സന്തോഷമുള്ള കാഴ്ച.

To Game, v. n. കളിക്കുന്നു, കളിയാടുന്നു,
ആടുന്നു; വിളയാടുന്നു; ചൂതാടുന്നു.

Gamecock, s. പൊൎക്കൊഴി, കൊത്തു
കൊഴി.

Gamekeeper, s. വെട്ടിയാടുന്ന ജന്തുക്കളെ
സൂക്ഷിക്കുന്നവൻ.

Gamesome, s. വിളയാട്ടശീലമുള്ള.

Gamester, s. ചൂതാളി, ചൂതുകാരൻ, ധൂ
ൎത്തൻ, അക്ഷധൂൎത്തൻ; കളിയാടുന്നവൻ;
കിതവൻ; കളിക്കാരൻ.

Gaming, s, ചൂതുപൊർ, ദ്യൂതം.

Gammon, s. ഉപ്പിട്ട ഉണങ്ങിയ പന്നി
തുട ; ചൂതാട്ടം.

Gander, s. പൂവൻപാത്ത.

To Gang, v. n. (ഹാസ്യത്തിൽ പൊക
ന്നു, നടക്കുന്നു.

Gang, s. വഴിയിൽ കൂടുന്ന കൂട്ടം, സഞ്ച
യം; വഴിയിൽ പിടിച്ചുപറിക്കുന്നവരു
ടെ കൂട്ടം.

Gangrene, s. അൎബുദവ്യാധി, ഗ്രന്ഥി.

To Gangrene, v. n. അൎബുദവ്യാധി പി
ടിക്കുന്നു.

Gangrenous, a. അൎബുദവ്യാധിയുള്ള.

Gangway, s. കപ്പലിൽ ഒരൊ വഴി.

Gantelope, s. പട്ടാളത്തിലുള്ള ഒരു ശി
Gantlet, s. ക്ഷ, അടി; ശിക്ഷ.

Gaol, s. കാരാഗൃഹം, പാറാപ്പുര, തടവു
സ്ഥലം, തുറങ്ക.

Gaoler, s, കാരാഗൃഹവിചാരകാരൻ.

Gap, s. പുഴ, ഇടിവ, ദ്വാരം, വിടവ, വി
ള്ള; പോരായ്മ.

To Gape, v. n. വാ പിളൎക്കുന്നു; കൊട്ടുവാ
യിടുന്നു; ഇടിവാകുന്നു, വിള്ളുന്നു; കെഞ്ചു
ന്നു; നൊക്കിനിന്നു.

Gaper, . വാ പിളൎക്കുന്നവൻ, കൊട്ടവാ
യിടുന്നവൻ; കെഞ്ചുന്നവൻ; മിഴിച്ചു
കൊണ്ടു നില്ക്കുന്നവൻ.

Gab, a. ഉടുപ്പ, വസ്ത്രം; വെഷം, ഭാവം.

Garbage, s, കുടർ, കൊള്ളരുതാത്ത വന്നു.

To Gamble, v. a. അരിക്കുന്നു, പിരിച്ചെ
ടുക്കുന്നു, വെർപെടുക്കുന്നു, തിരിഞ്ഞെടു
ക്കുന്നു.

Garbler, s. വെർപെടുക്കുന്നവൻ.

Garboil, s. അമളി, കലഹം, അരവം,
തിരക്ക.

Garden, s. തൊട്ടം, പറമ്പ, പൂങ്കാവ.

Gardener, s. തൊട്ടക്കാരൻ.

Gardening, s, തൊട്ടവെല, തൊട്ടത്തി
ലെ കൃഷി.

Gargarism, s. കുലുക്കുഴിവാനുള്ള ഔഷ
ധം, കവിൾകൊള്ളുവാനുള്ള ഔഷധം.

To Gargle, v. a. കുലുക്കുഴിയുന്നു, കൊപ്പ
ളിക്കുന്നു, കവിൾക്കൊള്ള
ന്നു.

Gargle, s, കുലുക്കുഴിവിനുള്ള ഔഷധം, ക
വിൾക്കൊൾവാനുള്ള ഔഷധം.

Garland,s. പുഷ്പമാല, പൂമാല, മാല; തൊ
രണം,

Garlic, s. വെള്ള വെങ്കായം, വെള്ളുള്ളി.

Garment, s. വസ്ത്രം, ഉടുപ്പ, പൊതെപ്പ, പടം.

Garner, s, കളപ്പുര, ധാനപത്തായം.

To Gainer, v. a. കളപ്പുരയിൽ കൂട്ടിയിടു
ന്നു, ധാന്യപത്തായത്തിൽ സംഗ്രഹിക്കു
ന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/220&oldid=178073" എന്ന താളിൽനിന്ന് ശേഖരിച്ചത്