Jump to content

താൾ:CiXIV133.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FRU 204 FRY

ലാസിലുള്ള ചിത്രം; മുഖപ്പ; ദൎശനപ്പുറം.

Frontless, a. നാണംകെട്ട, വിലയുള്ള.

Frontlet, s. നെറ്റിപ്പട്ടം; നെറ്റിയിൽ
വെച്ചുകെട്ടുന്ന നാടാ.

Frontroom, s. ഭവനത്തിന്റെ മുൻഭാഗ
ത്തുള്ള ഒരു മുറി.

Frost, s. മഹാ കുളിര; വെള്ളം ഉറപ്പിക്കു
ന്ന കുളിർ, ഹിമം.

Frostbitten, a. മഹാ കുളിരുകൊണ്ട വാ
ടിയ, കുളിർകടിച്ച.

Frostiness, s, മഹാ കുളിർ, മഹാ ശീതളം.

Frosty, a. വെള്ളം ഉണക്കുന്ന കുളിരുള്ള
അതിശീതളമുള്ള; നരച്ച.

Froth, s. നര, പത, ഫെനം; കട്ടിയില്ലാ
ത്ത വസ്തു; വീൺവാക്ക.

To Froth, v. n. നുരയുന്നു, നുരതള്ളുന്നു,
പതയുന്നു.

Frothy, a. നുരയുള്ള, പതയുള്ള; സാരമി
ല്ലാത്ത, വീൺ.

Frouzy, a. മങ്ങലുള്ള, മൂടലുള്ള; ദുൎഗ്ഗന്ധമു
ള്ള, വളിപ്പുള്ള.

Froward, a. അഹമതിയുള്ള, വികടമുള്ള,
ദുശ്ശീലമുള്ള; അടക്കാവതല്ലാത്ത , താന്താ
ന്നിത്വമുള്ള, പ്രതികൂലമായുള്ള, മറുതലയു
ള്ള; കൊപ്പമുള്ള.

Frowardly, ad, വികടമായി, പ്രതികൂല
മായി.

Frowardness, s. വികടം, പ്രതികൂലത:
മറുതല, ധാൎഷ്ട്യം, ദുശ്ശീലം, ദുശ്ശാഠ്യം.

To Frown, v. a. & n. ചുളിച്ചുനോക്കുന്നു,
മുഖം കനപ്പിക്കുന്നു; നീരസഭാവം കാട്ടു
ന്നു.

Frown, s. നീരസഭാവം; മുഖaളിവ, ക
ടുത്തഭാവം.

Frozen, patt. pass. of To Freeze, നീ
രും മറ്റും ഉറച്ച, പെരുത്ത.

Fructiferous, a. ഫലംതരുന്ന, കായ്ക്കുന്ന
തായുള്ള, ഫലവത്തായുള്ള.

To Fructify, v. a. ഫലിപ്പിക്കുന്നു, സഫ
ലമാക്കുന്നു; സുഭിക്ഷമാക്കുന്നു, ഫലവത്താ
കുന്നു; പുഷ്ടിയാക്കുന്നു.

To Fructify, v. n. ഫലംതരുന്നു, കായ്ക്കു
ന്നു, ഫലമാകുന്നു, ഫലിക്കുന്നു.

Fructification, s. സഫലമാക്കുക, കായ്പ,
സഫലത, ഫലവൎദ്ധന, സുഭിക്ഷം.

Fructuous, a. ഫലവത്ത, ഫലം തരുന്ന;
നല്ലവളമുള്ള.

Frugal, a. തുരിശമായുള്ള, മട്ടായി ചിലവി
ടുന്ന, കട്ടിപ്പായിചിലവിടുന്ന, ലുബ്ധുള്ള.

Frugality, s. തുരിശം, കഷ്ടിപ്പ, ലുബ്ധ, സൂ
ക്ഷം.

Frugally, ad. തുരിശമായി, കഷ്ടിപ്പായി, ലുബ്ധായി.

Frugiferous, a. ഫലംതരുന്ന, ഫലവത്ത,
കായ്ക്കുന്ന.

Fruit, s. ഫലം, കാ, കനി, പഴം; സന്ത
തി, വൎദ്ധന; സാദ്ധ്യം; വരുംഫലം; ഭവി
ഷ്യൽഫലം.

Fruitage, s. ഫലാദികൾ.

Fruitbearing, a. കായ്ക്കുന്ന, ഫലംതരുന്ന.

Fruiterer, s, കായ്കനികളെവില്ക്കുന്നവൻ.

Fruitery, s. കായ്കനി, ഫലം കൂട്ടിവെക്കു
ന്ന സ്ഥലം.

Fruitful, a. ഫലമുള്ള, ഫലംതരുന്ന, കാ
യ്ക്കുന്ന, സുഭിക്ഷമായുള്ള, സഫലമായുള്ള,
ഫലവത്ത, ഫലിതമായുള്ള; വൎദ്ധനയുള്ള,
സന്തതിവൎദ്ധനയുള്ള, പ്രസവിക്കുന്നു; അ
മൊഘമായുള്ള.

Fruitfully, ad. ഫലിനമായി, സുഭിക്ഷമാ
യി, വൎദ്ധനയായി.

Fruitfulness, s. സഫലത, സുഭിക്ഷത, വ
ൎദ്ധന; നിലപുഷ്ടി.

Fruition, s. അനുഭവം, ഫലപ്രാപ്തി, ഉ
പയൊഗം, അനുഭൂതി, ഭൂക്തി, ഫലസി
ദ്ധി, സുഖാനുഭവം.

Fruitless, a. കായ്ക്കാത്ത, ഫലമില്ലാത്ത;
വ്യൎത്ഥമായുള്ള, നിഷ്ഫലമായുള്ള; സന്തതി
യില്ലാത്ത.

Fruitlessly, ad. വ്യൎത്ഥമായി, നിഷ്ഫലമാ
യി.

Fruittime, s. ഫലം അനുഭവിക്കുന്ന കാ
ലം, ഫലകാലം.

Fruit—tree, s. ഫലവൃക്ഷം, കായ്ക്കുന്ന വൃ
ക്ഷം.

To Frump, v. a. പരിഹസിക്കുന്നു, ചുളി
ച്ചുനൊക്കുന്നു, ക്രുദ്ധിച്ചുനോക്കുന്നു.

To Frustrate, v. a. മടുപ്പിക്കുന്നു, തട്ടിക്കു
ന്നു, തട്ടകെടവരുത്തുന്നു, ഭംഗംവരുത്തു
ന്നു, വ്യൎത്ഥമാക്കുന്നു; ഇല്ലായ്മചെയ്യുന്നു.

Fiustrate, a. മടുപ്പായുള്ള, തട്ടിപ്പായുള്ള,
തട്ടുകെട്ട; വ്യൎത്ഥമായുള്ള, അപ്രയൊജന
മായുള്ള.

Frustration, s. മടുപ്പ, മടക്ക, തട്ടിപ്പ, ത
ട്ടുകെട, ഭംഗം; അപജയം, അപ്രയൊ
ജനം, ചൊട്ടിപ്പ; തെറ്റ, മാറ്റിത്വം.

Frustrative, a. മടുപ്പിക്കുന്ന, തട്ടിക്കുന്ന,
തട്ടിപ്പുള്ള; തെറ്റിക്കുന്ന, അബദ്ധമാക്കു
ന്ന.

Frustrator, s. മാറ്റി, തട്ടിക്കുന്നവൻ.

Fry, s. മീൻകിടാവ, പാൎപ്പ.

To Fry, v. a. പൊരിക്കുന്നു, വറുക്കുന്നു,
വരട്ടുന്നു.

To Fry, v. n. പൊരിയുന്നു, വറളുന്നു.

Fry, s. വറുത്ത സാധനം.

Frying, a. പൊരിച്ചിൽ, പൊരി; വറ,
വരട്ടൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/216&oldid=178069" എന്ന താളിൽനിന്ന് ശേഖരിച്ചത്